കോന്നി കുളത്ത് മണ്ണ് ഭാഗത്ത് വീണ്ടും ഒറ്റയാന്‍ ഇറങ്ങി

 

konnivartha.com : കോന്നികുളത്ത് മണ്ണ് ഭാഗത്ത് ഒറ്റയാന വീണ്ടും ഇറങ്ങി കൃഷി നശിപ്പിച്ചതായി വ്യാപക പരാതി . രണ്ടു ദിവസമായി ഒറ്റയാന ഈ പ്രദേശത്ത് ഉണ്ട് . കഴിഞ്ഞ ദിവസം ഈ കാട്ടാന വ്യാപകമായി കൃഷിയും, ഇലക്ട്രിക് പോസ്റ്റുകളും ചവിട്ടി ഒടിച്ചിട്ടു.കലഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട കുളത്തുമണ്ണ് അംബേദ്കർ കോളനിക്ക് സമീപമാണ് ഒറ്റയാന ഇറങ്ങിയത്.

ആദ്യം പ്രദേശത്തെ വീടുകൾക്ക് സമീപം വരെ എത്തിയ ആനയെ ഏറെ പണിപ്പെട്ടാണ് ഇവിടെ നിന്നും ഇന്നലെ ഓടിച്ചത്.ഇതിന് ശേഷം വാഴ വിളയിൽ സന്ധ്യ സുനിലിന്‍റെ വീടിന് സമീപത്ത് എത്തിയ ആന വ്യാപകമായി വാഴ, തെങ്ങ്, കമുക്, വെറ്റില കൊടി ,കപ്പ തുടങ്ങിയ കൃഷികൾ നശിപ്പിച്ചു.ഇവിടുത്തെ ഇലക്ട്രിക് പോസ്റ്റുകളും മറിച്ചിട്ടു .തുടർന്ന് ലൈൻ കമ്പനികളും പൊട്ടി വീണ നിലയിലാണ്.കെ എസ് ഇ ബി ഇത് പുനസ്ഥാപിച്ചു .

മാസങ്ങളായി പ്രദേശത്ത് വ്യാപകമായി കൃഷി നാശമാണ് ഉണ്ടാകുന്നതെന്നും ,ഒരു വർഷം മുൻപ് വനാതിർത്തിയിൽ സ്ഥാപിച്ച സോളാർ ഫെൻസിങ് കൃത്യമായ അറ്റകുറ്റ പണികൾ നടക്കാത്തതിനാലും കാട് കമ്പിക്ക് മുകളിൽ വളർന്നു കാട് വെട്ടി തെളിയിക്കാത്തതിനാലും ഫെൻസിങ് പ്രവർത്തിക്കുന്നില്ല.കാട്ടാനകള്‍ വീടുകൾക്ക് സമീപം വരെ എത്തുന്നത് ജീവന് ഭീഷണി ആണെന്നും അടിയന്തരമായി പരിഹാരം കാണണമെന്നും നാട്ടുകാര്‍ പറഞ്ഞു .

error: Content is protected !!