അരുവാപ്പുലം- വകയാർ റോഡിന്‍റെ നിർമ്മാണ ഉദ്ഘാടനം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു

 

konnivartha.com : കോന്നി :3.75 കോടി രൂപ ചിലവിൽ ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്ന അരുവാപ്പുലം- വകയാർ റോഡിന്റെ നിർമ്മാണ ഉദ്ഘാടനം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു.

പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിനോട് അനുബന്ധിച്ച് കോന്നിയിൽ 100 ദിവസം കൊണ്ട് 100 പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രവർത്തി ആരംഭിക്കുക.മണ്ഡലത്തിലെ നാലാമത്തെ പ്രവർത്തിയാണ് ഇത്.

അരുവാപ്പുലം അണപ്പടിയിൽ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മണിയമ്മ രാമചന്ദ്രൻ അധ്യക്ഷയായി.

ബ്ലോക്ക് പഞ്ചായത്ത്‌ അംഗം വർഗീസ്‌ ബേബി, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ ബാബു എസ് നായർ, ആനി സാബു, പി ഡബ്ലിയൂ എക്സിക്യൂട്ടീവ് എൻജിനീയർ ഷീന രാജൻ, അസി എൻജിനീയർ മുരുകേഷ് കുമാർ എന്നിവർ സംസാരിച്ചു.3.75 കോടി രൂപ ചിലവഴിച്ച് ആധുനിക നിലവാരത്തിൽ ബി.എം.ബി.സി സാങ്കേതികവിദ്യയിലാണ് റോഡ് നിർമ്മിക്കുക. ആവശ്യമായ സ്ഥലങ്ങളിൽ കലുങ്കും ഓടയും ഐറിഷ് ഓടയും ഉൾപ്പെടുത്തിയാണ് 3.4 കിലോമീറ്റർ ദൂരത്തിൽ റോഡ് നിർമ്മിക്കുന്നത്.പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയിൽ നിന്നും അരുവാപ്പുലം- കോന്നി ഗ്രാമപഞ്ചായത്തുകളെ പരസ്പരം ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്.പൊതുമരാമത്ത് നിരത്ത് വിഭാഗത്തിനാണു നിർവഹണ ചുമതല.

error: Content is protected !!