പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 17/12/2022)

ജാഗ്രത പുലര്‍ത്തണം
പമ്പാ ജലസേചന പദ്ധതിയുടെ ഇടതുകര കനാലില്‍ കൂടിയുള്ള ജലവിതരണം ഡിസംബര്‍ 16ന് ആരംഭിക്കുന്നതിനാല്‍ കനാലിന്റെ ഇരുകരകളിലുമുള്ള ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പമ്പാ ജലസേചന പദ്ധതി ഡിവിഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു

ജില്ലാ ആസൂത്രണ സമിതി യോഗം
ജില്ലാ ആസൂത്രണ സമിതി യോഗം ഇന്ന്(17) രാവിലെ 11ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും

ശുചിത്വമിഷന്‍ സമിതി യോഗം ഇന്ന്(17)
ജലജീവന്‍ മിഷന്‍ പദ്ധതികളുമായി ബന്ധപ്പെട്ട ജില്ലാതല ശുചിത്വമിഷന്‍ സമിതി യോഗം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഇന്ന് (17) രാവിലെ 11.30 ന് ചേരും.

ടെന്‍ഡര്‍
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് നടപ്പാക്കുന്ന രണ്ട് മണ്ണ് സംരക്ഷണ പദ്ധതിയിലേക്ക് ടെന്‍ഡര്‍ ക്ഷണിച്ചു. ഫോണ്‍ : 0468 2224070, വെബ്‌സൈറ്റ് : www.etenders.kerala.gov.in

താത്പര്യ പത്രം ക്ഷണിച്ചു
കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റിന്റെ (സിഎഫ്ആര്‍ഡി) ഉടമസ്ഥതയില്‍ എറണാകുളം ജില്ലയിലെ ഇലഞ്ഞിയിലെ ഫ്രൂട്ട്സ് ആന്റ് വെജിറ്റബിള്‍സ് ഡിഹൈഡ്രേഷന്‍ പ്ലാന്റ് (രണ്ട് മെട്രിക് ടണ്‍) ആന്റ് ചില്‍ഡ് സ്റ്റോറേജിന്റെ (1250 ടണ്‍) സൗകര്യങ്ങള്‍ വാടകയ്ക്ക് /പാട്ടത്തിന് ഉപയോഗിക്കുവാന്‍ താത്പര്യമുളള പൊതുമേഖല/സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നോ, വ്യക്തികളില്‍ നിന്നോ താത്പര്യ പത്രം ക്ഷണിച്ചു. വെബ്‌സൈറ്റ് : www.cfrdkerala.in ഇ മെയില്‍: cfrd2008@gmail.com, ഫോണ്‍ : 0468 2 961 144, 8281 486 120.

സെയില്‍സ് അസിസ്റ്റന്റ്, അസിസ്റ്റന്റ് /ഓഡിറ്റര്‍ 

ഒഎംആര്‍ പരീക്ഷ 21 ന്

സെയില്‍സ് അസിസ്റ്റന്റ്, അസിസ്റ്റന്റ് /ഓഡിറ്റര്‍ (കാറ്റഗറി നമ്പര്‍: 309/18, 57/21) എന്നീ തസ്തികകളിലേക്കുള്ള ഒഎംആര്‍  പരീക്ഷ (ഡിഗ്രി ലെവല്‍ മെയിന്‍ പരീക്ഷ ) ഡിസംബര്‍ 21 ന് രാവിലെ 7.15 മുതല്‍ 9.15 വരെ നടത്തും. പത്തനംതിട്ട ജില്ലയില്‍ പരീക്ഷ കേന്ദ്രങ്ങള്‍ ലഭ്യമായിട്ടുള്ള ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട സ്‌ക്രൈബിന്റെ സേവനം ആവശ്യമുള്ള  അര്‍ഹതയുള്ള ഉദ്യോഗാര്‍ഥികള്‍ മതിയായ രേഖകള്‍ സഹിതം (മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, അഡ്മിഷന്‍ ടിക്കറ്റ്  എന്നിവയുടെ പകര്‍പ്പ് സഹിതം) പരീക്ഷക്ക് ഏഴ് ദിവസം മുന്‍പ് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസര്‍ക്ക് അപേക്ഷ  സമര്‍പ്പിക്കണം. ഫോണ്‍ : 0468 2 222 665.


ഓറഞ്ച്ദ വേള്‍ഡ് കാമ്പയിന്‍ സംഘടിപ്പിച്ചു

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിനായി വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്നഓറഞ്ച്ദ വേള്‍ഡ് കാമ്പയിന്റെ പുളിക്കീഴ് ബ്ലോക്കുതല പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ നിര്‍വഹിച്ചു. പുളിക്കീഴ് ബ്ലോക്ക് ഓഫീസ് ഹാളില്‍ നടന്ന പരിപാടിയില്‍ വകുപ്പിന്റെ പദ്ധതികളെ കുറിച്ച് ശിശുവികസന പദ്ധതി ഓഫീസര്‍ ഡോ.പ്രീതാ കുമാരി ക്ലാസ് എടുത്തു.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അരുന്ധതി അശോക്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  മറിയാമ്മ എബ്രഹാം, ബ്ലോക്ക് അംഗങ്ങളായ സോമന്‍ താമരച്ചാലില്‍, ജിനു തോമ്പുംകുഴി, രാജലക്ഷ്മി, ലിജി ആര്‍ പണിക്കര്‍, സി കെ അനു, അനീഷ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍, സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കടത്തു വളളം ആവശ്യമുണ്ട്
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ കോമളം കടവില്‍ കടത്ത് സര്‍വീസ് നടത്തുന്നതിന് ജലഗതാഗത വകുപ്പിന്റെ  അംഗീകാരവും കടത്ത് സര്‍വീസിനും അനുയോജ്യമായ കടത്ത് വളളം ആവശ്യമുണ്ട്. ഫോണ്‍ : 9496 042 609, 9496 464 053.

ക്വട്ടേഷന്‍
പത്തനംതിട്ട ജില്ലയില്‍ റാന്നി റ്റിഇഒയുടെ പരിധിയില്‍ വരുന്ന പെരുനാട് പഞ്ചായത്തിലെ മഞ്ഞത്തോട്, പ്ലാപ്പളളി പട്ടിക വര്‍ഗ കോളനികളില്‍ താമസിക്കുന്ന മലപണ്ടാര വിഭാഗത്തില്‍ ഉള്‍പ്പെട്ട 43 പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്ക് വനാവകാശ നിയമപ്രകാരം ഭൂമി നല്‍കുന്നതിന് സര്‍വേ നടത്തി ഭൂമി അളന്ന് തിട്ടപ്പെടുത്തുമ്പോള്‍ സര്‍വേ സ്ഥാപിക്കുന്നതിന് ആവശ്യമായ സര്‍വേ കല്ല് മഞ്ഞത്തോട് പട്ടിക വര്‍ഗ കോളനിയില്‍ എത്തിച്ചു തരുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 17. ഫോണ്‍ : 04735 227703.

error: Content is protected !!