കോന്നി വിമണ്‍ ആന്റ് ചില്‍ഡ്രന്‍സ് ഹോമില്‍ മാനേജര്‍,ഫീല്‍ഡ് വര്‍ക്കര്‍, കുക്ക്, ക്ലീനിംഗ് സ്റ്റാഫ് ഒഴിവുകള്‍

 

konnivartha.com : കോന്നി ഇഎംഎസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ പത്തനംതിട്ട ജില്ലയില്‍ കോന്നിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന വിമണ്‍ ആന്റ് ചില്‍ഡ്രന്‍സ് ഹോമില്‍ ഒഴിവുളള മാനേജര്‍, ഫീല്‍ഡ് വര്‍ക്കര്‍, കുക്ക്, ക്ലീനിംഗ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

നിശ്ചിത യോഗ്യതുളള സ്ത്രീ ഉദ്യോഗാര്‍ഥികള്‍ വെളളപേപ്പറില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം മെയ് 15 ന് വൈകുന്നേരം അഞ്ചിന് മുന്‍പ് ലഭിക്കത്തക്കവിധം സാധാരണ തപാലില്‍ അയയ്ക്കണം. വിലാസം : സെക്രട്ടറി, ഇഎംഎസ് ചാരിറ്റബിള്‍ സൊസൈറ്റി, എലിയറയ്ക്കല്‍, കോന്നി പി.ഒ, പത്തനംതിട്ട , പിന്‍ 689691. ഫോണ്‍ : 0468 2998000.

ഹോം മാനേജര്‍ : ഒഴിവ് ഒന്ന്. യോഗ്യത -എംഎസ്ഡബ്യൂ/എംഎ സോഷ്യോളജി/എംഎസ്‌സി സൈക്കോളജി/എംഎ സൈക്കോളജി. പ്രായപരിധി – 25-45. വേതനം -22500 രൂപ. പ്രവൃത്തി പരിചയം അഭികാമ്യം.

www.konnivartha.com

ഫീല്‍ഡ് വര്‍ക്കര്‍ കം കേസ് വര്‍ക്കര്‍ : ഒഴിവ് ഒന്ന്. യോഗ്യത -എംഎസ്ഡബ്യൂ സോഷ്യോളജി/സൈക്കോളജി, ബിരുദാനന്തര ബിരുദം. പ്രായപരിധി – 25-45. വേതനം -16000 രൂപ. പ്രവൃത്തി പരിചയം അഭികാമ്യം.

www.konnivartha.com
കെയര്‍ ടേക്കര്‍ : ഒഴിവ് ഒന്ന്. യോഗ്യത -പ്ലസ് ടു ജയം. പ്രായപരിധി – 25-45. വേതനം -12000 രൂപ. പ്രവൃത്തി പരിചയം അഭികാമ്യം.

സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം) ആഴ്ചയില്‍ രണ്ട് ദിവസം : ഒഴിവ് ഒന്ന്. യോഗ്യത -സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം. പ്രായപരിധി – 25-45. വേതനം -12000 രൂപ. പ്രവൃത്തി പരിചയം അഭികാമ്യം.
കുക്ക് : ഒഴിവ് ഒന്ന്. യോഗ്യത -അഞ്ചാം ക്ലാസ് . പ്രായപരിധി – 25-45. വേതനം -12000 രൂപ. പ്രവൃത്തി പരിചയം അഭികാമ്യം.

ലീഗല്‍ കൗണ്‍സിലര്‍ (പാര്‍ട്ട് ടൈം) : ഒഴിവ് ഒന്ന്. യോഗ്യത -എല്‍.എല്‍.ബി. പ്രായപരിധി – 25-45. വേതനം -10000 രൂപ. പ്രവൃത്തി പരിചയം അഭികാമ്യം.

സൈക്യൂരിറ്റി (രാത്രി മാത്രം) : ഒഴിവ് ഒന്ന്. യോഗ്യത -എസ് എസ് എല്‍ സി . പ്രായപരിധി – 25-45. വേതനം -10000 രൂപ. പ്രവൃത്തി പരിചയം അഭികാമ്യം.

ക്ലീനിംഗ് സ്റ്റാഫ് : ഒഴിവ് ഒന്ന്. യോഗ്യത -അഞ്ചാം ക്ലാസ് . പ്രായപരിധി – 25-45. വേതനം -9000 രൂപ. പ്രവൃത്തി പരിചയം അഭികാമ്യം

error: Content is protected !!