പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ /അറിയിപ്പുകള്‍ (06/01/2023)

ജില്ലയില്‍ 10,31218 വോട്ടര്‍മാര്‍; വോട്ടര്‍മാരില്‍ കൂടുതല്‍ സ്ത്രീകള്‍
അന്തിമ വോട്ടര്‍ പട്ടികയില്‍ ജില്ലയില്‍ ഉള്ളത് 10,31218 വോട്ടര്‍മാര്‍. കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയെ അപേക്ഷിച്ച് 1,9,531 വോട്ടര്‍മാരുടെ കുറവാണുള്ളത്.  5,42,665 സ്ത്രീ വോട്ടര്‍മാരും 4,88,545 പുരുഷ വോട്ടര്‍മാരുമാണ് പട്ടികയില്‍ ഉള്ളത്. എട്ടു ഭിന്നലിംഗ വിഭാഗക്കാരും ജില്ലയില്‍ നിന്ന് ഉണ്ട്. 5,779 വോട്ടര്‍മാരാണ് പുതുതായി പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.

2,227 പ്രവാസി വോട്ടര്‍മാരാണുള്ളത്. ആറന്മുളയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പ്രവാസി വോട്ടര്‍മാര്‍ ഉള്ളത്. 728 പേര്‍. തിരുവല്ലയില്‍ നിന്ന് 520 ഉം, റാന്നി 362 ഉം, കോന്നി 325 ഉം, അടൂര്‍ 292 ഉം പ്രവാസി വോട്ടര്‍മാരുണ്ട്.
തിരുവല്ലയില്‍ ആകെ 2,07,509 വോട്ടര്‍മാര്‍ ഉള്ളതില്‍ 98,600 പുരുഷന്മാരും 1,08,908 സ്ത്രീകളും ഭിന്നലിംഗത്തില്‍പ്പെടുന്ന ഒരാളും ഉള്‍പ്പെടുന്നു. റാന്നിയില്‍ ആകെ 1,88,837 വോട്ടര്‍മാര്‍ ഉള്ളതില്‍ 90,943 പുരുഷന്മാരും 97,892 സ്ത്രീകളും  ഭിന്നലിംഗത്തില്‍പ്പെടുന്ന രണ്ടുപേരും ഉള്‍പ്പെടുന്നു. ആറന്മുളയില്‍ ആകെ 2,33,026 വോട്ടര്‍മാര്‍ ഉള്ളതില്‍ 1,10,348 പുരുഷന്മാരും 1,22,677 സ്ത്രീകളും ഭിന്നലിംഗത്തില്‍പ്പെടുന്ന ഒരാളും ഉള്‍പ്പെടുന്നു. കോന്നിയില്‍ ആകെ 1,98,723 വോട്ടര്‍മാര്‍ ഉള്ളതില്‍ 9,36,333 പുരുഷന്മാരും 1,05,089 സ്ത്രീകളും ഭിന്നലിംഗത്തില്‍പ്പെടുന്ന ഒരാളും ഉള്‍പ്പെടുന്നു. അടൂരില്‍ ആകെ 2,03,123 വോട്ടര്‍മാര്‍ ഉള്ളതില്‍ 95,021 പുരുഷന്മാരും 1,08,099 സ്ത്രീകളും ഭിന്നലിംഗത്തില്‍പ്പെടുന്ന മൂന്നുപേരും ഉള്‍പ്പെടുന്നു.

