താലൂക്ക് ഓഫീസിലെ കൂട്ട അവധി: ഭൂമാഫിയയുടെ പങ്കും അന്വേഷിക്കുന്നു

 

കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ട അവധി വിവാദമായതോടെ, ഐരവൺ വില്ലേജിലെ സർക്കാർഭൂമി കൈയേറ്റവും അന്വേഷണത്തിലേക്ക്. പുറമ്പോക്ക് ഭൂമിക്കായി ഭൂമാഫിയയാണ് മൂന്നാറിലേക്ക് ഉല്ലാസയാത്രയ്ക്ക് സൗകര്യം ചെയ്തുനൽകിയതെന്ന ആരോപണത്തെത്തുടർന്നാണ് നടപടി.

 

ഐരവൺ വില്ലേജിൽ വ്യാപകമായി സർക്കാർഭൂമി കൈയേറി റോഡ് നിർമിച്ചിരുന്നു.കോന്നി മെഡിക്കൽ കോളേജ് വരുന്നതിനുമുമ്പ്‌ നെടുമ്പാറയിൽ 50 ഏക്കർ സ്ഥലം ചിലർ വാങ്ങി.റീസർവേ റെക്കോഡനുസരിച്ച് പതിവുഭൂമി ഇവിടെ കുറവാണ്. ഇതിനേക്കാൾ ഇരട്ടിയുള്ളത് പുറമ്പോക്ക് ഭൂമിയാണ്.പുതിയ റവന്യു നിയമപ്രകാരം അധികമുള്ള വസ്തു തണ്ടപ്പേരിൽ കൂട്ടണമെങ്കിൽ കടമ്പകൾ ഏറെയാണ്.50 ഏക്കറിലെ പുറമ്പോക്കുഭൂമി പേരിൽകൂട്ടിക്കിട്ടാനാണ് ഭൂമാഫിയ ഉല്ലാസയാത്രയ്ക്ക് സൗകര്യം ഒരുക്കിയതെന്നാണ് ആരോപണം.പാറ ക്വാറി വിഭാഗത്തെ വഴിവിട്ടു സഹായിക്കുന്നു എന്നും ആരോപണം ഉയര്‍ന്നു

error: Content is protected !!