പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍/അറിയിപ്പുകള്‍ ( 17/05/2023)

സംരംഭകത്വ വികസന കോഴ്സുകള്‍
വ്യവസായ വാണിജ്യ ഡയറക്ടറേറ്റും അസാപ് കേരളയും സംയുക്തമായി സംരംഭകത്വ വികസനത്തിനുള്ള കോഴ്സുകള്‍ നടത്തുന്നു. അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക്, കുളക്കടയും ഡബ്ല്യൂഐഎസ്‌സി സിംഗപ്പൂരും ചേര്‍ന്ന് നടത്തുന്ന പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ ബ്യൂട്ടി ആന്‍ഡ് വെല്‍നെസ് കോഴ്സിലേക്ക് അപേക്ഷിക്കാം.

ദൈര്‍ഘ്യം – 150 മണിക്കൂര്‍. അന്താരാഷ്ട്ര പാഠ്യപദ്ധതിയും സര്‍ട്ടിഫിക്കേഷനും, അന്താരാഷ്ട്ര സര്‍ട്ടിഫിക്കറ്റുള്ള പരിശീലകര്‍, ഡബ്ല്യൂഐഎസ്‌സി സിങ്കപ്പൂര്‍ സര്‍ട്ടിഫിക്കേഷന്‍ എന്നിവ ഈ കോഴ്സിന്റെ പ്രത്യേകതകളാണ്.
യോഗ്യത -എസ്എസ്എല്‍സി /തത്തുല്യം. പ്രായപരിധി ഇല്ല. ഫീസ് – ഡിഐസി സ്‌ക്കോളര്‍ഷിപ്
കോഴ്സ് വേദി-കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക്, കുളക്കട. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9656043142, 9495999668.

പച്ചക്കറി തൈ വിതരണം
മലയാലപ്പുഴ കൃഷി ഭവനില്‍ ജനകീയാസൂത്രണം പച്ചക്കറി കൃഷി വികസന പദ്ധതി (വനിത) 2022-23 പ്രകാരം 50000 എണ്ണം പച്ചക്കറി തൈകള്‍ വിതരണം ചെയ്യുന്നു. കര്‍ഷകര്‍ കരം അടച്ച രസീത് പകര്‍പ്പ് (2022-23), റേഷന്‍ കാര്‍ഡ് കോപ്പി എന്നിവ സഹിതം കൃഷി ഭവനില്‍ എത്തി തൈകള്‍ കൈപ്പറ്റണമെന്ന് മലയാലപ്പുഴ കൃഷി ഓഫീസര്‍ അറിയിച്ചു.

ഹജ് വാക്സിനേഷന്‍
പത്തനംതിട്ട ജില്ലയില്‍ നിന്നും ഹജ്ജിനു പോകുന്ന തീര്‍ഥാടകര്‍ക്കായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മെയ് 20 ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്നുവരെ വാക്സിനേഷന്‍ നല്‍കുന്നു. തീര്‍ഥാടകര്‍ തിരിച്ചറിയല്‍ രേഖ സഹിതം കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ഹരിത കേരളം പച്ചത്തുരുത്തില്‍ മാലിന്യ നിക്ഷേപം;പിഴ ഈടാക്കി ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത്
ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച ആറ്റരികം പച്ചത്തുരുത്തില്‍ മാലിന്യം നിക്ഷേപിച്ച രണ്ടുപേരില്‍ നിന്നും ഗ്രാമപഞ്ചായത്ത് 20,000 രൂപ പിഴ ഈടാക്കി.

