പത്തനംതിട്ട ജില്ലാതല അറിയിപ്പുകള്‍ ( 03/08/2023)

ഗതാഗത നിയന്ത്രണം
കണ്ണങ്കര വലഞ്ചൂഴി റോഡില്‍ റോഡ് പണി നടക്കുന്നതിനാല്‍ (ആഗസ്റ്റ്‌ 4 മുതല്‍ ) ഈ റോഡില്‍കൂടിയുളള ഗതാഗതത്തിന്  ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പൂര്‍ണനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുളളതായി പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് നിരത്ത് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

 

അപേക്ഷ ക്ഷണിച്ചു
റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്,റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന സഹായി കേന്ദ്രത്തിലേക്ക് സമീപവാസികളായ 21 നും  35 നും മദ്ധ്യേ പ്രായമുള്ള കമ്പ്യൂട്ടര്‍ പരിജ്ഞാനവും മലയാളം,ഇംഗ്ലീഷ് ടൈപ്പിംഗില്‍ പ്രാവീണ്യവുമുള്ളതും ഡിസിഎ/ഡിടിപി (ഗവ.അംഗീകൃത സ്ഥാപനത്തില്‍നിന്നും) ഐടിഐ/ പോളി ടെക്‌നിക്  എന്നീ വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികളില്‍ നിന്നും  ഐ. ടി അസിസ്റ്റന്റുമാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിയമിക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 15000 രൂപ ഓണറേറിയം നല്‍കും. നിയമന കാലാവധി2024 മാര്‍ച്ച് 31 വരെ.താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ,ജാതി സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത, ആധാര്‍ കാര്‍ഡ്  എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 8ന്  രാവിലെ 11 ന് റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ നടക്കുന്ന വാക് ഇന്‍- ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടതാണ്.
ഫോണ്‍ :04735 227703

ഐ ടി ഐ ഇന്റര്‍വ്യൂ
പട്ടികജാതി വികസന വകുപ്പിന്റെ പന്തളം ചേരിക്കല്‍ ഐ ടി ഐ യില്‍ അപേക്ഷ സമര്‍പ്പിച്ചവരുടെ റാങ്ക് ലിസ്റ്റ് ,വെയ്റ്റിംഗ് ലിസ്റ്റ് എന്നിവ പ്രസിദ്ധികരിച്ചു. സെലക്ഷന്‍ ലിസ്റ്റ്, വെയ്റ്റിംഗ് ലിസ്റ്റ് എന്നിവയില്‍ ഉള്‍പെട്ടവരുടെ കൂടിക്കാഴ്ച ഇന്ന് (04) ന് രാവിലെ 10.30 ന് ഐടിഐ യില്‍ വെച്ച് നടത്തും. എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം രക്ഷാകര്‍ത്താവിനോടൊപ്പം കൂടിക്കാഴ്ചയ്ക്കു എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

ഓണം ഖാദിമേള
കേരളാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി  സംഘടിപ്പിക്കുന്ന ഓണം ഖാദിമേളയുടെ  ജില്ലാ  തല ഉദ്ഘാടനം ഇന്ന്  (ആഗസ്റ്റ് 4)   വൈകിട്ട്   4.30 ന്  ഇലന്തൂര്‍ ജില്ലാ ഖാദി  ഗ്രാമവ്യവസായ ഓഫീസ്  അങ്കണത്തില്‍  ആരോഗ്യവകുപ്പ്  മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ. ഓമല്ലൂര്‍  ശങ്കരന്‍ അധ്യക്ഷത വഹിക്കും.  ആദ്യവില്‍പ്പന ഇലന്തൂര്‍  ബ്ലോക്ക്  പഞ്ചായത്ത്  പ്രസിഡന്റ്  ജെ. ഇന്ദിരാദേവിയും, സമ്മാനകൂപ്പണ്‍ വിതരണ ഉദ്ഘാടനം  ഇലന്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യൂവും  നിര്‍വഹിക്കും.  ഖാദി ബോര്‍ഡ് മെമ്പര്‍ സാജന്‍തോമസ്,  ഗ്രാമവ്യവസായം കേരളാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഡയറക്ടര്‍ പി.എന്‍. മേരി വെര്‍ജിന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഈ ഓണക്കാലത്ത് വിവിധ ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം  റിബേറ്റും ആകര്‍ഷകമായ സമ്മാന പദ്ധതികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നാം സമ്മാനം ടാറ്റാ ടിയാഗോ ഇലക്ട്രിക്  കാര്‍, രണ്ടാം സമ്മാനം ഓല ഇലക്ട്രിക് സ്‌കൂട്ടര്‍,  മൂന്നാം സമ്മാനം ഒരു പവന്‍ സ്വര്‍ണ നാണയം  എന്നിവ  സമ്മാനമായി  നല്‍കും. സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍- ബാങ്ക്- സഹകരണ-പൊതുമേഖലാ ജീവനക്കാര്‍ക്ക്   ഒരു ലക്ഷം  രൂപ വരെ പലിശ രഹിത ക്രഡിറ്റ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആഗസ്റ്റ്  രണ്ടു  മുതല്‍  28 വരെയാണ്   ഓണം മേള.

