വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എ കെ പി എ നേതൃത്വത്തില്‍ കളക്ടറേറ്റിന് മുന്നിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

 

konnivartha.com : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ) പത്തനംതിട്ട ജില്ലാ കമ്മറ്റി നേതൃത്വത്തില്‍ പത്തനംതിട്ട കളക്ടറേറ്റിന് മുന്നിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. റോബിന്‍ പീറ്റര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു .

ക്ഷേമനിധി അംസാദായം വർധിപ്പിച്ചപ്പോൾ തത്തുല്യമായ ആനുകൂല്യങ്ങളിൽ വർദ്ധനവ് ഉണ്ടാകുമെന്ന ഉറപ്പ് ഉടൻ നടപ്പിൽ വരുത്തുക,ക്ഷേമനിധി ഓൺലൈൻ സംവിധാനം നടപ്പിലാക്കുന്നതിലേ കാലതാമസം ഒഴിവാക്കുക,ക്ഷേമനിധിയിൽ അംഗങ്ങൾ ആയിട്ടുള്ള വരെ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തുക, ഇലക്ഷൻ വീഡിയോ ഉൾപ്പെടെയുള്ള ഗവൺമെൻറ് ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി ആവശ്യങ്ങൾക്ക് ഫോട്ടോഗ്രാഫി മേഖലയിലെ ക്ഷേമനിധി ഐഡി കാർഡ് ഉള്ളവർക്ക് മുൻഗണന നൽകുക

സാംസ്കാരിക ക്ഷേമനിധിയിൽ നിന്നും ഫോട്ടോഗ്രാഫി മേഖലയിൽ പ്രവർത്തിക്കുന്നവരെ ഒഴിവാക്കിയ നടപടി പുനഃ പരിശോധിക്കുക,ടൂറിസം കേന്ദ്രങ്ങളിലും സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള കൊട്ടാരങ്ങളിലും മറ്റും സൗജന്യ മൊബൈൽ ഫോട്ടോഗ്രാഫി അനുവദിക്കുകയും പ്രൊഫഷണൽ ക്യാമറകൾക്ക് ഉയർന്ന ഫീസ് ഈടാക്കുന്ന നടപടിയും ഒഴിവാക്കുക,ഓൺലൈൻ സേവന കേന്ദ്രങ്ങളിൽ ഫോട്ടോഗ്രാഫി തൊഴിൽ ചെയ്യുന്നതിന് എതിരെ നടപടി സ്വീകരിക്കുക,ചില അധ്യാപകരും അനധ്യാപകരും പണം വാങ്ങി സ്കൂളുകളിൽ കുട്ടികളുടെ ഫോട്ടോ എടുക്കുന്നതിന് എതിരെ നടപടി സ്വീകരിക്കുക,12% ആയിരുന്ന പ്രിന്റിംഗ് മേഖലയിലെ ജി എസ് ടി 18% ആക്കിയത് പുനർ ക്രമീകരിക്കുക,ക്യാമറകൾക്കും, ലെൻസുകൾക്കും, അനുബന്ധ ഉപകരണങ്ങൾക്കും ഏർപ്പെടുത്തിയിട്ടുള്ള ഉയർന്ന ജി എസ് ടി താരീഫിൽ നിന്നും കുറഞ്ഞ താരീഫിലേക്ക് മാറ്റുക,ഫോട്ടോഗ്രാഫി തൊഴിൽ മേഖലയിലെ ഉണർവിനായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുക,ഇൻഷുറൻസ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് ഗവൺമെൻറ് മെഡിക്കൽ കോളജിൽ നിന്നും ചികിത്സാ സർട്ടിഫിക്കറ്റുകൾ നിഷേധിക്കുന്നതിനെതിരെ നടപടി കൈക്കൊള്ളുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ .

error: Content is protected !!