ഇസ്രായേല്‍ പോലീസ് “കര്‍ഷകനെ കണ്ടെത്തി ” ബിജു കുര്യനെ കേരളത്തിലേക്ക് പായ്ക്ക് ചെയ്തു

 

സംസ്ഥാന സര്‍ക്കാരിന്‍റെ സംഘത്തിനൊപ്പം കൃഷി പഠിക്കാന്‍ പോയി ഇസ്രായേലില്‍ കാണാതായ ഇരിട്ടി സ്വദേശി ബിജു കുര്യന്‍ തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിയോടെ കേരളത്തിലെത്തും.ഇന്ത്യന്‍ എംബസി വഴി നടത്തിയ  ഇടപെടല്‍ മൂലം  ഇസ്രായേല്‍ പോലീസാണ് ബിജു കുര്യനെ തിരിച്ചയച്ചത്

വിസ കാലാവധി ഉള്ളതിനാല്‍ നിയമപരമായി ഇസ്രായേലില്‍ തുടരുന്നതിന് ബിജു കുര്യന് തടസ്സങ്ങളുണ്ടായിരുന്നില്ല. എന്നാല്‍ നയതന്ത്ര തലത്തിലുള്ള ഇടപെടല്‍ മൂലം ബിജു കുര്യന് അവിടെ തുടരാന്‍ കഴിഞ്ഞില്ല . ഉദേശ ലക്ഷ്യങ്ങള്‍ എന്ത് തന്നെ ആയാലും കേരള കൃഷിവകുപ്പ് മുന്‍ കയ്യെടുത്ത് കൃഷി പഠിപ്പിക്കാന്‍ എത്തിച്ച ഒരാള്‍ മുങ്ങിയതോടെ കൃഷി വകുപ്പ് മന്ത്രി തന്നെ വെട്ടിലായിരുന്നു . മലയാളികള്‍ താമസിക്കുന്ന ഒരുപ്രദേശത്താണ് ബിജു കുര്യന്‍ ഉണ്ടായിരുന്നതെന്ന് ഇന്ത്യന്‍ എംബസിക്ക് വിവരം ലഭിച്ചിരുന്നു. ഇന്ത്യന്‍ എംബസി ഇസ്രായേല്‍ പോലീസിന്‍റെ സഹായം തേടി .ബിജു കുര്യനെ തിരിച്ചയച്ചതുമായി ബന്ധപ്പെട്ട് ഇന്റര്‍പോളിന്റെ സന്ദേശം എംബസി വഴി കേരളസര്‍ക്കാരിന് ലഭിച്ചു എന്നാണ് അറിയുന്നത്

error: Content is protected !!