വ്യവസായിയെ കൊലപ്പെടുത്തി ട്രോളി ബാഗിലാക്കി അട്ടപ്പാടിയില്‍ ഉപേക്ഷിച്ചു

 

വ്യവസായിയെ കൊലപ്പെടുത്തി മൃതദേഹം അട്ടപ്പാടി ചുരത്തിൽ തള്ളി. തിരൂർ സ്വദേശി സിദ്ധിഖ് (58) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഷിബിലി (22) ഫർഹാന (18) എന്നിവർ പിടിയിൽ.കോഴിക്കോട് ഒളവണ്ണയിലുള്ള ഹോട്ടലുടമയാണ് സിദ്ധിഖ്.

വ്യവസായിയെ കൊലപ്പെടുത്തി ട്രോളി ബാഗിലാക്കി അട്ടപ്പാടിയില്‍ ഉപേക്ഷിച്ചു

കഴിഞ്ഞ രണ്ടുദിവസമായി ഇയാളെ കാണാനില്ല എന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.പ്രതികളായ യുവാവും പെൺകുട്ടിയും ഇയാളുടെ ജീവനക്കാരായിരുന്നു. ചെന്നൈയിൽ വെച്ചാണ് ഇവരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.

 

ഇയാളുടെ എ.ടി.എമ്മിൽ നിന്ന് പണം പിൻവലിച്ചിട്ടുണ്ട്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ ചെന്നൈയിൽ നിന്ന് പിടിയിലാകുന്നത്

error: Content is protected !!