ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു

കോന്നി മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം

konnivartha.com :  മുൻപ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം രാഷ്ട്ര പുനരര്‍പ്പണ ദിനമായി കോന്നി മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.
അനുസ്മരണ സമ്മേളനം ഡി സി സി വൈസ് പ്രസിഡന്റ്‌ റോബിൻ പീറ്റർ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ റോജി എബ്രഹാമിന്‍റെ അധ്യക്ഷതയിൽ ബ്ലോക്ക്‌ പ്രസിഡന്റ്‌ സ്‌ സന്തോഷ്‌ കുമാർ ഭാരത് ജോടോ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ദീനാമ്മ റോയ്, സുലേഖ വി നായർ, adv T H സിറാജ്ജുദീൻ, രാജീവ്‌ മള്ളൂർ, മോൻസി ഡാനിയേൽ, മോഹൻ കുമാർ, വർഗീസ് പൂവൻപാറ, പി വി ജോസഫ്, ലിസ്സി സാം, അർച്ചന ബാലൻ, തമ്പി മലയിൽ, അജയകുമാർ, ബാബു നെല്ലിമൂട്ടിൽ, ജഗറുദ്ധീൻ എന്നിവർ പ്രസംഗിച്ചു.

ഇന്ദിര ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ കോൺഗ്രസ് സേവാദൾ ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു

പത്തനംതിട്ട : മുൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിര ഗാന്ധിയുടെ 38-ാം രക്തസാക്ഷിത്വ വാർഷികത്തിൽ കോൺഗ്രസ് സേവാദൾ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ പത്തനംതിട്ട ജില്ലാ ജനറൽ ആശുപത്രിയിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് KPCC ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു രക്തദാനം നടത്തി ഉത്ഘാടനം ചെയ്തു.തുടർന്ന് നടന്ന അനുസ്മരണ സമ്മേളനത്തിൽ സേവാദൾ ജില്ലാ പ്രസിഡൻ്റ് ശ്യാം എസ് കോന്നി അധ്യക്ഷത വഹിച്ചു .

ജില്ലയിൽ സേവാദൾ ആരംഭിക്കുന്ന രക്തദാനസേനയുടെ ഉത്ഘാടനം DCC ജനറൽ സെക്രട്ടറി ജാസിം കൂട്ടി നിർവ്വഹിച്ചു.സംസ്ഥാനത്തെ 14 ജില്ലകളിലും സേവാദൾ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പിൻ്റെ ഭാഗമായി ആണ് പത്തനംതിട്ടയിലും രക്ത ദാന ക്യാമ്പും അനുസ്മരണ യോഗവും സംഘടിപ്പിച്ചത് .

അനുസ്മരണ സമ്മേളനത്തിൽ നഹാസ് പത്തനംതിട്ട ,റമീസ് മുഹമ്മദ് ,പഴകുളം രാധാകൃഷ്ണൻ ,അമീൻ പി.എം ,ജോർജ്ജ് വർഗ്ഗീസ് ,ഷിനിജ തങ്കപ്പൻ, ഷബീൽ മുഹമ്മദ് ,ജോയൽ മാത്യു ,ഷമീർ തടത്തിൽ , ജയദേവൻ ,ഗീതാ ദേവി ,ജോയി തോമസ് ,ഷിജു അറപ്പുരയിൽ , മഹേഷ് കൃഷ്ണൻ ,സച്ചിൻ കൃഷ്ണ ,ഷിബു നരിയാപുരം ,സന്ദീപ് ലാൽ ,ജോൺ വർഗ്ഗീസ് ,ഷി ജി ജോർജ് .മനോജ് ചെറിയാൻ ,ഓമനകുമാരി എന്നിവർ സംസാരിച്ചു .

ഇന്ദിര ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ അനുസ്മരണ സമ്മേളനം 

പ്രമാടം മേഖലയിലെ അനുസ്മരണ ഉത്ഘാടനം കെ. ശിവദാസൻ നായർ നടത്തി, റോബിൻ പീറ്റർ, സി. വി ശാന്തകുമാർ, ഐവാൻ വകയാർ, പി. കെ. ഉത്തമൻ, രാജു കണ്ണംകര, ഫിലിപ്പ്, രാജൻ. സദാനന്ദൻ എന്നിവർ സംസാരിച്ചു

error: Content is protected !!