നിരവധി തൊഴില്‍ അവസരം

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിൽ

ഒഴിവുകൾ

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിൽ പരീക്ഷാ കൺട്രോളർഅസിസ്റ്റന്റ് സെക്രട്ടറി (റിക്രൂട്ട്‌മെന്റ് വിഭാഗം) എന്നീ തസ്തികകളിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

          കേരള പബ്ലിക് സർവീസ് കമ്മീഷനിൽ നിന്നും അഡീഷണൽ സെക്രട്ടറി/ ജോയിന്റ് സെക്രട്ടറി/ ഡെപ്യൂട്ടി സെക്രട്ടറി/ അണ്ടർ സെക്രട്ടറി എന്നീ തസ്തികകളിൽ നിന്നും 2020 ജനുവരിക്കു ശേഷം വിരമിച്ചതുംഹിന്ദു മതവിഭാഗത്തിൽപ്പെട്ടവരും ക്ഷേത്രാരാധനയിൽ വിശ്വാസമുള്ളവർക്കും പരീക്ഷാ നടത്തിപ്പിൽ പരിചയ സമ്പന്നരായവർക്കും അപേക്ഷിക്കാം. വിരമിച്ച ജീവനക്കാർക്ക് സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായ ശമ്പളം നൽകും. സെക്രട്ടറികേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ്തിരുവിതാംകൂർ ദേവസ്വം ബോർഡ് ബിൽഡിങ്എം.ജി.റോഡ്ആയൂർവേദ കോളേജ് ജംഗ്ഷൻതിരുവനന്തപുരം – 695 001 എന്ന വിലാസത്തിൽ മാർച്ച് 8ന് മുമ്പ് അപേക്ഷിക്കണം.

 

താല്‍ക്കാലിക നിയമനം
  കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസിലും,  തൃശൂര്‍   മെഡിക്കല്‍ കോളേജിലും   റേഡിയോളജിസ്റ്റ്  തസ്തികയില്‍ ഈഴവ, ഓപ്പണ്‍ വിഭാഗക്കാര്‍ക്ക്  ഓരോ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത : എം.ഡി ഇന്‍ റേഡിയോ ഡയഗനോസിസ്/ഡി.എം.ആര്‍.ഡി/ഡിപ്ലോമ ഇന്‍ എന്‍. ബി. റേഡിയോളജി വിത്ത് എക്‌സ്പീരിയന്‍സ് ഇന്‍ സി.ഇ.സി.റ്റി, മാമ്മോഗ്രാം ആന്‍ഡ് സോണോ മാമ്മോഗ്രാം.  പ്രായപരിധി : 2023  ജനുവരി ഒന്നിന് 18-41 വയസ്.
പ്രായം, ജാതി, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് ആറിനകം പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്യുന്നവര്‍  നിയമനാധികാരിയില്‍ നിന്നും എന്‍.ഒ.സി ഹാജരാക്കണം

 

താല്‍ക്കാലിക നിയമനം
  തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഹോസ്പിറ്റല്‍  ഡെവലപ്‌മെന്റ് സൊസൈറ്റിയില്‍  എമര്‍ജന്‍സി മെഡിസിന്‍ ഡോക്ടര്‍  തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു.   ഓപ്പണ്‍ വിഭാഗക്കാര്‍ക്ക്  അപേക്ഷിക്കാം. യോഗ്യത : എം.ഡി/ ഡി.എം.ആര്‍.ഡി/ഡിപ്ലോമ ഇന്‍ എന്‍.ബി എമര്‍ജന്‍സി മെഡിസിന്‍.  പ്രായപരിധി: 2023  ജനുവരി ഒന്നിന് 18-41 വയസ്.
പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത  എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് ആറിനകം പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്യുന്നവര്‍  നിയമനാധികാരിയില്‍ നിന്നും എന്‍.ഒ.സി ഹാജരാക്കണം.

 

താല്‍ക്കാലിക നിയമനം
  ജില്ലാ പഞ്ചായത്ത്  ന്യായവില വെറ്ററിനറി സ്റ്റോറിലേയ്ക്ക് ഫാര്‍മസിസ്റ്റ് (രണ്ട് ഒഴിവ്), ലാബ് ടെക്‌നീഷ്യന്‍ (ഒരു ഒഴിവ്)  തസ്തികകളിലേക്ക് താല്ക്കാലിക നിയമനം നടത്തുന്നു. ഫാര്‍മസിസ്റ്റ് യോഗ്യത:  ഡി.ഫാം/ ബി.ഫാം. പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ലാബ് ടെക്‌നീഷ്യന്‍    തസ്തികയിലേയ്ക്ക്  അപേക്ഷിക്കാന്‍ വെറ്ററിനറി ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പാസാകണം. ബയോഡേറ്റ സഹിതം വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ മാര്‍ച്ച് അഞ്ചിനകം ചീഫ് വെറ്ററിനറി ഓഫീസര്‍, ജില്ലാ വെറ്ററിനറി കേന്ദ്രം, കൊല്ലം 691009 വിലാസത്തില്‍ സമര്‍പ്പിക്കണം.    ഫോണ്‍ 9447064533, 9446591937

 

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
 തേവലക്കര സര്‍ക്കാര്‍ ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത എം.ബി.എ/ബി.ബി.എ, രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അല്ലെങ്കില്‍ സോഷ്യോളജി/സോഷ്യല്‍ വെല്‍ഫയര്‍/എക്‌ണോമിക്‌സ്  എന്നിവയിലുള്ള ബിരുദവും  രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും.  അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മാര്‍ച്ച് രണ്ടിന് രാവിലെ 11ന് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 0476 2835221.

