കോന്നിയിലെ ജനതയുടെ മനസ്സ് മരവിച്ചു : പ്രതികരണം ഇല്ല ഒന്നിനോടും

 

konnivartha.com : കോന്നി , പഴയ കോന്നിയൂര്‍ .പടപ്പണയത്തിന് പകരമായി കോന്നിയൂര്‍ തിരുവിതാംകൂറില്‍ ലയിച്ചപ്പോള്‍ അന്ന് ഉണ്ടായിരുന്ന ആളുകളുടെ മനസ്സിലെ രോക്ഷം തണുത്ത അവസ്ഥയില്‍ ആയിരുന്നു .രാജാവ് തലകൊയ്യുമോ എന്ന ചിന്ത . ഇന്ന് അതേ അവസ്ഥ . പ്രതികരിക്കാന്‍ കോന്നി നാട്ടിലെ ആളുകള്‍ക്ക് മടി .പുതു തലമുറ ഇതൊന്നും കണ്ടതും ഇല്ല കേട്ടതും ഇല്ല  .അവര്‍ക്ക് അവരുടെ വഴി .

 

കോന്നി നാട്ടില്‍ താലൂക്ക് ഓഫീസ് ഉണ്ട് . ഈ ഓഫീസ് ആണ് മറ്റു ഓഫീസുകളെ നിയന്ത്രണം .ആ നിയന്ത്രണം അവര്‍ക്ക് തന്നെ നഷ്ടമായി . ആയിരങ്ങള്‍ മാസം ശമ്പളം ലഭിക്കുന്നു . അത് ജനതയുടെ നികുതി പണം . ഇതെല്ലാം മറന്നു ഒരു സര്‍ക്കാര്‍ ഓഫീസിലെ മിക്കവരും പ്രവര്‍ത്തി ദിനം ഉല്ലാസ യാത്രയ്ക്ക് പോയി .ഓഫീസിലെ മേല്‍ അധികാരി അടക്കം . ജനം നോക്ക് കുത്തി . ന്യായീകരണ ആളുകള്‍ എത്തി . എം എല്‍ എ എത്തി കയ്യോടെ ഹാജര്‍ നോക്കി . കുറെ ജീവനക്കാര്‍ അവധി .മറ്റുള്ളവര്‍ എത്തിയില്ല .അവധി അപേക്ഷ പോലും ഇല്ല .കുത്തഴിഞ്ഞ രീതിയില്‍ ആണ് കോന്നി താലൂക്ക് ഓഫീസ് . ഇവരുടെ സംഘടന ന്യായീകരണം .സി പി ഐ ന്യായീകരണം . സി പി ഐ കുറെ കൂടി ചിന്തിക്കുക . ജനതയെ മറക്കരുത് . അടുത്ത മാസം പിരിയാന്‍ ഇരിക്കുന്ന മേലധികാരി . ഉടന്‍ നീക്കം ചെയ്യണം ഈ ആളുകളെ എല്ലാം .കാരണം ജനം ആണ് അധികാരി .അല്ലാതെ ജീവനക്കാര്‍ അല്ല . നടപടി വൈകിക്കൂടാ . ഓരോ ഓഫീസ് പുറത്തും ജീവനക്കാരുടെ എണ്ണം വന്നവര്‍ അവധിയില്‍ ഉള്ളവര്‍ എല്ലാം രേഖപ്പെടുത്തണം

കോന്നി ജനത ഒന്നിനോടും പ്രതികരിക്കുന്നില്ല .കാരണം ഇവരുടെ മനസ്സ് മടുത്തു

error: Content is protected !!