ഏഴംകുളം ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിന് പുതിയകെട്ടിടം

 

നാടിന്റെ അഭിമാനമായ സ്‌കൂളുകളെ മികവിന്റെ കേന്ദ്രമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കൊടുമണ്‍ ഏഴംകുളം ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 1897ല്‍ ലോവര്‍ ഗ്രേഡ് എലിമന്ററി സ്‌കൂളായി ആരംഭിച്ച വിദ്യാലയമായിരുന്നു ഏഴംകുളം ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍.

ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് ഇതിനായി 50 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ആശ അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം ബീനാപ്രഭ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിളള, ബ്ലോക്ക് മെമ്പര്‍ എം. മഞ്ജു, ഏഴംകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ആര്‍. ജയന്‍, രാധാമണി ഹരികുമാര്‍, ബാബുജോണ്‍, സീമാദാസ്, ആര്‍. കമലാസനന്‍, രാജേന്ദ്രകുറുപ്പ്, ഇ.എ. ലത്തീഫ്, അനില്‍ നെടുമ്പള്ളില്‍, ജി. ദിലീപ്കുമാര്‍, ഷീനാരാജന്‍, പ്രധാന അധ്യാപകന്‍ ഡി. അശോകന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

error: Content is protected !!