കോന്നി താലൂക്ക് ആശുപത്രിയില്‍ ലാബ് ടെക്നീഷ്യന്‍ ,ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

 

ലാബ് ടെക്നീഷ്യന്‍

konnivartha.com : കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എച്ച്.എം.സി മുഖേന താത്കാലികമായി ലാബ് ടെക്നീഷ്യനെ ദിവസ വേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് നിയമിക്കുന്നതിന് വാക്ക് ഇന്റര്‍വ്യൂ നടത്തുന്നു. താത്പര്യമുളളവര്‍ക്ക് ഫെബ്രുവരി 16 ന് രാവിലെ 10.30 ന് ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. യോഗ്യത- പ്ലസ് ടു, ഡിഎംഎല്‍റ്റി /ബിഎസ് സി എം എല്‍റ്റി (കേരള പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം), കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്.

ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

konnivartha.com : കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എച്ച്.എം.സി മുഖേന താത്കാലികമായി ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററെ ദിവസ വേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് നിയമിക്കുന്നതിന് വാക്ക് ഇന്റര്‍വ്യൂ നടത്തുന്നു. താത്പര്യമുളളവര്‍ക്ക് ഫെബ്രുവരി 16 ന് രാവിലെ 10.30 ന് ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. യോഗ്യത- പ്ലസ് ടു, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ടൈപ്പ് റൈറ്റിംഗ് മലയാളം സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം

error: Content is protected !!