ബൈപ്പാസിലെ അപകടങ്ങൾ: മന്ത്രിക്ക് മാത്യു ടി തോമസ് എം എൽ എ കത്ത് നൽകി
തിരുവല്ല ബൈപ്പാസിൽ തുടർച്ചയായി ഉണ്ടാകുന്ന വാഹന അപകടങ്ങൾക്ക് അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്  അഡ്വ. മാത്യു ടി. തോമസ് എംഎൽഎ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും, പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം ചീഫ് എൻജിനീയർക്കും കത്തു നൽകി.
    ബൈപ്പാസിലെ അപകട സാധ്യത കുറയ്ക്കുന്നതിനായി വിശദമായി പഠനം നടത്തി പരിഹാരം കണ്ടെത്തണമെന്ന എംഎൽഎയുടെ ആവശ്യപ്രകാരം പൊതുമരാമത്ത് മന്ത്രി നിർദേശിച്ചത് അനുസരിച്ച്  ബൈപ്പാസിലെ പ്രസ്തുത സ്ഥലങ്ങളിൽ റോഡ് സുരക്ഷാ വിഭാഗം പരിശോധന നടത്തുകയും വിശദമായ പരിഹാരമാർഗങ്ങൾ സമർപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്. കഴിഞ്ഞ മാസം കൂടിയ ജില്ലാ വികസന സമിതി യോഗത്തിൽ എംഎൽഎ ഈ വിഷയം  ഉന്നയിച്ചതിൽ പ്രകാരം കെഎസ്ടിപി റോഡ് സുരക്ഷാ വിഭാഗം നൽകിയ റിപ്പോർട്ടുകൾ അടിസ്ഥാനപ്പെടുത്തി പരിഹാര നടപടികൾ സ്വീകരിക്കുന്നതിനുള്ള അനുമതിക്കായി സർക്കാരിൽ സമർപ്പിച്ചിരി ക്കുകയാണ്. ഏകദേശം 60 ലക്ഷം രൂപ ചിലവ് വരുന്ന പരിഹാരമാർഗങ്ങളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ അപകടം കുറയ്ക്കുവാനായി നിയോജകമണ്ഡലം ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് ബൈപ്പാസിലെ ആറു ജംഗ്ഷനുകളിൽ ഹൈ മാസ്റ്റ് ലൈറ്റുകൾ നിലവിൽ സ്ഥാപിച്ചിട്ടുണ്ട്.

തെളിവെടുപ്പ് യോഗം 10 ന്

കടകളിലെയും വാണിജ്യസ്ഥാപനങ്ങളിലെയും തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള ഉപസമിതിയുടെ തെളിവെടുപ്പ് യോഗം ജനുവരി 10ന് മൂന്ന് മണിക്ക് കൊല്ലം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ നടക്കും.  തെളിവെടുപ്പ് യോഗത്തില്‍ പത്തനംതിട്ട ജില്ലയില്‍ നിന്ന് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തൊഴിലാളി – തൊഴിലുടമ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കണമെന്ന്  ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.


അപേക്ഷ ക്ഷണിച്ചു

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സിലേക്ക് ലക്ചറര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദവും ടിവി മേഖലയില്‍ കുറഞ്ഞത് അഞ്ചു വര്‍ഷത്തെ എഡിറ്റോറിയല്‍ പ്രവൃത്തി പരിചയവും അധ്യാപന പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി നാല്‍പത്തിയഞ്ച് വയസ്. സര്‍ക്കാര്‍, അക്കാദമി സേവന വേതന വ്യവസ്ഥകള്‍ പ്രകാരം കരാര്‍ അടിസ്ഥാനത്തിലാവും നിയമനം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 20 അഞ്ച് മണി വരെ. ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30, കേരളം എന്ന വിലാസത്തില്‍ അപേക്ഷകള്‍ ലഭിക്കണം. കവറിനു മുകളില്‍ ടെലിവിഷന്‍ ജേര്‍ണലിസം ലക്ചറര്‍ തസ്തികയിലേക്കുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം. വിശദവിവരങ്ങള്‍ക്ക്  www.keralamediaacademy.org സന്ദര്‍ശിക്കുക. ഫോണ്‍: 0484 2422275, 2422068.


സാക്ഷ്യപത്രം സമര്‍പ്പിക്കണം

കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ ജനുവരി ഒന്നിന് 60 വയസ് പൂര്‍ത്തിയാകാത്ത വിധവാ, അവിവാഹിത പെന്‍ഷന്‍ ഗുണഭോക്താക്കള്‍ പുനര്‍ വിവാഹം ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം ജനുവരി 15 നകം പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

 

കരിയം പ്ലാവ് കണ്‍വന്‍ഷന്‍: നിരോധനം ഏര്‍പ്പെടുത്തി
74 മത് കരിയം പ്ലാവ് കണ്‍വന്‍ഷന്‍ ഫെബ്രുവരി 9 മുതല്‍ 15 വരെ നടക്കുന്നതിനാല്‍ കരിയംപ്ലാവ് ജംഗ്ഷന്‍ മുതല്‍ ഹെബ്രണ്‍ നഗര്‍ കിഴക്ക് വരെ കരിയംപ്ലാവ് കുലംകുട്ടി റോഡിനിരുവശത്തും താല്‍കാലിക കടകള്‍ സ്ഥാപിക്കുന്നതിനും, ഓഡിയോ വീഡിയോ പ്രദശനങ്ങളും നടത്തുന്നതിനും നിരോധനം ഏര്‍പ്പെടുത്തി സബ് കളക്ടര്‍ ശ്വേത നാഗര്‍കോട്ടി ഉത്തരവിട്ടു.