നവകേരളം കര്‍മപദ്ധതി ജില്ലാ കോ- ഓര്‍ഡിനേറ്ററും റിസോഴ്സ് പേഴ്സണല്‍മാരും ചേര്‍ന്ന് പച്ചത്തുരുത്ത് സന്ദര്‍ശിച്ച അവസരത്തില്‍ മാലിന്യ നിക്ഷേപം ശ്രദ്ധയില്‍പ്പെട്ടിരുന്നു. പഞ്ചായത്ത് സെക്രട്ടറിയും ഉദ്യോഗസ്ഥരും ഹരിത കേരളം റിസോഴ്സ് പേഴ്സണ്‍മാരും ചേര്‍ന്ന് മാലിന്യ നിക്ഷേപം പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്തുകയും നോട്ടീസ് നല്‍കി പിഴ ഈടാക്കുകയും ചെയ്തു.
പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുകയും, അലക്ഷ്യമായി വലിച്ചെറിയുകയും, ത്തിക്കുകയും ചെയ്യുന്നവര്‍ക്കെതിരെയും, നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുകയും, വില്‍പന നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെയും ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും.കേന്ദ്രീയ വിദ്യാലയത്തില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം
കേന്ദ്രീയ വിദ്യാലയം ചെന്നീര്‍ക്കരയില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ ഒന്നാം ക്ലാസിലേക്ക് പട്ടികജാതി/ പട്ടിക വര്‍ഗം വിഭാഗങ്ങളില്‍ ഒഴിവുളള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം സ്‌കൂള്‍ ഓഫീസില്‍ നിന്നും ലഭിക്കും.  പൂരിപ്പിച്ച അപേക്ഷാ ഫോറം സമര്‍പ്പിക്കേണ്ട അവസാന തീയതി മേയ് 20 ന് വൈകുന്നേരം അഞ്ചു വരെ. ജനന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് (എസ്സി /എസ്ടി), റെസിഡന്‍സ്  (പ്രൂഫ്/ആധാര്‍) എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഫോണ്‍ : 0468 2256000.

കാടുപിടിച്ചു കിടക്കുന്ന പുരയിടങ്ങള്‍ വൃത്തിയാക്കണം
വളളിക്കോട് ഗ്രാമപഞ്ചായത്ത് പ്രദേശത്ത് പൊതുജനങ്ങള്‍ക്ക് അപകടകരമായ വിധം കാടുപിടിച്ചു കിടക്കുന്ന സ്വകാര്യ പുരയിടങ്ങള്‍ വൃത്തിയാക്കുന്നതിന് ഉടമകളും /കൈവശക്കാരും അടിയന്തിര നടപടി സ്വീകരിക്കണം. അല്ലാത്ത പക്ഷം നടപടി സ്വീകരിക്കുന്നതും  പുരയിടം വൃത്തിയാക്കുന്നതിന് ചെലവാകുന്ന തുക കേരള പഞ്ചായത്ത് രാജ് നിയമപ്രകാരം പിഴയായി ഉടമകളില്‍ നിന്ന് ഈടാക്കുമെന്നും വളളിക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ലോകപുകയില വിരുദ്ധദിനം;വിവിധ മത്സരങ്ങള്‍ നടത്തുന്നു
ലോകപുകയില വിരുധ ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാന ആരോഗ്യവകുപ്പ് വിവിധ വിഭാഗം ആള്‍ക്കാര്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.

ഉപന്യാസ രചനാമത്സരം മലയാളം/ഇംഗ്ലീഷ് ഭാഷയില്‍ 400 വാക്കുകളില്‍ കവിയാതെ എഴുതി സ്‌കാന്‍ ചെയ്ത് അയയ്ക്കണം. ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങള്‍ക്ക് പ്രത്യേകം മത്സരം. ഒന്നാം സ്ഥാനം 7,000 രൂപ, രണ്ടാം  സ്ഥാനം 5,000 രൂപ, മൂന്നാം  സ്ഥാനം 3,000, രണ്ട് പേര്‍ക്ക് 1500 രൂപ വീതം പ്രോത്സാഹന സമ്മാനം. എന്‍ട്രികള്‍ പേര്, വയസ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, സ്‌ക്കൂളിന്റെ പേര്, പഠിക്കുന്ന ക്ലാസ്, സ്‌കൂള്‍ മേല്‍വിലാസം, അധ്യാപകരുടെ/രക്ഷിതാക്കളുടെ സാക്ഷ്യപത്രം എന്നിവ സഹിതം അയക്കണം.ഡിജിറ്റല്‍ പോസ്റ്റര്‍ തയ്യാറാക്കല്‍ മത്സരം
ജെപിഇജി ഫോര്‍മാറ്റില്‍ പരമാവധി മൂന്ന് എം.ബി യിലാണ് തയ്യാറാക്കേണ്ടത്. പ്രായപരിധി ഇല്ല. ഒന്നാം  സ്ഥാനം 10,000 രൂപ, രണ്ടാം സ്ഥാനം  7,500 രൂപ, മൂന്നാം സ്ഥാനം 5,000 രൂപ, രണ്ട് പേര്‍ക്ക്  1500 രൂപ വീതം പ്രോത്സാഹന സമ്മാനം. എന്‍ട്രികള്‍ പേര്, വയസ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം അയക്കണം.

