ജില്ലാ കേരളോത്സവം കൊടുമണ്ണില്‍;ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 

സാംസ്‌കാരിക ഘോഷയാത്ര, കായിക മത്സരങ്ങള്‍, കലാ മത്സരങ്ങള്‍ ഉള്‍പ്പെടെ വിപുലമായ പരിപാടികള്‍

മത്സരങ്ങള്‍ 10, 11, 12 തീയതികളില്‍

konnivartha.com : ജില്ലാ പഞ്ചായത്തിന്റെയും സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും മറ്റ് സ്ഥാപനങ്ങളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം ഡിസംബര്‍ പത്തിന് രാവിലെ 8.30ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കൊടുമണ്‍ ഇഎംഎസ് സ്‌റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യും.

 

ഉദ്ഘാടന സമ്മേളനത്തോട് അനുബന്ധിച്ച് കൊടുമണ്‍ ജംഗ്ഷന്‍ മുതല്‍ ഇഎംഎസ് സ്റ്റേഡിയം വരെ ഘോഷയാത്ര നടക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അഡ്വ. മാത്യു, ടി. തോമസ് എംഎല്‍എ, അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ, അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളാകും.’

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. റ്റി. സക്കീര്‍ ഹുസൈന്‍, അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന പ്രഭ, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോര്‍ജ് എബ്രഹാം, സി. കൃഷ്ണകുമാര്‍, ശ്രീനാദേവി കുഞ്ഞമ്മ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ജെ. ഇന്ദിരാദേവി, ജിജി സജി, രേഖാ അനില്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഘോഷയാത്രയുടെ ഫ്‌ളാഗ് ഓഫ് കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന്‍ നിര്‍വഹിക്കും.

 

സമാപന സമ്മേളനം ഡിസംബര്‍ 12 ന് വൈകുന്നേരം അഞ്ചിന് ഇഎംഎസ് സ്റ്റേഡിയത്തില്‍ ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കും. വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ നിര്‍വഹിക്കും.

 

വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന പ്രഭ, ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജിജി മാത്യു, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ലേഖാ സുരേഷ്, തിരുവല്ല നഗരസഭാ ചെയര്‍പേഴ്‌സണ്‍ ശാന്തമ്മ വര്‍ഗീസ്, പന്തളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുശീല സന്തോഷ്, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ്, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റോബിന്‍ പീറ്റര്‍, ജിജോ മോഡി, വി.ടി. അജോമോന്‍, മായ അനില്‍ കുമാര്‍, ജെസി അലക്‌സ്, സി.കെ. ലതാ കുമാരി, രാജി പി രാജപ്പന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കലാമത്സരങ്ങള്‍ – ഡിസംബര്‍ 10
വേദി നമ്പര്‍ 1 – എസ്.സി.വി.എല്‍.പി.എസ്, കൊടുമണ്‍
രാവിലെ 9 മുതല്‍: ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടിനൃത്തം, സംഘനൃത്തം, ദഫ്മുട്ട്
വേദി നമ്പര്‍ 2 – സെന്റ് പീറ്റേഴ്‌സ് യു.പി.എസ്, കൊടുമണ്‍
രാവിലെ 9 മുതല്‍: ലളിതഗാനം, സംഘഗാനം, ദേശഭക്തിഗാനം, മാപ്പിളപ്പാട്ട്, ശാസ്ത്രീയസംഗീതം
വേദി നമ്പര്‍ 3 – കൊടുമണ്‍ ഹൈസ്‌കൂള്‍
രാവിലെ 9 മുതല്‍: ചിത്രരചനാ, ക്ലേ മോഡലിംഗ്, പുഷ്പാലങ്കാരം, ഉപന്യാസ രചന, കവിതാരചന, കഥാരചന,
വേദി നമ്പര്‍ 4 – കൊടുമണ്‍ ഹൈസ്‌കൂള്‍
രാവിലെ 9 മുതല്‍: പദ്യംചൊല്ലല്‍, പ്രസംഗം (മലയാളം, ഇംഗ്ലീഷ്, ഹിന്ദി)
വേദി നമ്പര്‍ 5 – കൊടുമണ്‍ ഹൈസ്‌കൂള്‍
രാവിലെ 9 മുതല്‍: ഉപകരണ സംഗീതം.

