കൂട്ട അവധിയെടുത്ത് മൂന്നാറിലേക്ക് വിനോദയാത്ര പോയ ഉദ്യോഗസ്ഥരെ എ ഡി എം  സംരക്ഷിക്കുന്നു: കെ.യു ജനീഷ് കുമാർ എംഎൽഎ

 

konnivartha.com : കോന്നി താലൂക്ക് ഓഫിസിലെ ജീവനക്കാർ കൂട്ട അവധിയെടുത്ത് മൂന്നാറിലേക്ക് വിനോദയാത്ര പോയ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാട് അസിസ്റ്റന്റ് ജില്ലാ മജിസ്‌ട്രേറ്റ് സ്വീകരിക്കുന്നു എന്ന് ആരോപിച്ച കോന്നി എംഎൽഎ രംഗത്ത്. എംഎൽഎയ്ക്ക് ഓഫീസിൽ പരിശോധന നടത്താൻ അധികാരം ഉണ്ടോയെന്ന് എഡിഎം ചോദിച്ചുവെന്നും എംഎൽഎ ആരോപിച്ചു. അതേസമയം, അവധി നിയമപ്രകാരമെന്ന വിശദീകരണവുമായി തഹസിൽദാർ രംഗത്ത് വന്നു

പൊതു ജനത്തിന് സര്‍ക്കാര്‍ ഓഫീസില്‍ നല്‍കുന്നത് സേവനം ആണ് .പൊതു ജനത്തിന് ഏതൊരു ഓഫീസിലും കടന്നു ചെന്ന് ഓഫീസ് ജീവനകാരുടെ ഹാജര്‍ പരിശോധിക്കാം എന്ന് നിയമരംഗത്തെ ആളുകള്‍ കോന്നി വാര്‍ത്തയോട് പറഞ്ഞു . ജനം നല്‍കുന്ന കരം ഉപയോഗിച്ചാണ് സര്‍ക്കാര്‍ ജീവനകാര്‍ക്ക് ശമ്പളം നല്‍കി വരുന്നത് .അതിനാല്‍ ഏതൊരു പൊതു ജനം ആവശ്യപെട്ടാലും രഹസ്യ സ്വഭാവം ഇല്ലാത്ത ഏതൊരു രേഖയും നല്‍കാന്‍ ഓഫീസ് മേധാവി ബാധ്യസ്ഥനാണ് എന്നും അറിയുന്നു . തിങ്കളാഴ്ച വലിയരീതിയില്‍ താലൂക്ക് ഓഫീസ് ഉപരോധമടക്കമുള്ള സമരം നടക്കുമെന്നും അവധി എടുക്കാതെ ഉല്ലാസയാത്രയ്ക്ക് പോയ ജീവനക്കാര്‍ക്ക് എതിരെ മാതൃകാപരമായ നടപടി ഉണ്ടാകും വരെ സമരം ഉണ്ടാകും എന്നും വിവിധ സംഘടനകള്‍ അറിയിച്ചു 

ജീവനക്കാരുടെ അവധിയുമായി ബന്ധപ്പെട്ട് എ ഡി എം തന്നോട് അധിക്ഷേപകരമായി സംസാരിച്ചു. ഉദ്യോഗസ്ഥർ അനധികൃതമായി ജോലിയിൽ വരാത്തതിനെ കുറിച്ചല്ല മറിച്ച് ഇത് പരിശോധിക്കാൻ ആരാണ് എംഎൽഎക്ക് അധികാരം നൽകിയത് എന്നായിരുന്നു ഓഫീസിലെത്തിയ എഡിഎം അന്വേഷിച്ചതെന്ന് എംഎൽഎ ആരോപിച്ചു. തന്റെ ജോലിയാണ് താൻ ചെയ്തതെന്ന് മാധ്യമങ്ങൾ മുമ്പിൽ അദ്ദേഹം വ്യക്തമാക്കി. എഡിഎമ്മിനെതിരെ മുഖ്യമന്ത്രിക്കും സ്പീക്കർക്കും എംഎൽഎ പരാതി നൽകുമെന്ന് അദ്ദേഹം അറിയിച്ചു.മൂന്ന് ദിവസത്തെ യാത്രയ്ക്കാണ് ജീവനക്കാർ പുറപ്പെട്ടിരുന്നത്. കോന്നി താലൂക്ക് ഓഫീസിൽ 20 ജീവനക്കാർ ലീവ് എടുക്കാതെയും 19 ജീവനക്കാർ ലീവിന് അപേക്ഷ നൽകിയും ആണ് മൂന്നാറിലേക്ക് ടൂറിന് പോയത്. വിവിധ ആവശ്യങ്ങൾക്ക് മലയോരമേഖലകളിൽ നിന്ന് ആളുകൾ എത്തി ഓഫീസിന് പുറത്ത് കാത്തിരുന്നപ്പോൾ ആയിരുന്നു ജീവനക്കാരുടെ ഈ വിനോദയാത്രയ്ക്ക് പോക്ക്. കാത്തിരുന്ന ആളുകൾ കാര്യം നടക്കാതിരുന്നതോടെ ഓഫീസിൽ നിന്ന് മടങ്ങുകയും ചെയ്തു. ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് റവന്യു മന്ത്രി കെ രാജൻ അറിയിച്ചു .

കോന്നി താലൂക്ക് ഓഫിസിലെ ജീവനക്കാർ കൂട്ട അവധിയെടുത്ത് മൂന്നാറിലേക്ക് പോയ വിഷയത്തിൽ ന്യായീകരണവുമായി സിപിഐ സർവീസ് സംഘടന രംഗത്ത്. ജീവനക്കാർ അവധി എടുത്തത് അപേക്ഷ നൽകിയ ശേഷമാണെന്ന് സിപിഐ അസി.സെക്രട്ടറി പി. ആർ ഗോപിനാഥ് മാധ്യമങ്ങളോട് പറഞ്ഞു. തഹസിൽദാറുടെ കസേരയിൽ കയറി എംഎൽഎ ഇരുന്നത് ശരിയായില്ല. വിഷയത്തിൽ കോന്നി എംഎൽഎ കെയു ജെനിഷ് കുമാറിന്റെ നിലപാട് തികച്ചും അപക്വമെന്നും അദ്ദേഹം ആരോപിച്ചുഎട്ട് ഉദ്യോഗസ്ഥർ സർവ്വേയുമായി ബന്ധപ്പെട്ടാണ് ഓഫീസിൽ നിന്ന് മാറി നിന്നത്. ജീവനക്കാർ അവധി എടുത്തത് അവധി അപേക്ഷ നൽകിയ ശേഷം. ഓഫീസ് അടച്ചുപൂട്ടി ജീവനക്കാർ പോയി എന്നത് വസ്തുത വിരുദ്ധം എന്നാണ് സിപിഐയുടെ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥ് വ്യക്തമാക്കിയത്. റവന്യു വകുപ്പും സർക്കാരും മോശം ആണെന്ന സന്ദേശം എംഎൽഎയുടെ പ്രവർത്തനത്തിലൂടെ ഉണ്ടായി. വിഷയത്തിൽ എംഎൽഎയുടെ പ്രവർത്തനെ ശരിയായിരുന്നോ എന്ന് സിപിഎം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂട്ട അവധിയെടുത്തുള്ള ഉദ്യോഗസ്ഥരുടെ വിനോദയാത്ര സംബന്ധിച്ച് വിവാദം എംഎൽഎയും സിപിഐയും തമ്മിലുള്ള തർക്കത്തിലേക്കും കടന്നിരിക്കുകയാണ്.

error: Content is protected !!