നിരവധി തൊഴില്‍ അവസരങ്ങള്‍ ( 03/03/2023)

ആർ.സി.സിയിൽ കരാർ നിയമനം

        റീജിയണൽ ക്യാൻസർ സെന്റർ, തിരുവനന്തപുരം, കരാറടിസ്ഥാനത്തിൽ സീനിയർ റെസിഡന്റ് (പത്തോളജി) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. മാർച്ച് 20 വൈകിട്ട് 3വരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്www.rcctvm.gov.in.

രജിസ്ട്രാർ നിയമനം

        കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ രജിസ്ട്രാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  68,700-1,10,400 രൂപ ശമ്പള സ്കെയിലിലാകും നിയമനം. 2023 ഫെബ്രുവരി 24ന് 55 വയസിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.kfri.res.in എന്ന വെബ്സൈറ്റി സന്ദർശിക്കുക. അപേക്ഷകൾ രജിസ്ട്രാർ, കേരള വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്, പീച്ചി- 680653, തൃശൂർ എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.

വാക്ക് ഇൻ ഇന്റർവ്യൂ

            കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേയ്ക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നൽകുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ മാർച്ച് 14, 15 തീയതികളിൽ നടത്തും. വിശദവിവരങ്ങൾക്ക്www.gmckollam.edu.in.

പി.ആർ.ഒ താത്കാലിക നിയമനം

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി (കേരള)) യിൽ പബ്ലിക് റിലേഷൻ ഓഫീസറെ താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഒരു ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. വിശദവിവരങ്ങൾക്ക്www.scertkerala.gov.in.

ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം

ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ-യിൽ എം.എം.ടിഎം (മെക്കാനിക് മെഷീൻ ടൂൾ മെയിന്റനൻസ്) ട്രേഡിൽ ഈഴവ സംവരണം ഒരു ഗസ്റ്റ് ഇൻസ്ട്രക്ടറുടെ താത്കാലിക ഒഴിവുണ്ട്. മെക്കാനിക്കൽ എൻജിനീയറിങ് ഡിഗ്രി/ ഡിപ്ലോമ അല്ലെങ്കിൽ എം.എം.ടി.എം ട്രേഡിലെ NTC (3 വർഷത്തെ പ്രവൃത്തി പരിചയം) അല്ലെങ്കിൽ NAC (ഒരു വർഷത്തെ പ്രവൃത്തി പരിചയവും) ഉള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖം മാർച്ച് ആറിന് നടക്കും. യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളുമായി രാവിലെ 10.30 ന് ഐ.ടി.ഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0470 2622391.

ഫിനാൻസ്/ അക്കൗണ്ട്‌സ് മാനേജർ ഒഴിവ്

            കൊല്ലം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിൽ മാനേജർ ഫിനാൻസ്/ അക്കൗണ്ട്‌സ് തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യത: എ.സി.എ അല്ലെങ്കിൽ എ.ഐ.സി.ഡബ്‌ള്യൂ.എ സി.എം.എ ഇന്റർ യോഗ്യത നേടിയ ശേഷം ഫിനാൻസ് ആൻഡ് അക്കൗണ്ട്‌സ് മേഖലകളിൽ വൻകിട ഇടത്തരം വ്യവസായ രംഗത്ത് അഞ്ച് വർഷം പ്രവൃത്തി പരിചയം എം.കോമും വൻകിട/ ഇടത്തരം വ്യവസായ രംഗത്തെ ഫിനാൻസ്/ അക്കൗണ്ട്‌സ് മേഖലയിൽ ഏഴ് വർഷം പ്രവൃത്തി പരിചയം (ഇതിൽ അഞ്ച് വർഷം മാനേജർ/ ഓഫീസർ കേഡറിൽ ആയിരിക്കണം. പ്രതിമാസ ശമ്പളം 25000 രൂപ. 2022 ജനുവരി ഒന്നിന് 41 വയസ് കഴിയാൻ പാടില്ല. (നിയമാനുസൃത വയസിളവ് സഹിതം)ഉദ്യോഗാർഥികൾ പ്രായംവിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി മാർച്ച് 8 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള NOC ഹാജരാക്കണം.

അപേക്ഷ ക്ഷണിച്ചു

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തൃശ്ശൂർ ജില്ലയിൽ രാമവർമപുരത്ത് പ്രവർത്തിക്കുന്ന മാതൃകാ വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ ഒഴിവുള്ള അഡ്മിനിസ്‌ട്രേറ്റർസൈക്കോളജിസ്റ്റ്സോഷ്യൽ വർക്കർമാനേജർകുക്ക് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വനിതാ ഉദ്യോഗാർഥികൾ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യതപ്രായംപ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം എട്ടിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർകേരള മഹിള സമഖ്യ സൊസൈറ്റിറ്റി.സി. 20/1652, കല്പനകുഞ്ചാലുംമൂട്കരമനപി.ഒതിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം. വിദ്യാഭ്യാസ യോഗ്യതകൾ അടക്കമുള്ള  കൂടുതൽ വിവരങ്ങൾ www.keralasamakhya.orgൽ ലഭിക്കും. ഫോൺ: 0471-2348666.

ഫാർമസിസ്റ്റ് ഒഴിവ്

        തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് 10 ന് വൈകിട്ട് 3.30 വരെ അപേക്ഷ  സ്വീകരിക്കും. വിശദ വിവരങ്ങൾ www.rcctvm.gov.inഎന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിൽ

ഒഴിവുകൾ

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിൽ പരീക്ഷാ കൺട്രോളർഅസിസ്റ്റന്റ് സെക്രട്ടറി (റിക്രൂട്ട്‌മെന്റ് വിഭാഗം) എന്നീ തസ്തികകളിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

          കേരള പബ്ലിക് സർവീസ് കമ്മീഷനിൽ നിന്നും അഡീഷണൽ സെക്രട്ടറി/ ജോയിന്റ് സെക്രട്ടറി/ ഡെപ്യൂട്ടി സെക്രട്ടറി/ അണ്ടർ സെക്രട്ടറി എന്നീ തസ്തികകളിൽ നിന്നും 2020 ജനുവരിക്കു ശേഷം വിരമിച്ചതുംഹിന്ദു മതവിഭാഗത്തിൽപ്പെട്ടവരും ക്ഷേത്രാരാധനയിൽ വിശ്വാസമുള്ളവർക്കും പരീക്ഷാ നടത്തിപ്പിൽ പരിചയ സമ്പന്നരായവർക്കും അപേക്ഷിക്കാം. വിരമിച്ച ജീവനക്കാർക്ക് സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായ ശമ്പളം നൽകും. സെക്രട്ടറികേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ്തിരുവിതാംകൂർ ദേവസ്വം ബോർഡ് ബിൽഡിങ്എം.ജി.റോഡ്ആയൂർവേദ കോളേജ് ജംഗ്ഷൻതിരുവനന്തപുരം – 695 001 എന്ന വിലാസത്തിൽ മാർച്ച് 8ന് മുമ്പ് അപേക്ഷിക്കണം. യോഗ്യതകളും മറ്റ് വിശദാംശങ്ങളും www.kdrb.kerala.gov.in ൽ ലഭ്യമാണ്.

error: Content is protected !!