അരുവാപ്പുലം ഗ്രാമപഞ്ചായത്ത് കേരളോത്സവം ആരംഭിച്ചു

 

konnivartha.com : അരുവാപ്പുലം: അരുവാപ്പുലം ഗ്രാമപഞ്ചായത്ത് കേരളോത്സവം ആരംഭിച്ചു. മൂന്ന് വേദികളിലായി നടത്തുന്ന കേരളോത്സവം നാളെ (19 ഞായര്‍) സമാപിക്കും. കേരളോത്സവത്തിന് ആരംഭംകുറിച്ച് നടത്തിയ വിളംബര റാലി ഉദ്ഘാടന വേദിയായ വേദിയായ ഊട്ടുപാറ സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ സമാപിച്ചു. വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. രേഷ്മ മറിയം റോയി ഉദ്ഘാടനം ചെയ്തു.

ജനപ്രതിനിധികളായ ഷീബ സുധീര്‍, രഘു വി.കെ., റ്റി.ഡി. സന്തോഷ്, ബാബു എസ്., ബിന്ദു സി.എന്‍., ജി. ശ്രീകുമാര്‍, ശ്രീകുമാര്‍ വി, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ സൗമ്യ ഹരിശ്ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. കലാമത്സരങ്ങള്‍ (20 ഞായര്‍) രാവിലെ 9 മുതല്‍ അരുവാപ്പുലം ഗവ.എല്‍.പി.സ്‌കൂളില്‍ നടത്തപ്പെടും. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി ഉദ്ഘാടനം ചെയ്യും.

 

error: Content is protected !!