കാര്‍ട്ടൂണ്‍ തയാറാക്കല്‍ മത്സരം
ജെപിഇജി ഫോര്‍മാറ്റില്‍ പരമാവധി മൂന്ന് എംബി  വലിപ്പം അല്ലെങ്കില്‍ എ4 സൈസ് പേപ്പറില്‍ കൈകൊണ്ട് വരച്ച് സ്‌കാന്‍ ചെയ്തത്. പ്രായപരിധി ഇല്ല. ഒന്നാം സ്ഥാനം  10,000 രൂപ, രണ്ടാം സ്ഥാനം  7,500 രൂപ, മൂന്നാം സ്ഥാനം  5,000 രൂപ, രണ്ട് പേര്‍ക്ക്  1500 രൂപ വീതം പ്രോത്സാഹന സമ്മാനം. എന്‍ട്രികള്‍ പേര്, വയസ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം അയക്കണം മൂന്ന് മത്സരങ്ങളുടേയും വിഷയം ”നമുക്ക് ഭക്ഷണമാണ് വേണ്ടത്, പുകയിലയല്ല” എന്നതാണ്. worldnotobaccoday2023@gmail.com എന്ന വിലാസത്തില്‍ മേയ് 24ന് മുന്‍പ് എന്‍ട്രികള്‍ അയക്കണം. സമ്മാനാര്‍ഹമായ എന്‍ട്രികളുടെ ഉടമസ്ഥാവകാശം ആരോഗ്യ വകുപ്പിനായിരിക്കും.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം
ചെങ്ങന്നൂര്‍ ഗവ.ഐടിഐ യിലെ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് ട്രേഡില്‍ ഒഴിവുളള ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥിയെ ഗസ്റ്റ് ഇന്‍സ്ട്രക്ടറായി നിയമിക്കുന്നതിനുളള അഭിമുഖം മേയ് 20 ന് രാവിലെ 10 ന് ചെങ്ങന്നൂര്‍ ഗവ.ഐടിഐ യില്‍ നടത്തുന്നു. അസല്‍ സര്‍ട്ടിഫിക്കറ്റുകളോടൊപ്പം പകര്‍പ്പുകള്‍ കൂടി ഹാജരാക്കണം. യോഗ്യത – കമ്പ്യൂട്ടര്‍  സയന്‍സ്, ഐടി ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍,  എഞ്ചിനീയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍  സയന്‍സ്, ഐടി ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍,  എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍ടിസി /എന്‍എസി യും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും.  ഫോണ്‍ : 0479 2452210. 

ക്വട്ടേഷന്‍
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ജൂണ്‍ മുതല്‍ ഒരു വര്‍ഷത്തേക്ക് കാന്റീന്‍ നടത്തുന്നതിന് താത്പര്യമുളള സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെയ് 31 ന് പകല്‍ ഒന്നിന് മുമ്പായി  പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍ പോളിടെക്നിക് കോളജ്, വെച്ചൂച്ചിറ എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 04735 266671.

