നിരവധി തൊഴില്‍ അവസരങ്ങള്‍ ( 05/04/2023)

സിഎംഎഫ്ആർഐ:  ജൂനിയർ റിസർച് ഫെലോ ഒഴിവ്

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) നടത്തുന്ന ഒരു ഗവേഷണ പദ്ധതിയിൽ ജൂനിയർ റിസർച് ഫെലോയുടെ ഒരു താൽകാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 31,000 രൂപയും എച്ച്.ആർ.എ.യും.

യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്‌കാൻ ചെയ്ത കോപ്പിയും fradcmfr@gmail.com  എന്ന വിലാസത്തിൽ ഏപ്രിൽ 13 ന് മുമ്പായി ഇമെയിൽ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക (www.cmfri.org.in).

 

ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ

സയന്റിഫിക് ഓഫീസർ

സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലേക്ക് സയന്റിഫിക് ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഒരു വർഷ കാലയളവിലേക്ക് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാരിന് കീഴിൽ 45,600-95,600 എന്ന ശമ്പള സ്‌കെയിലിൽ സേവനമനുഷ്ഠിച്ചു വരുന്ന M.Sc (Physics/ Chemistry/ Mathematics/ Electronics/ Computer Science) അല്ലെങ്കിൽ B.Tech (Mechanical/ Electrical or Electronics & Communication) യോഗ്യതയുള്ള സർക്കാർ ഉദ്യോഗസ്ഥർ/ ഹൈസ്‌കൂൾ/ ഹയർ സെക്കന്ററി (Jr) അധ്യാപകർക്ക് അപേക്ഷിക്കാം (അധ്യാപകർക്ക് മുൻഗണന). അപേക്ഷ ലഭിക്കേണ്ട അവസാന  തീയതി ഏപ്രിൽ 25. ഒഴിവുകൾ തിരുവനന്തപുരം (4), കോട്ടയം (1), ചാലക്കുടി (1)- അപേക്ഷയിൽ ഏത് സ്ഥലത്തേയ്ക്കാണെന്ന് വ്യക്തമാക്കിയിരിക്കണം. വിശദവിവരങ്ങൾക്ക്: https://www.kstmuseum.com/

ഹയർ സെക്കൻഡറി ടീച്ചർ ഒഴിവ്

കൊല്ലം ജില്ലയിലെ എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി ടീച്ചറുടെ ഒഴിവുണ്ട്. മാത്തമാറ്റിക്സ്, ബോട്ടണി ടീച്ചർമാരുടെ ഒഴിവാണുള്ളത്. ഭിന്നശേഷി – കാഴ്ച പരിമിതർക്കായി മാത്തമാറ്റിക്സ് ഒഴിവും ശ്രവണപരിമിതർക്കായി ബോട്ടണി ടീച്ചർ ഒഴിവും സംവരണം ചെയ്തിരിക്കുന്നു. എം എസ്സി മാത്തമാറ്റിക്സ്, എം എസ്സി ബോട്ടണി ആണ് അതത് തസ്തികകളിലേക്കുള്ള യോഗ്യത. ബി എഡ്, സെറ്റ് അല്ലെങ്കിൽ സമാന യോഗ്യത ഉണ്ടാവണം. 45600 – 95600 ആണ് ശമ്പള സ്‌കെയിൽ. 01/01/2023ന് 40 വയസ് കവിയരുത് (നിയമാനുസൃത വയസിളവ് സഹിതം).

പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ 13നകം ബന്ധപ്പെട്ട എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ. ഒ. സി ഹാജരാക്കണം.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐയിൽ വയർമാൻ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് ഓപ്പൺ കാറ്റഗറിയിലും, മെഷിനിസ്റ്റ് ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് ഒ.ബി.സി കാറ്റഗറിയിലും ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിങ് ഡിപ്ലോമ/ ഡിഗ്രി എന്നിവയാണ് യോഗ്യതകൾ. താത്പര്യമുള്ളവർ ഏപ്രിൽ 10ന് രാവിലെ 10.30ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

