തൊഴിലരങ്ങത്തേക്ക്: ജില്ലാതല വനിത തൊഴില്‍ മേള മാര്‍ച്ച് നാലിന്

 

ജില്ലാ പഞ്ചായത്ത് പത്തനംതിട്ട, കേരള നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ, ഐ സി റ്റി അക്കാഡമി എന്നിവയുടെ നേതൃത്വത്തില്‍ റാന്നി സെന്റ് തോമസ് കോളജിന്റെ സഹകരണത്തോടെ വനിതകള്‍ക്കായി സംഘടിപ്പിക്കുന്ന തൊഴില്‍ മേളയുടെ ഉദ്ഘാടനം മാര്‍ച്ച് നാലിന് രാവിലെ 9.30ന് റാന്നി സെന്റ് തോമസ് കോളജില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ മുഖ്യ സന്ദേശം നല്‍കും. കേരള പിഎസ്സി അംഗം അഡ്വ. റോഷന്‍ റോയ് മാത്യു മുഖ്യ അതിഥി ആയിരിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, ജില്ലാ പഞ്ചായത്ത് അംഗം , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സാറ തോമസ്, ജെസി അലക്സ്, ജോര്‍ജ് എബ്രഹം, പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍കുമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രശാന്ത് ബാബു എന്നിവര്‍ പങ്കെടുക്കും.

കലാലയങ്ങളിലെ വിദ്യാര്‍ഥിനികള്‍, പഠനം പൂര്‍ത്തിയാക്കിയവര്‍, കരിയര്‍ ബ്രേക്ക് സംഭവിച്ച വനിതകള്‍, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ എന്നീ യോഗ്യതകളുള്ളവര്‍ക്ക് പങ്കെടുക്കാം. തൊഴില്‍ താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കേരള സര്‍ക്കാരിന്റെ തൊഴില്‍ പോര്‍ട്ടല്‍ ആയ ഡി.ഡബ്ല്യു.എം.എസില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ചെയ്ത് അപേക്ഷിക്കാം. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യവും ഉണ്ട്. പങ്കെടുക്കുന്നവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മൂന്നു സെറ്റ് ബയോഡാറ്റ ഉള്‍പ്പെടെ രാവിലെ കോളജില്‍ എത്തിച്ചേരുക. രാവിലെ എട്ടിന്് രജിസ്ട്രേഷന്‍ ആരംഭിക്കും.

error: Content is protected !!