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ അധീനതയിലുള്ള  ഇലന്തൂര്‍, റാന്നി- ചേത്തോങ്കര, പത്തനംതിട്ട  അബാന്‍ ജംഗ്ഷന്‍, അടൂര്‍ റവന്യൂ ടവര്‍   എന്നിവിടങ്ങളില്‍  പ്രവര്‍ത്തിക്കുന്ന  ഖാദി ഗ്രാമസൗഭാഗ്യ എന്ന  പേരിലുള്ള  വിപണന ശാലകളില്‍  ഖാദി വസ്ത്രങ്ങളുടേയും മറ്റ് ഗ്രാമവ്യവസായ ഉല്‍പന്നങ്ങളുടേയും  വിപുലമായ  ശേഖരം ഒരുക്കിയിട്ടുണ്ട്. ഫോണ്‍ :  0468 2362070, ഇ-മെയില്‍ : popta@kkvib.org

അപേക്ഷ ക്ഷണിച്ചു
മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലൊജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റിന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍:0469 2961525,8078140525

സര്‍ട്ടിഫിക്കറ്റ് വിതരണം
ആറന്മുള വാസ്തുവിദ്യാഗുരുകുലത്തിന്റെ  ട്രഡീഷണല്‍ ആര്‍ക്കിടെക്ചറില്‍ ഒരുവര്‍ഷ പി.ജി  ഡിപ്ലോമ , ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ കറസ്പോണ്ടന്‍സില്‍ ഡിപ്ലോമ , ട്രഡീഷണല്‍ ആര്‍ക്കിടെക്ചറില്‍ ഒരുവര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, മ്യൂറല്‍ പെയിന്റിംഗില്‍ ഒരുവര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ,എന്നീ കോഴ്‌സുകളുടെ സര്‍ട്ടിഫിക്കറ്റ് വിതരണം ഇടശേരിമല എന്‍.എസ്.എസ്‌കരയോഗ മന്ദിരത്തില്‍ നടന്നു. വാസ്തുവിദ്യാഗുരുകുലം ചെയര്‍മാന്‍ പദ്മശ്രീ ഡോ:ജി.ശങ്കര്‍ ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നിര്‍വഹിച്ചു.എക്സിക്യൂട്ടീവ് ഡയറക്ടര്‍ പി.എസ് പ്രിയദര്‍ശന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജ.ടി.ടോജി, അധ്യാപകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഫാദര്‍ ഡോ:മാത്യൂസ് വാഴക്കുന്നം, വാസ്തു വിദ്യാഗുരുകുലം ബോര്‍ഡ് മെമ്പര്‍മാരായ ജി.വിജയന്‍, കെ.പി.അശോകന്‍, ശ്രീജ വിമല്‍ ,കോഴ്‌സ്‌കോ-ഓര്‍ഡിനേറ്റര്‍, സ്ഥപതി, എ.ബി ശിവന്‍, ആര്‍ക്കിടെക്ച്ചറല്‍ എഞ്ചിനീയര്‍ പി.പി.സുരേന്ദ്രന്‍ തുടങ്ങുയവര്‍ പങ്കെടുത്തു.

ഗോതമ്പ് സ്റ്റോക്ക് മോണിറ്ററിംഗ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം

കേന്ദ്ര സര്‍ക്കാര്‍, ഉപഭോക്തൃകാര്യം, ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം പുതുതായി രൂപീകരിച്ച ഗോതമ്പ് സ്റ്റോക്ക് മോണിറ്ററിംഗ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും അപ് ലോഡ് ചെയ്യുന്നതിനും കേരളത്തിലെ എല്ലാ വ്യാപാരികള്‍/മൊത്തക്കച്ചവടക്കാര്‍, ചില്ലറ വ്യാപാരികള്‍, ബിഗ് ചെയിന്‍ റീട്ടെയിലര്‍മാര്‍ അല്ലെങ്കില്‍ പ്രോസസര്‍മാര്‍ എന്നിവര്‍ നിലനിര്‍ത്തേണ്ട ഗോതമ്പ് സ്റ്റോക്ക് പരിധി ചുവടെ.

