ആരോഗ്യ സംരക്ഷണത്തില്‍ ക്ഷീരമേഖല വഹിക്കുന്ന പങ്ക് വളരെ വലുത് : അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ

സംസ്ഥാനത്തിന്റെ ആരോഗ്യ സംരക്ഷണത്തില്‍ ക്ഷീര കര്‍ഷകരും ക്ഷീര വികസന വകുപ്പും മില്‍മയും അടങ്ങുന്ന ക്ഷീര മേഖല വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ പറഞ്ഞു. റാന്നി ക്രിസ്തോസ് മാര്‍ത്തോമ ചര്‍ച്ച് പാരിഷ് ഹാളില്‍ സംഘടിപ്പിച്ച റാന്നി ബ്ലോക്ക് ക്ഷീര സംഗമം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാം കഴിക്കുന്ന ഭക്ഷണ സാധനങ്ങള്‍ ക്യാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ടെന്ന് പഠനങ്ങള്‍ പുറത്തുവരുന്നു. നമ്മുടെ ഭക്ഷണത്തില്‍ പ്രധാനപ്പെട്ടതാണ് നാം ഉപയോഗിക്കുന്ന പാല്‍. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നും പേരറിയാത്തതും കൃത്യമായ വിവരം രേഖപ്പെടുത്താത്തതുമായ ബ്രാന്‍ഡുകള്‍ കടന്നു വന്നിരുന്നു. ഇവയെ കണ്ടെത്തി നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

 

കേരളം കണികണ്ടുണരുന്ന നന്മ എന്നത് ഒരു പ്രയോഗം മാത്രമല്ല. പാലും കുഞ്ഞുങ്ങള്‍ ഉപയോഗിക്കുന്നതുള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന പാല്‍ ഉല്‍പ്പന്നങ്ങളും കേരളത്തില്‍ സുരക്ഷിതമായി ലഭിക്കുന്നതിന് കാരണം ഇവിടുത്തെ ക്ഷീര മേഖലയാണെന്നും എംഎല്‍എ പറഞ്ഞു. രാജ്യത്തെ ക്ഷീരോല്‍പാദന മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച മലയാളിയായ വര്‍ഗീസ് കുര്യനെയും എംഎല്‍എ സ്മരിച്ചു.

സംസ്ഥാനത്ത് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശക്തമായ ഒരു ക്ഷീര ശൃംഖല കെട്ടിപ്പടുക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഇനിയും മുന്നോട്ടു പോകുവാന്‍ ഉണ്ട്. ക്ഷീരകര്‍ഷകര്‍ കേരള സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അവര്‍ക്കായി നിരവധി പദ്ധതികളും ബോധവല്‍ക്കരണ പരിപാടികളും വകുപ്പ് നടപ്പാക്കി വരുന്നുണ്ടെന്നും എംഎല്‍എ പറഞ്ഞു.

ക്ഷീരവൃത്തി കൊണ്ട് ജീവിതം നയിക്കുന്ന ഭിന്നശേഷിക്കാരനായ ക്ഷീരകര്‍ഷകന്‍ പൊന്നൂസ് ആലപ്പാട്ടിനെ എംഎല്‍എ ചടങ്ങില്‍ ആദരിച്ചു. റാന്നി ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന കര്‍ഷക ലിറ്റി ബിനോയിയെ മുന്‍ എംഎല്‍എ രാജു എബ്രഹാം ആദരിച്ചു. ക്ഷീര സംഗമവുമായി ബന്ധപ്പെട്ട് നടത്തിയ ക്ഷീരവികസന സെമിനാറില്‍ ജില്ലാ ഗുണ നിയന്ത്രണ ഓഫീസര്‍ സുരേഖ നായര്‍, അടൂര്‍ ഡിഇഡിസി സീനിയര്‍ ഡിഇഒ സി.വി. പൗര്‍ണമി എന്നിവര്‍ വിഷയാവതരണം നടത്തി.

 

റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
റാന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. സുജ, അങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജെസി അലക്സ്, ജോര്‍ജ് എബ്രഹാം, റാന്നി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം ജേക്കബ് സ്റ്റീഫന്‍, വടശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹന്‍, ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി കുളത്തുങ്കല്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ്കമ്മിറ്റി ചെയര്‍പേഴ്സണ്‍ കോമളം അനിരുദ്ധന്‍,  റാന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എസ്. സുജ,  അങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. സതീഷ് കുമാര്‍, അങ്ങാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം ബി. സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം ഷൈനി മാത്യൂസ്, അങ്ങാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ എം.കെ. ആന്‍ഡ്രൂസ്, ജെവിന്‍ കെ വില്‍സണ്‍, രാധാകൃഷ്ണന്‍, അഞ്ജു ജോണ്‍, എലനിയാമ്മ ഷാജി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ രാജു മരുതിക്കല്‍, ആലിച്ചന്‍ ആറൊന്നില്‍, ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സില്‍വി മാത്യു, ഡെപ്യൂട്ടി ഡയറക്ടര്‍ ബെറ്റി ജോഷ്വാ, റാന്നി ക്ഷീരവികസന ഓഫീസര്‍ ജെ. സജീഷ് കുമാര്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അനു മാത്യു ജോര്‍ജ്, റാന്നി പെരുനാട് ഹൈസ്‌കൂള്‍ ഡയറി ക്ലബ്ബ് ടീച്ചര്‍ ഇന്‍ ചാര്‍ജ് വിജേഷ് ബാബു, വിവിധ ക്ഷീരസംഘം പ്രസിഡന്റുമാരായ മോഹന്‍രാജ് ജേക്കബ്, ജേക്കബ് എബ്രഹാം, മോഹന്‍ പിള്ള, കെ.വി. മോഹന്‍ദാസ്, ടി.പി. ചെറിയാന്‍, എം.എസ്. ഗോപാലന്‍, ജോണ്‍ എം ജോര്‍ജ്, സി.എം. തോമസ്, കെ.എം. വര്‍ഗീസ്, പി.കെ. വിജയന്‍, പി. രാജു, സന്ധ്യാ രാജ്, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

error: Content is protected !!