കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി മല്ലപ്പള്ളി ബ്ലോക്ക്, തിരുവല്ല നഗരസഭ, പുളികീഴ് ബ്ലോക്ക് എന്നിവിടങ്ങളിലെ കലാകാരന്മാരുടെ നേതൃത്വത്തില്‍ ‘ ധ്വനി 2023 ‘ എന്ന സംസ്‌കാരിക പരിപാടിയും, കേള്‍വി പരിശോധന ക്യാമ്പും കുന്നംന്താനം കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു.
കുന്നംന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. കേരള ഫോക്ലോര്‍ അക്കാഡമി ചെയര്‍മാന്‍ ഒ. എസ് ഉണ്ണികൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി.
കുന്നംന്താനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രൊഫ. മധുസൂദനന്‍ നായര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍ സി. എന്‍ മോഹനന്‍, സിന്ധു സുഭാഷ്, ലൈല അലക്‌സാണ്ടര്‍, വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി പത്തനംതിട്ട ജില്ലാ കോര്‍ഡിനേറ്റര്‍ കലാമണ്ഡലം ഉല്ലാസ്, മല്ലപ്പള്ളി ബ്ലോക്ക് കണ്‍വീനര്‍ ശ്രീകുമാര്‍ രാജു തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് പടയണി, മോഹിനിയാട്ടം, വില്‍പ്പാട്ട്, വഞ്ചിപ്പാട്ട്, മൃദംഗം, നങ്ങ്യാര്‍ കൂത്ത്, ചിത്രപ്രദര്‍ശനം എന്നീ കലാരൂപങ്ങള്‍ അഭ്യസിച്ച കുട്ടികളുടെ അരങ്ങേറ്റവും നടന്നു