വ്യപാരികള്‍/മൊത്തക്കച്ചവടക്കാര്‍  : 3000 മെട്രിക് ടണ്‍

റീട്ടെയിലര്‍ : ഓരോ ഔട്ട്ലെറ്റിനും 10 മെട്രിക് ടണ്‍, അവരുടെ എല്ലാ ഡിപ്പോകളിലും 3000 മെട്രിക് ടണ്‍. പ്രോസസറുകള്‍ : വാര്‍ഷിക സ്ഥാപിത ശേഷിയുടെ 75ശതമാനം അല്ലെങ്കില്‍ പ്രതിമാസ ഇന്‍സ്റ്റാള്‍ ചെയ്ത് കപ്പാസിറ്റിക്ക് തുല്യമായ അളവ് 2023-24 ലെ ശേഷിക്കുന്ന മാസങ്ങള്‍ കൊണ്ട് ഗുണിച്ചാല്‍ ഏതാണോ കുറവ്.ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ പോര്‍ട്ടലില്‍ (https://evegoils.nic.in/wsp/login) സ്റ്റോക്കുകളുടെ വിവരങ്ങള്‍ പ്രഖ്യാപിക്കുകയും അവ പതിവായി അപ്ഡേറ്റ് ചെയ്യുകയും 2024 മാര്‍ച്ച് 31 വരെ എല്ലാ വെള്ളിയാഴ്ചകളിലും പോര്‍ട്ടലില്‍ ഗോതമ്പിന്റെ സ്‌റ്റോക്ക് ലെവലിന്റെ പ്രതിവാര സമര്‍പ്പണം ഉറപ്പാക്കണമെന്നും കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ആസാദി കാ അമൃത് മഹോത്സവം:വനജാക്ഷിയമ്മയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു
സ്വാതന്ത്ര്യസമര സേനാനി ആറന്മുള പരമൂട്ടില്‍ വീട്ടില്‍ ടി. എന്‍. പദ്മനാഭപിള്ളയുടെ ഭാര്യ ഗൗരിയമ്മ വനജാക്ഷിയമ്മയെ (96) ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ആദരിച്ചു.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ സമരസേനാനികളെയും  അവരുടെ ഭാര്യമാരെയും ആദരിക്കുന്ന ചടങ്ങുകള്‍ സംസ്ഥാന വ്യാപകമായി നടന്നു വരുന്നു.
ഇതിന്റെ ഭാഗമായാണ് കോഴഞ്ചേരി താലൂക്കില്‍ ആറന്മുള പരമൂട്ടില്‍ വീട്ടിലെത്തി വനജാക്ഷിയമ്മയെ മൊമെന്റോയും പൊന്നാടയും നല്‍കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചത്. പത്തനംതിട്ട ജില്ലയില്‍ ജീവിച്ചിരിക്കുന്ന ഒരു സ്വാതന്ത്ര്യസമര സേനാനിയെയും മരണമടഞ്ഞ സ്വാതന്ത്ര്യസമര സേനാനികളുടെ ഭാര്യമാരായ അഞ്ച് പേരേയുമാണ് ആദരിച്ചിട്ടുള്ളത്.

സ്വാതന്ത്ര്യ സമരകാലഘട്ടത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു പത്മനാഭ പിള്ള. ചെങ്ങന്നൂര്‍ സ്വദേശിയായിരുന്ന അദ്ദേഹം കല്ലിശേരി സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് ദേശീയ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി സമരമുഖത്തേയ്ക്ക് എത്തുന്നത്. 2000 ഫെബ്രുവരി അഞ്ചിന് അദ്ദേഹം അന്തരിച്ചു. ഭാര്യ വനജാക്ഷിയമ്മ ഇപ്പൊള്‍ മകള്‍ ഉഷക്കും കുടുംബത്തിനുമൊപ്പം മല്ലപ്പുഴശേരി പഞ്ചായത്തിലാണ് താമസിക്കുന്നത്. കോഴഞ്ചേരി താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ എസ്. ആശ, മല്ലപ്പുഴശേരി അസിസ്റ്റന്റ് വില്ലേജ് ഓഫീസര്‍ എ. ഷിബിലി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

അപേക്ഷ ക്ഷണിച്ചു
വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ ഫിസിക്‌സ് വിഭാഗത്തില്‍ ഗസ്റ്റ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലെ ഒരു താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 16 (ബുധനാഴ്ച) രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. യോഗ്യത: ബന്ധപ്പെട്ട വിഷയത്തിലുള്ള എം.എസ്.സി ബിരുദവും (55% മാര്‍ക്കോടെ പാസ്സ് ആയിരിക്കണം), നെറ്റും.

സ്‌പോട്ട് അഡ്മിഷന്‍ 
വെണ്ണിക്കുളം എം.വി.ജി.എം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജിലെ ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി മൂന്നാം സെമസ്റ്ററിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ്‌ 4 ന്  അഡ്മിഷനില്‍ നടക്കും. പ്രവേശനം ആഗ്രഹിക്കുന്ന റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും പുതിയതായി ലാറ്ററല്‍ എന്‍ട്രി അപേക്ഷിക്കുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കും വെണ്ണിക്കുളം എം.വി.ജി.എം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ നടക്കുന്ന സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം.
രജിസ്‌ട്രേഷന്‍സമയം: രാവിലെ ഒന്‍പത്  മുതല്‍ 10 വരെ.വെബ്‌സൈറ്റ്: www.polyadmission.org/let. ഫോണ്‍ :0469 2650228

error: Content is protected !!