 

അഭിമുഖം
 പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍  ദിവസവേതന വ്യവസ്ഥയില്‍ ഡ്രൈവറെ നിയമിക്കുന്നു. യോഗ്യത:  ഹെവി വെഹിക്കിള്‍ ലൈസന്‍സ്,   10 വര്‍ഷത്തെ പ്രവൃത്തിപരിചയം. മാര്‍ച്ച് ആറിന് രാവിലെ 11ന്  യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളജില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍ 0475 2910231

 

ഡ്രൈവര്‍ കം അറ്റന്‍ഡന്റ്: വാക്ക് ഇന്‍ ഇന്റര്‍വ്യു
കേരള സര്‍ക്കാര്‍ മൃഗ സംരക്ഷണ വകുപ്പ് പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി ക്ലിനിക്കിലെ വെറ്ററിനറി സര്‍ജനെ സഹായിക്കുന്നതിന് ഡ്രൈവര്‍ കം അറ്റന്‍ഡന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തും. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം (തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ത്രീവീലര്‍ ഡ്രൈവിംഗ് ലൈസന്‍സ് ആന്റ് ബാഡ്ജ്) ഫെബ്രുവരി 28 ന് രാവിലെ 11 ന്  മുമ്പ് പത്തനംതിട്ട വെറ്ററിനറി കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ചീഫ് വെറ്ററിനറി ഓഫീസറുടെ ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫെബ്രുവരി 28 ന് രാവിലെ 11 മുതല്‍ 01.15 വരെ നടത്തുന്ന ഇന്റര്‍വ്യുവില്‍ ഹാജരാകുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നും തിരഞ്ഞെടുക്കുന്നവരെ 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിബന്ധനകള്‍ക്ക് വിധേയമായി നിയമനം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ അഞ്ചുവരെ പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രവുമായി ബന്ധപ്പെടാം. ഫോണ്‍ : 0468 2270908.

 

വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവ്
കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന മൈലപ്ര പഞ്ചായത്തിലെ നിലവിലുളളതും ഭാവിയില്‍ വരാന്‍ സാധ്യതയുളളതുമായ വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വര്‍ക്കര്‍ യോഗ്യത : എസ് എസ് എല്‍ സി പാസാകണം.  ഹെല്‍പ്പര്‍ യോഗ്യത : എസ് എസ് എല്‍ സി പാസാകാന്‍ പാടില്ല.
പ്രായം 01.01.2023 ന് 18 നും 46 നും മധ്യേ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 28. വിലാസം : കോന്നി അഡീഷണല്‍ ഐസിഡിഎസ്. ഫോണ്‍ : 0468 2333037.

 

ദിവസ വേതനാടിസ്ഥാനത്തിൽ  നിയമനം

             ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലയിൽ നടപ്പിലാക്കുന്ന കൗമാരഭൃത്യം പദ്ധതിയിൽ ഒഴിവുള്ള മെഡിക്കൽ ഓഫീസർ (കൗമാരഭൃത്യം) തസ്തികയിലേക്കും സ്പോർട്സ് മെഡിസിൻ, ജെറിയാട്രിക്, പഞ്ചകർമ്മ പദ്ധതികളിൽ ഒഴിവുള്ള ആയുർവേദ തെറാപ്പിസ്റ്റ് മെയിൽ, ആയുർവേദ തെറാപ്പിസ്റ്റ്  ഫീമെയിൽ തസ്തികകളിലേക്കും ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത ഉള്ള ഉദ്യോഗാർഥികൾ തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ നിലവിലെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത, മേൽ വിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം നേരിട്ട് ഹാജരാക്കേണ്ടതാണ്.

             മെഡിക്കൽ ഓഫീസർ (കൗമാരഭൃത്യം) ഇന്റർവ്യൂ മാർച്ച് 2ന് രാവിലെ 11ന് നടക്കും. ബി.എ.എം.എസ്, എം.ഡി (കൗമാരഭൃത്യം), തിരുവിതാംകൂർ കൊച്ചിൻ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. കൗമാരഭൃത്യം പി.ജി ഇല്ലാത്തവരുടെ അഭാവത്തിൽ മറ്റ് വിഷയത്തിൽ പി.ജി ഉള്ളവരെയും പരിഗണിക്കും.

             ആയുർവേദ തെറാപ്പിസ്റ്റ് (മെയിൽ), ആയുർവേദ തെറാപ്പിസ്റ്റ് (ഫീമെയിൽ) ഇന്റർവ്യൂ മാർച്ച് 3ന് രാവിലെ 11 മണിക്ക് നടക്കും. പത്താം ക്ലാസ് വിജയം, കേരള സർക്കാർ നടത്തുന്ന ആയുർവേദ തെറാപ്പി കോഴ്സ് ജിയം എന്നിവയാണ് യോഗ്യത

ഫുൾ ടൈം മീനിയൽ ഒഴിവ്

കരിക്കകം ഗവ. ഹൈസ്കൂളിൽ ഫുൾ ടൈം മീനിയൽ തസ്തികയിൽ (എഫ്.ടി.എം) ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 28ന് രാവിലെ 10ന് അഭിമുഖത്തിനായി സ്കൂൾ ഓഫീസിൽ ഹാജരാകണം.

വാക് ഇൻ ഇന്റർവ്യു

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ അഗദത്ര വകുപ്പിലെ ഹോണറേറിയം അടിസ്ഥാനത്തിൽ റിസർച്ച് ഫെല്ലോയെ നിയമിക്കുന്നതിന് മാർച്ച് ഒമ്പതിനു രാവിലെ 11 നു തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും, അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30 ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം

error: Content is protected !!