100 ദിന കര്‍മ്മ പദ്ധതി: തിരുവര്‍മംഗലം ക്ഷേത്രകുളം പുനരുദ്ധരിച്ചു

 


സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി ലോക ജലദിനത്തോട് അനുബന്ധിച്ച് അമൃത് സരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പുനരുദ്ധാരണം നടത്തിയ കടപ്ര ഗ്രാമപഞ്ചായത്തിലെ തിരുവര്‍മംഗലം ക്ഷേത്രകുളത്തിന്റെ ഉദ്ഘാടനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് ചന്ദ്രലേഖ നിര്‍വഹിച്ചു.
കടപ്ര പഞ്ചായത്ത്  പ്രസിഡന്റ്  നിഷ അശോകന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എന്‍ജിനിയര്‍ സിജോ എം വര്‍ഗീസ് പദ്ധതി വിശദീകരണം നടത്തി.  ജില്ലാ പഞ്ചായത്ത് അംഗമായ അനില്‍കുമാര്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റോബിന്‍ പരുമല, ഗ്രാമ പഞ്ചായത്തംഗങ്ങളായ  സോജിത്, സൂസമ്മ പൗലോസ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബിന്ദു, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്  ജോയിന്റ് ബിഡിഒ  കെ. വിനീത, പഞ്ചായത്ത് എംജിഎന്‍ആര്‍ഇജിഎസ് ഓവര്‍സിയര്‍ ഹര്‍ഷ ചന്ദ്രന്‍,ബ്ലോക്ക് എ ഇ സൂര്യ, അക്കൗണ്ടന്റ് ഭവ്യ, വിഇഒ പ്രിന്‍സി, ദീപ, തൊഴിലുറപ്പു തൊഴിലാളികള്‍ തുടങ്ങിയര്‍ പങ്കെടുത്തു.
error: Content is protected !!