കോന്നി കൊക്കാത്തോട്ടില്‍ കർഷക അവകാശ പ്രഖ്യാപന സദസ്സ് നടക്കും

 

konnivartha.com : ഇന്ത്യൻ ഭരണഘടന രാജ്യത്തെ പൗരന്മാർക്ക് അനുവദിച്ചിട്ടുള്ള അവകാശങ്ങൾ മലയോര കർഷകർക്കും ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളാ ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷൻ ( കിഫ ) അരുവാപ്പുലം LLC യുടെ നേതൃത്വത്തിൽ ഫെബ്രുവരി 26 ഞായറാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്ക് കൊക്കത്തോട് SNDP ജംഗ്ഷനിൽ ‘ കർഷക അവകാശ പ്രഖ്യാപന സദസ്സ് ‘ നടത്തും.

കിഫ ജില്ലാ പ്രസിഡന്റ് ജോളി കാലായിൽ ഉത്ഘാടനം ചെയ്യും. അരുവാപ്പുലം LLC പ്രസിഡന്റ് രാജൻ എബ്രഹാം അധ്യക്ഷത വഹിക്കും. അഡ്വ. ജോണി. കെ. ജോർജ് മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ സെക്രട്ടറി A. T ജോർജ്, കോന്നി അസംബ്ലി ലെവൽ കമ്മിറ്റി പ്രസിഡന്റ് M. T പ്രസാദ്, സെക്രട്ടറി ജൂബി ചരുവിൽ, K. K സോമരാജൻ, ബിൻസു തോമസ് തുടങ്ങിയവർ പ്രസംഗിക്കും.

error: Content is protected !!