യുവതിയെ ആശുപത്രിയില്‍ കയറി കുത്തിക്കൊന്നു; മുന്‍ സുഹൃത്ത് കസ്റ്റഡിയില്‍

 

ആശുപത്രിയില്‍ കയറി യുവതിയെ മുന്‍ സുഹൃത്ത് കുത്തിക്കൊന്നു. തുറവൂര്‍ സ്വദേശിയായ ലിജി രാജേഷി(40)നെയാണ് മുന്‍ സുഹൃത്തായ ആലുവ സ്വദേശി മഹേഷ് കുത്തിക്കൊലപ്പെടുത്തിയത്. ശനിയാഴ്ച ഉച്ചയോടെ അങ്കമാലി മൂക്കന്നൂരിലെ എം.എ.ജി.ജെ. ആശുപത്രിയിലാണ് സംഭവം. പ്രതി മഹേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു

 

കൊല്ലപ്പെട്ട ലിജിയും പ്രതി മഹേഷും നേരത്തെ സുഹൃത്തുക്കളായിരുന്നുവെന്നാണ് വിവരം. രോഗിയായ അമ്മയ്ക്ക് കൂട്ടിരിക്കാനായാണ് ലിജി അങ്കമാലിയിലെ ആശുപത്രിയില്‍ എത്തിയത്. ശനിയാഴ്ച ഉച്ചയോടെ ഇവിടേക്കെത്തിയ മഹേഷും ലിജിയും തമ്മില്‍ വഴക്കുണ്ടായി. ഇതിനുപിന്നാലെയാണ് പ്രതി യുവതിയെ കുത്തിക്കൊലപ്പെടുത്തിയത്.

error: Content is protected !!