ഡിസംബര്‍ 11
വേദി നമ്പര്‍ 1 – എസ്.സി.വി.എല്‍.പി.എസ്, കൊടുമണ്‍
രാവിലെ 9 മുതല്‍: തിരുവാതിരകളി, ഒപ്പന, മാര്‍ഗം കളി, കേരള നടനം, ഓട്ടന്‍ തുള്ളല്‍, കഥകളി
വേദി നമ്പര്‍ 2 – സെന്റ് പീറ്റേഴ്‌സ് യു.പി.എസ്, കൊടുമണ്‍
രാവിലെ 9 മുതല്‍: നാടകം, മോണോ ആക്ട്, മിമിക്രി, കഥാപ്രസംഗം, മൈം,
വേദി നമ്പര്‍ 3 – കൊടുമണ്‍ ഹൈസ്‌കൂള്‍
രാവിലെ 11 മുതല്‍: നാടന്‍പാട്ട്, വഞ്ചിപ്പാട്ട്.

ഡിസംബര്‍ 12
വേദി നമ്പര്‍ 5 – കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ഹാള്‍
രാവിലെ 9 മുതല്‍: ക്വിസ് മത്സരം.

കായിക മത്സരങ്ങള്‍
ഡിസംബര്‍ 10
രാവിലെ 8 മണി: ക്രിക്കറ്റ് (കൊടുമണ്‍, ഹൈസ്‌കൂള്‍)
രാവിലെ 8 മണി: അത്‌ലറ്റിക്‌സ് (കൊടുമണ്‍, ഇ.എം.എസ് സ്റ്റേഡിയം)
മത്സര ഇനങ്ങള്‍
പുരുഷന്മാര്‍
1. 100 മീറ്റര്‍
2. 200 മീറ്റര്‍
3 400 മീറ്റര്‍
4. 800 മീറ്റര്‍
5. 1500 മീറ്റര്‍
6. 5000 മീറ്റര്‍
7. 4 X 100 മീറ്റര്‍ റിലേ
8. ഷോട്ട്പുട്ട് (7.25 കിലോ)
9. ഡിസ്‌ക്കസ് (2 കിലോ)
10. ജാവലിന്‍ (800 ഗ്രാം)
11. ലോംഗ്ജംപ്
12. ഹൈജംപ്
13. ട്രിപ്പിള്‍ ജംപ്
സ്ത്രീകള്‍
1. 100 മീറ്റര്‍
2. 200 മീറ്റര്‍
3 400 മീറ്റര്‍
4. 800 മീറ്റര്‍
5. 1500 മീറ്റര്‍
6. 5000 മീറ്റര്‍
7. 4 X 100 മീറ്റര്‍ റിലേ
8. ഷോട്ട്പുട്ട് (7.25 കിലോ)
9. ഡിസ്‌ക്കസ് (2 കിലോ)
10. ജാവലിന്‍ (800 ഗ്രാം)
11. ലോംഗ്ജംപ്
12. ഹൈജംപ്
13. ട്രിപ്പിള്‍ ജംപ്
രാവിലെ 9 മണി മുതല്‍: ബാസ്‌ക്കറ്റ് ബോള്‍ (കൊടുമണ്‍, ഇ.എം.എസ് സ്റ്റേഡിയം)

ഡിസംബര്‍ 11
രാവിലെ 8 മണി: ഫുട്‌ബോള്‍ (ഇ.എം.എസ് സ്റ്റേഡിയം)
രാവിലെ 8 മണി: വോളിബോള്‍ ( ഇ.എം.എസ് സ്റ്റേഡിയം)
രാവിലെ 8 മണി: ഷട്ടില്‍ (അനുഗ്രഹ ഓഡിറ്റോറിയം, ചന്ദനപ്പള്ളി)
രാവിലെ 8 മണി: നീന്തല്‍ (ഗ്രീന്‍വാലി, അടൂര്‍)
രാവിലെ 9 മണി: പഞ്ചഗുസ്തി (കൊടുമണ്‍ ഹൈസ്‌കൂള്‍)
രാവിലെ 10 മണി: ചെസ്് (കൊടുമണ്‍ ഹൈസ്‌കൂള്‍)

ഡിസംബര്‍ 12
രാവിലെ 8 മണി: കബടി (ഇ.എം.എസ് സ്റ്റേഡിയം)
രാവിലെ 10 മണി: വടംവലി (ഇ.എം.എസ് സ്റ്റേഡിയം)
ഉച്ചയ്ക്ക് 2 മണി: ബാസ്‌കറ്റ് ബാള്‍ (ഇ.എം.എസ് സ്റ്റേഡിയം)

error: Content is protected !!