ഒമാനിലെ പ്രമുഖ ഇൻഡസ്ട്രിയൽ

ഇൻവെസ്റ്റ്മെന്റ് കമ്പനിയിലേക്ക്

അപേക്ഷിക്കാം

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ഒമാനിലെ പ്രമുഖ ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്‌മെന്റ് കമ്പനിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. മെയിന്റനൻസ് എൻജിനീയർക്വാളിറ്റി കൺട്രോളർ ഇൻ-ചാർജ്പ്രൊഡക്ഷൻ സൂപ്പർവൈസർഓപ്പറേറ്റേഴ്‌സ്, സെയിൽസ് എക്‌സിക്യൂട്ടീവ് തുടങ്ങിയ ഒഴിവുകളിലാണ് നിയമനം. ബി.ടെക്/ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് ഏഴ് മുതൽ എട്ട് വർഷത്തെ പ്രവൃത്തിപരിചയവുമുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്. ശമ്പളത്തിനു പുറമേ താമസംവിസടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റപാസ്‌പോർട്ട്യോഗ്യത സർട്ടിഫിക്കറ്റ്എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം ഏപ്രിൽ 15 ന് മുൻപ് jobs@odepc.in എന്ന ഇ-മെയിലിലേക്ക് അയയ്‌ക്കേണ്ടതാണ്. (ഒ.ഡി.ഇ.പി.സി രജിസ്‌ട്രേഷൻ നിർബന്ധം) വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2329440/41/42, 7736496574.

കെഎസ്ഐഡിസിയിൽ അസിസ്റ്റന്റ് മാനേജർ

കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി) അസിസ്റ്റന്റ് മാനേജർ (അഞ്ച് എണ്ണം) സ്ഥിരം തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മാനേജർ: ഫിനാനൻസ് ആൻഡ് അക്കൗണ്ട്സ് (മുസ്ലിം സംവരണം-ഒന്ന്)ലീഗൽ (എസ്.സി സംവരണം- ഒന്ന്)പ്രൊജക്ട്സ് ( എൽസി/എഐ (ഒരു ഒഴിവ്)- ഹിന്ദു നാടാർ ആൻഡ് എസ്.ഐ.യു.സി നാടാർ (രണ്ട് ഒഴിവ്) തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം.

അസിസ്റ്റന്റ് മാനേജർ (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്) തസ്തികയിൽ സി.എ/എ.ഐ.സി.ഡബ്ല്യു.എ യോഗ്യതയുംഫിനാൻസ് ആൻഡ് അക്കൗണ്ടിങ് മേഖലയിൽ രണ്ട് മുതൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

അസിസ്റ്റന്റ് മാനേജർ (ലീഗൽ) തസ്തികയിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഫസ്റ്റ് ക്ലാസ് ബിരുദവും നിയമത്തിൽ ഫസ്റ്റ് ക്ലാസ് ബിരുദവും/അഞ്ച് വർഷത്തെ എൽ.എൽ.ബിയിൽ ഫസ്റ്റ് ക്ലാസുംനിയമ മേഖലയിൽ രണ്ട് മുതൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ്  യോഗ്യത.

അസിസ്റ്റന്റ് മാനേജർ (പ്രൊജക്ട്സ്) തസ്തികയിൽ അംഗീകൃത സ്ഥാപനത്തിൽ നിന്ന് എഞ്ചിനീയറിങിൽ ഫസ്റ്റ് ക്ലാസ് ബിരുദവും ഫസ്റ്റ് ക്ലാസ് എം.ബി.എയുമാണ് യോഗ്യത. ഉദ്യോഗാർഥികൾക്ക് പ്രൊജക്റ്റ് അപ്രൈസൽഇൻവെസ്റ്റ്മെന്റ് പ്രമോഷൻബിസിനസ് ഡെവലപ്മെന്റ്സിവിൽ കൺസ്ട്രക്ഷൻഅനുബന്ധ എഞ്ചിനീയറിങ് മേഖല എന്നിവയിൽ രണ്ട് മുതൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. ഉദ്യോഗാർഥികൾക്ക് മികച്ച ആശയ വിനിമയ പാടവം ഉണ്ടായിരിക്കണം.

നിശ്ചിത യോഗ്യതയുള്ളവർ ഓൺലൈൻ അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും തിരുവനന്തപുരം സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റിന്റെ (സി.എം.ഡി) kcmd.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 28 വൈകീട്ട് അഞ്ച് മണി.

error: Content is protected !!