എയര്‍ ഫോഴ്സില്‍ റിക്രൂട്ട്മെന്റ് റാലി

എയര്‍ ഫോഴ്സില്‍ എയര്‍മാന്‍ തസ്തികയിലേക്ക് പുരുഷ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള റിക്രൂട്ട്മെന്റ് റാലി ഫെബ്രുവരിയില്‍  നടക്കും. ഗ്രൂപ്പ് വൈ മെഡിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിലും ഗ്രൂപ്പ് വൈ മെഡിക്കല്‍ അസിസ്റ്റന്റ് (ഫാര്‍മസിയില്‍ ഡിപ്ലോമ അല്ലെങ്കില്‍ ബി എസ്സി ഉള്ള ഉദ്യോഗാര്‍ത്ഥികള്‍) ട്രേഡിലേക്കുള്ളത് ഫെബ്രുവരി ഏഴ്, എട്ട് തീയതികളില്‍ ചെന്നൈ താംബരത്തെ എയര്‍ ഫോഴ്സ് സ്‌റ്റേഷനില്‍ നടക്കും. വിശദവിവരങ്ങള്‍ക്ക്  www.airmenselection.cdac.in ഫോണ്‍: 0484 2427010, 9188431093


അവലോകന യോഗം

മലയാള ഭാഷ പുരോഗതി അവലോകന യോഗം ജനുവരി 17 ന് രാവിലെ 11.30 ന് ഗൂഗിള്‍ മീറ്റ് മുഖേന ചേരുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ അറിയിച്ചു.
കേരള മീഡിയ അക്കാദമി: പരീക്ഷാഫലം പ്രഖ്യാപിച്ചു

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനില്‍ 2022 ഏപ്രില്‍ ബാച്ച് വീഡിയോ എഡിറ്റിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ പരീക്ഷാഫലം പ്രഖ്യാപിച്ചു. ആനന്ദ് ജിജോ ആന്റണി ഒന്നാം റാങ്കിനും ജി.എസ് വിഷ്ണു രണ്ടാം റാങ്കിനും ആര്‍ അഭിഷേക് മൂന്നാം റാങ്കിനും അര്‍ഹരായി. പരീക്ഷാഫലം www.keralamediaacademy.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
സ്‌കോളര്‍ഷിപ്പ്

പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കി വരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പി.എം യങ്ങ് അച്ചീവേഴ്സ് സ്‌കോളര്‍ഷിപ്പ് അവാര്‍ഡ് സ്‌കീം ഫോര്‍ വൈബ്രന്റ് ഇന്ത്യ ഫോര്‍ ഒബിസിസ് പ്രകാരം ഒബിസി, ഇബിസി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. വെബ് സൈറ്റ് : bcdd.kerala.gov.in, ഫോണ്‍: 0474 2914417, ഇ-മെയില്‍: bcddklm@gmail.com.
ടെന്‍ഡര്‍

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ (സമഗ്ര മാനസികാരോഗ്യ പരിപാടി, പകല്‍ വീട്, വല്ലന) ടാക്സി /ടൂറിസ്റ്റ് പെര്‍മിറ്റുളള ഒരു വാഹനം (7 സീറ്റ്, 2010/അതില്‍ ഉയര്‍ന്ന മോഡല്‍, പ്രതിമാസം 2500 കി.മീ. ഓടണം) വാടകയ്ക്ക് എടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയുമായി ബന്ധപ്പെടണം. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 12 ന് വൈകുന്നേരം അഞ്ചു വരെ.

സാക്ഷ്യപത്രം സമര്‍പ്പിക്കണം
നാരങ്ങാനം ഗ്രാമപഞ്ചായത്തില്‍ നിന്നും 50 വയസ് കഴിഞ്ഞ അവിവാഹിത പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ എന്നിവ വാങ്ങുന്ന ജനുവരി ഒന്നിന് 60 വയസ് പൂര്‍ത്തിയാകാത്തവര്‍ പുനര്‍ വിവാഹിത അല്ലെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ/ ഗസറ്റ് ഓഫീസറുടെ സാക്ഷ്യപത്രം, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് സഹിതം  ജനുവരി 31 ന് മുന്‍പ് പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
അപേക്ഷകള്‍ ക്ഷണിച്ചു

എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ അടൂര്‍, കൊല്ലം, ശാസ്ത്രാംകോട്ട സെന്ററുകളിലേക്ക് ഗസ്റ്റ് അധ്യാപകരുടെ അപേക്ഷകള്‍ ക്ഷണിച്ചു. കംമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്/ എം.സി.എ/എം.എസ് സി (ഐ.റ്റി)/എം.എസ് സി (കമ്പ്യൂട്ടര്‍ സയന്‍സ്) എന്നിവയില്‍ ഒന്നാം ക്ലാസ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും ഈ മാസം 11 ന് മുന്‍പായി അടൂര്‍ സബ് സെന്ററില്‍ എത്തിക്കണം. ഫോണ്‍: 9947123177.
ദര്‍ഘാസ്

അടൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഐ.എസ്.ഐ നിലവാരമുള്ള ലബോറട്ടറി ഉപകരണങ്ങള്‍ വാങ്ങുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 20 ന് മൂന്ന് മണി വരെ. ദര്‍ഘാസ് അടക്കം ചെയ്യുന്ന കവറിന് മുകളില്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അടൂര്‍- ലബോറട്ടറി ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള ദര്‍ഘാസ് എന്ന് രേഖപ്പെടുത്തണം. വിലാസം: പ്രിന്‍സിപ്പാള്‍, ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, അടൂര്‍, പത്തനംതിട്ട ജില്ല 691 523. ഫോണ്‍: 9447107085
ഗ്രാമസഭ

മൈലപ്ര ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭകള്‍  ജനുവരി ഏഴ് മുതല്‍ 15 വരെ നടക്കും. വാര്‍ഡ് നമ്പറും പേരും, തീയതി, സമയം, സ്ഥലം എന്ന ക്രമത്തില്‍
വാര്‍ഡ് ഒന്ന് പേഴുംകാട് ജനുവരി എട്ടിന് 2.30ന് എസ്.എന്‍.ഡി.പി.യു.പി.സ്‌കൂള്‍ പേഴുംകാട്, രണ്ട് മേക്കൊഴൂര്‍ 14ന് 2.30ന് എം.റ്റി.എച്ച്.എസ് മേക്കൊഴൂര്‍, മൂന്ന് കോട്ടമല 15ന് 2.30ന് കോട്ടമല അംഗന്‍വാടി, നാല് മണ്ണാറക്കുളഞ്ഞി 13ന് 2.30 ഹോളിമാതാ ഓഡിറ്റോറിയം മണ്ണാറക്കുളഞ്ഞി, അഞ്ച് പഞ്ചായത്ത് വാര്‍ഡ് ഒന്‍പതിന് രണ്ട് മണിക്ക് കൃഷിഭവന്‍ ഓഡിറ്റോറിയം, ആറ് കാറ്റാടി വലിയതറ എട്ടിന് 2.30 ന് മുട്ടത്തുപടി, ഏഴ് മൈലപ്ര സെന്‍ട്രല്‍ 15ന് രണ്ട് മണിക്ക് എന്‍.എസ്.എസ് കരയോഗമന്ദിരം മൈലപ്ര, എട്ട് ഐ.റ്റി.സി വാര്‍ഡ് 15 ന് രണ്ട് മണിക്ക് ആനിക്കാട് ഓഡിറ്റോറിയം കുമ്പഴ വടക്ക്, ഒന്‍പത്
ശാന്തി നഗര്‍ 15 ന് 3.30 ന് എസ്.എന്‍.വി.യു.പി.എസ് കുമ്പഴ വടക്ക്, 10 കാക്കാംതുണ്ട് 14 ന് 2.30ന് എന്‍.എം.എല്‍.പി.എസ് കാക്കാംതുണ്ട്, 11 ഇടക്കര 13ന് 2.30ന് കൃഷിഭവന്‍ ഓഡിറ്റോറിയം, 12 പി.എച്ച് സബ് സെന്റര്‍ വാര്‍ഡ് 15ന് രണ്ട് ന് എം.ഡി.എല്‍.പി.എസ് മേക്കൊഴൂര്‍, 13 മുള്ളന്‍കല്ല് ഏഴിന് 11.30 മണിക്ക് എസ്.എന്‍.ഡി.പി.യു.പി.എസ് പേഴുംകാട് നടക്കും.
ക്വട്ടേഷന്‍

മലിനീകരണ നിയന്ത്രണ ബോര്‍ഡ് പത്തനംതിട്ട ജില്ലാ ഓഫീസിലേക്ക് മാസവാടകയ്ക്ക് ഒരു വര്‍ഷത്തില്‍ താഴെ പഴക്കമുളള (25000 കി.മീ ല്‍ താഴെ ഓടിയത്) ടാക്‌സി പെര്‍മിറ്റോടുകൂടിയ എ.സി വാഹനം ആവശ്യമുണ്ട്. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 12ന് പകല്‍ മൂന്നു വരെ. ഫോണ്‍ : 0468 2 223 983.

error: Content is protected !!