ഹരിതകര്‍മ്മസേന നമുക്കായ്: രംഗശ്രീ കലാജാഥ പര്യടനം ആരംഭിച്ചു

കേരളത്തെ മാലിന്യമുക്തമാക്കുവാന്‍ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിയ്ക്കുന്നതിന് കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ നവജ്യോതി രംഗശ്രീ കമ്മ്യൂണിറ്റി തീയറ്റര്‍ അവതരിപ്പിക്കുന്ന  ഹരിതകര്‍മ്മസേന  നമുക്കായ്  രംഗശ്രീ കലാജാഥയുടെ ഉദ്ഘാടനവും ഫ്ളാഗ് ഓഫും  ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു.

 

ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി. അനില്‍കുമാര്‍, അസി. ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ  ബിന്ദു രേഖ, ഇന്ദു, പത്തനംതിട്ട സിഡിഎസ് ചെയര്‍പേഴ്സണ്‍ പൊന്നമ്മ ശശി, ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ എലിസബത്ത്. ജി. കൊച്ചില്‍, പി.ആര്‍. അനുപ, ഷാജഹാന്‍, ജില്ലാ ലൈബ്രററി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം എ. ഗോകുലേന്ദ്രന്‍, നന്മ പത്തനംതിട്ടയുടെ പ്രസിഡന്റ് വിനോദ് മുളമ്പുഴ, നാടക് പത്തനംതിട്ടയുടെ സെക്രട്ടറി പ്രിയരാജ് ഭരതന്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, പത്തനംതിട്ട നഗരസഭയിലെ ഉദ്യോഗസ്ഥര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, നവജ്യോതി രംഗശ്രീ ടീം അംഗങ്ങള്‍, സിഡിഎസ് അംഗങ്ങള്‍, ജില്ലാമിഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

പത്തനംതിട്ട ടൗണ്‍ ഹാള്‍, കോഴഞ്ചേരി ബസ് സ്റ്റാന്‍ഡ്, മല്ലപ്പള്ളി പാലം, എന്നിവിടങ്ങളിലും (21) റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാന്‍ഡ്, കോന്നി ബസ് സ്റ്റാന്‍ഡ്, അടൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ കലാജാഥ പര്യടനം നടത്തും. നവജ്യോതി രംഗശ്രീ ടീം അംഗങ്ങളായ ഷേര്‍ളി ഷൈജു, അംബിക അനില്‍, ഉഷ തോമസ്,  ഹേമലത, അജിത, പൊന്നമ്മ എന്നിവരാണ് അരങ്ങത്തുള്ളത്.

error: Content is protected !!