കോഴഞ്ചേരി – തിരുവനന്തപുരം ഫാസ്റ്റ് ബസ് യാഥാര്‍ത്ഥ്യമായി

 

konnivartha.com : കോഴഞ്ചേരിക്കാരുടെ ചിരകാല ആവശ്യമായ കോഴഞ്ചേരി- തിരുവനന്തപുരം കെഎസ്ആര്‍ടിസി ഫാസ്റ്റ് ബസ് സര്‍വീസ് യാഥാര്‍ത്ഥ്യമായി. കോഴഞ്ചേരി – തിരുവനന്തപുരം ബസ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും ചേര്‍ന്ന് ഫ്‌ളാഗോഫ് ചെയ്തു.

പതിറ്റാണ്ടുകള്‍ക്ക് മുമ്പേ കോഴഞ്ചേരിയിലേയും സമീപ മേഖലകളിലെയും ആളുകള്‍ക്ക് തലസ്ഥാന നഗരിയായ തിരുവനന്തപുരത്തേയ്ക്ക് എത്താന്‍ ഏക ആശ്രയമായിരുന്ന കോഴഞ്ചേരി – തിരുവനന്തപുരം കെഎസ്ആര്‍ടിസി ബസ്. എന്നാല്‍ ഇടക്കാലത്ത് സര്‍വീസ് അവസാനിപ്പിച്ചത് ഇന്നാട്ടുകാര്‍ക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി വീണാ ജോര്‍ജ് നടത്തിയ നിരന്തര ഇടപെടലിനെ തുടര്‍ന്നാണ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഇടപെട്ട് സര്‍വീസ് പുനരാരംഭിക്കാന്‍ നടപടി സ്വീകരിച്ചത്.പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് അധ്യക്ഷത വഹിച്ചു. കോഴഞ്ചേരി പഞ്ചായത്ത് അംഗങ്ങളായ ബിജിലി പി. ഈശോ, ബിജോ പി.മാത്യു, ചെറുകോൽ പഞ്ചായത്ത് അംഗം ജെസി നിർമൽ എന്നിവർ പങ്കെടുത്തു

error: Content is protected !!