ഗതാഗത നിയന്ത്രണം
ചിറക്കാല ഇലന്തൂര്‍ റോഡില്‍ മുളംകുന്ന് എംടിഎല്‍പി സ്‌കൂളിന്  സമീപമുളള കലുങ്ക്  പുനര്‍ നിര്‍മാണം നടക്കുന്നതിനാല്‍ ഈ റോഡില്‍ കൂടിയുളള ഗതാഗതത്തിന്  ഇന്നു (18) മുതല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പൂര്‍ണമായും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുളളതായി  പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇലന്തൂര്‍ മാര്‍ക്കറ്റിലേക്ക് പോകേണ്ട വാഹനങ്ങള്‍ തോട്ടപ്പുറം കത്തോലിക്ക പളളിക്ക് സമീപം  വെളിയത്തുപടി വിക്ടറി ജംഗ്ഷന്‍ വഴി തിരിഞ്ഞു പോകണം.

ചിറക്കാല മില്‍മ ജംഗ്ഷനിലേക്കുളള വാഹനങ്ങള്‍ ഭഗവതികുന്ന് ക്ഷേത്രം- പാലചുവട് റോഡ്, ചെളികുഴി പടി -ശാലോം ജംഗ്ഷന്‍ റോഡ്, വിക്ടറി ജംഗ്ഷന്‍ -ഐപിസി പുറത്തോടുപടി വഴി യാത്ര ചെയ്യണം.

 

എംബിഎ സീറ്റ് ഒഴിവ്
കിറ്റ്സില്‍ എംബിഎ (ട്രാവല്‍ ആന്റ് ടൂറിസം) 2023-25 ബാച്ചിലേക്ക് ഒഴിവുളള സീറ്റിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.  അംഗീകൃത സര്‍വകലാശാലയില്‍ നിന്നും  ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദവും  കെ മാറ്റ്, സി മാറ്റ്, കാറ്റ് യോഗ്യതയുളളവര്‍ക്കും അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കും  www.kittsedu.org വഴി അപേക്ഷിക്കാം. ഫോണ്‍ : 9446529467/9847273135/04712327707.
 സൗജന്യപരിശീലനം
പത്തനംതിട്ട എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ മൊബൈല്‍       റിപ്പയറിംഗ് പരിശീലനം  ആരംഭിച്ചു. 18നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ 0468 2270243 ഫോണ്‍ നമ്പരില്‍  പേര് രജിസ്റ്റര്‍ ചെയ്യണം.റോഡ് ഉദ്ഘാടനം നടത്തി
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ പന്ന്യാലി  വാര്‍ഡില്‍ ഓതറേത്ത് പടി പൊവ്വത്ത് ക്ഷേത്രം റോഡ് കോണ്‍ക്രീറ്റിംഗ് പൂര്‍ത്തീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍, വാര്‍ഡ് മെമ്പര്‍ സാലി തോമസിന്റെ അധ്യക്ഷതയില്‍ വീതി കൂട്ടി നിരപ്പാക്കിയ റോഡ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4.5 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് മീറ്റര്‍ വീതിയിലും 140 മീറ്റര്‍ നീളത്തിലുമുളള കോണ്‍ക്രീറ്റ് റോഡ് നിര്‍മിച്ചത്.

ഉപന്യാസരചന, ചിത്രരചന, ഡയറി ക്വിസ് മത്സരങ്ങള്‍
അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര സംരഭകത്വ വികസന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ ഒന്നിന് ലോകക്ഷീര ദീനാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മേയ് 23 ന് രാവിലെ 10 മുതല്‍ 11 വരെ ഉപന്യാസരചന (മലയാളം), 11.30 മുതല്‍ ഒന്നു വരെ ചിത്രരചന, ഉച്ചയ്ക്ക് രണ്ടു മുതല്‍ നാലുവരെ ഡയറി ക്വിസ് എന്നീ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. താത്പര്യമുളള എട്ട്, ഒന്‍പത്, 10 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ മെയ് 20 ന് വൈകിട്ട് അഞ്ചിന് മുമ്പായി 9447479807, 9495390436 എന്നീ ഫോണ്‍ നമ്പരുകളിലോ മെയില്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യണം.  ഇ മെയില്‍ – dedcadoor@gmail.com.

error: Content is protected !!