Trending Now

19 മത് ഏഷ്യൻ ​ഗെയിംസ് സോഫ്റ്റ് ബോൾ ; ഇന്ത്യൻ ടീമിൽ മൂന്ന് മലയാളികൾ

 

തിരുവനന്തപുരം; ;ചൈനയിൽ വെച്ച് നടക്കുന്ന 19 മത് ഏഷ്യൻ ​ഗെയിംസ് സോഫ്റ്റ് ബോൾ മത്സരത്തിൽ ഇടം നേടി മൂന്ന് മലയാളി വനിതകൾ.

അ‍ഞ്ജലി. പി ( മലപ്പുറം), റിന്റാ ചെറിയാൻ ( വയനാട്), സ്റ്റെഫി സജി ( പത്തനംതിട്ട) എന്നിവരാണ് ഇന്ത്യൻ ടീമിൽ ഇടം നേടിയത്. ഇന്ത്യൻ ടീമിന്റെ രണ്ടാം കോച്ചായി കേരള ടീം കോച്ചും ചെമ്പഴന്തി എസ്.എൻ കോളേജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ അസിസ്റ്റന്റ് പ്രൊഫസറുമായ സുജിത് പ്രഭാകറിനേയും നിയമിച്ചു.

മലപ്പുറം താനൂർ പരിയാപുറം മനയ്ക്കൽ ഹൗസിൽ പി. അനിൽകുമാറിന്റേയും, എം ഷീജയുടേയും മകളാണ് 22 വയസുകാരി അ‍ഞ്ജലി. പി.2022 ​ഗുജറാത്തിൽ വെച്ച് നടന്ന ദേശീയ ​ഗെയിംസിൽ രണ്ടാം സ്ഥാനം നേടിയ കേരള ടീം വൈസ് ക്യാപ്റ്റൻ,2021-22 വർഷത്തെ ദേശീയ സീനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ കേരള ടീം വൈസ് ക്യാപ്റ്റൻ,
2016-17 വർഷത്തെ ദേശീയ സീനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ കേരള ടീം അം​ഗം, 2023 ദേശീയ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ ടീം അം​ഗം, 2015 ൽ ജൂനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ് മൂന്നാം സ്ഥാനം നേടിയ കേരള ടീം അം​ഗം, 2019-2020 വർഷം ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ എംജി യൂണിവേഴ്സ്റ്റി ടീം അം​ഗം തുടങ്ങിയ കിരീട നേട്ടങ്ങളും അ‍ഞ്ജലി കരസ്ഥമാക്കിയിട്ടുണ്ട്.

വയനാട് ആനിടിക്കാപ്പു കല്ലൂക്കാട്ടിൽ വീട്ടിൽ ചെറിയാന്റേയും, റീന ചെറിയാന്റേയും മകളാണ് 25 വയസുകാരി റിന്റാ ചെറിയാൻ. ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം നിലവിൽ കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിലെ കായിക അധ്യാപികയായി ജോലി നോക്കുകയാണ് റിന്റ.2022 ​ഗുജറാത്തിൽ വെച്ച് നടന്ന ദേശീയ ​ഗെയിംസിൽ രണ്ടാം സ്ഥാനം നേടിയ കേരള ടീം അം​ഗം, 2023 ൽ മൂന്നാം സ്ഥാനവും, 22 ൽ ജേതാക്കളും, 2019 ൽ മൂന്നാം സ്ഥാനം നേടിയ കേരള ടീം അം​ഗമായിരുന്നു. 2019 ൽ കാലിക്കറ്റ് സർവ്വകശാല ടീം ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ടീം അം​ഗം, 2014, ൽ ജൂനിയർ നാഷണൽ രണ്ടാം സ്ഥാനം, 2015 ൽ ജൂനിയർ നാഷണൽ മൂന്നാം സ്ഥാനം നേടിയ കേരള ടീം അം​ഗവുമായിരുന്നു.

പത്തനംതിട്ട ഏഴംകുളം അറുകാലിക്കൽ സജി ഭവനിൽ സജി സാമുവലിന്റേയും, ഷീജ സജിയുടേയും മകളാണ് 24 വയസുകാരി സ്റ്റെഫി സജി. 2022 ​ഗുജറാത്തിൽ വെച്ച് നടന്ന ദേശീയ ​ഗെയിംസിൽ രണ്ടാം സ്ഥാനം നേടിയ കേരള ടീം അം​ഗം, 2022 ​ഗുജറാത്തിൽ വെച്ച് നടന്ന ദേശീയ ​ഗെയിംസിൽ രണ്ടാം സ്ഥാനം നേടിയ കേരള ടീം അം​ഗം, 2023 ൽ മൂന്നാം സ്ഥാനവും, 2022 ൽ ജേതാക്കളും, 2019 ൽ മൂന്നാം സ്ഥാനം നേടിയ കേരള ടീം അം​ഗമായിരുന്നു. 2017 ലെ ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി എം.ജി യൂണിവേഴ്സിറ്റി ടീം കിരീടം നേടിയ ടീമിലേയും, 2019 ലെ രണ്ടാം സ്ഥാനം നേടിയ ടീമിലെ അം​ഗവുമായിരുന്നു.

ഇന്ത്യൻ ടീമിന്റെ രണ്ടാം പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ട സുജിത് പ്രഭാകർ , ചെമ്പഴന്തി എസ്.എൻ കോളേജിലെ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാ​ഗം അസിസ്റ്റന്റ് പ്രൊഫസറാണ്. മലേഷ്യയിൽ പരിശീലകർക്കായുള്ള വേൾഡ് ബേസ്ബോൾ സോഫ്റ്റ്ബോൾ കോൺഫെഡറേഷന്റെ സാങ്കേതിക കോഴ്‌സിൽ പങ്കെടുക്കുകയും അന്താരാഷ്ട്ര ലെവൽ 1 സർട്ടിഫൈഡ് കോച്ചായി ലൈസൻസ് നേടുകയും ചെയ്ത സുജിത്തിന്റെ നേതൃത്വത്തിലാണ് ദേശീയ ​ഗെയിംസിൽ കേരള വനിതാ ടീം രണ്ടാം സ്ഥാനം നേടിയത്. അച്ഛൻ. കെ പ്രഭാകരൻ, അമ്മ എ ഇന്ദിര, ഭാര്യ.അർച്ചനരാജ്

ആദ്യമായി ഏഷ്യൻ​ഗെയിംസ് മത്സരത്തിലുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയ മലയാളി കായിക താരങ്ങളെ സോഫ്റ്റ് ബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി സ്പർജൻകുമാർ ഐപിഎസും, സെക്രട്ടറി അനിൽ എ ജോൺസനും അഭിനന്ദിച്ചു.

error: Content is protected !!