കേരള പിറവി ദിനാശംസകള്‍ : പത്തനംതിട്ട ജില്ലയ്ക്ക് പിറന്നാള്‍ ആശംസകള്‍

കേരള പിറവി ദിനാശംസകള്‍ : പത്തനംതിട്ട ജില്ലയ്ക്ക് പിറന്നാള്‍ ആശംസകള്‍

കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് ഇന്നേക്ക് 66 വർഷം തികയുന്നു. വിവിധ പരിപാടികൾ നടത്തി കേരള പിറവി ആഘോഷിക്കുകയാണ് മലയാളികൾ. 1956 നവംബര്‍ ഒന്നിനാണ് മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ ഒത്തുചേര്‍ന്ന് കേരള സംസ്ഥാനം രൂപം കൊള്ളുന്നത്.

രൂപീകരണ സമയത്ത് കേരളത്തിൽ വെറും അഞ്ച് ജില്ലകൾ മാത്രമേ ഉണ്ടായിരുന്നൊള്ളു. എന്നിരുന്നാലും വിദ്യാഭ്യാസത്തിൽ ഏറ്റവും മുൻപന്തിയിലായിരുന്നു കേരളം

തിരുവിതാംകൂറിലെ തോവാളം, അഗസ്‌തീശ്വരം, കൽക്കുളം, വിളവങ്കോട്‌ എന്നീ നാലു താലൂക്കുകളും ചെങ്കോട്ടത്താലൂക്കിന്റെ ഒരു ഭാഗവും വേർപെടുത്തി മദിരാശി സംസ്ഥാനത്തോടു ചേർത്തു. ശേഷിച്ച തിരുവിതാംകൂർ – കൊച്ചി സംസ്ഥാനത്തോടു മലബാർ ജില്ലയും തെക്കൻ കാനറാ ജില്ലയിലെ കാസർ​ഗോഡ് താലൂക്കും ചേർക്കപ്പെട്ടു

കന്യാകുമാരി ജില്ല കേരളത്തിനു നഷ്‌ടപ്പെടുകയും ഗൂഡല്ലൂർ ഒഴികെയുള്ള മലബാർ പ്രദേശം കേരളത്തോടു ചേർക്കപ്പെടുകയും ചെയ്‌തു

നവംബര്‍ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപീകരിക്കുകയായിരുന്നു. ഐക്യകേരള പ്രസ്ഥാനം എന്നറിയപ്പെട്ട കേരളത്തിലെ ജനകീയ പ്രസ്ഥാനം ഭാഷാടിസ്ഥാനത്തിലെ സംസ്ഥാന പുനഃസംഘടനയ്ക്ക് ഊർജ്ജം പകർന്നിരുന്നു.

നവംബർ ഒന്നിനു ചിത്തിരതിരുനാൾ മഹാരാജാവ്‌ തിരു-കൊച്ചി രാജപ്രമുഖ സ്ഥാനത്തുനിന്നും വിരമിച്ചു. സംസ്ഥാനത്തിന്റെ തലവനായി ബി രാമകൃഷ്‌ണറാവു ആദ്യ ഗവർണറായി. തിരുവിതാംകൂർ- കൊച്ചിയിൽ പ്രസിഡന്റ് ഭരണം നിലവിലിരിക്കുമ്പോഴാണ്‌ സംസ്ഥാന പുനഃസംഘടന നടന്നത്‌. സംസ്ഥാനത്തെ ആദ്യ ചീഫ്‌ ജസ്റ്റിസ്‌ കെടി കോശിയായിരുന്നു ആദ്യ ചീഫ്‌ സെക്രട്ടറി എൻഇഎസ്‌ രാഘവാചാരി. ആദ്യ പൊലീസ്‌ ഐ ജി എൻ ചന്ദ്രശേഖരൻനായർ ആയിരുന്നു. കേരള സംസ്ഥാനത്തിലെ ആദ്യ പൊതുതെരഞ്ഞെടുപ്പ്‌ 1957 ഫെബ്രുവരി 28-നു നടന്നു. ആ തെരഞ്ഞെടുപ്പിലൂടെ ഇ എം ശങ്കരൻ നമ്പൂതിരിപ്പാട്‌ മുഖ്യമന്ത്രിയായുള്ള കേരളത്തിന്റെ ആദ്യ സർക്കാർ അധികാരത്തിൽ വന്നു.1982 നവംബർ മാസം 1-ആം തീയതി ആണ് പത്തനംതിട്ട ജില്ല രൂപീകൃതമായത്.1982 നവംബർ മാസം ഒന്നാം തീയതി കേരളത്തിലെ 13-ആമത്തെ ജില്ലയായി പത്തനംതിട്ട ജില്ല രൂപീകൃതമായി.ഏറെ വികസന കുതിപ്പില്‍ ആണ് പത്തനംതിട്ട ജില്ല . കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് നാടിന്‍റെ വികസന കാഴ്ചപ്പാട് ആണ് .

ലഹരിവിരുദ്ധ ശൃംഖല: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; മന്ത്രിമാർ വിവിധയിടങ്ങളിൽ കണ്ണിചേരും
ലഹരി വിരുദ്ധ ശൃംഖലയുടെ സംസ്ഥാനതല ഉദ്ഘാടനം (നവംബർ 1) വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രി നിർവഹിക്കും. മന്ത്രിമാരായ കെ രാജൻ, എം ബി രാജേഷ്, വി ശിവൻകുട്ടി, ഡോ. ആർ ബിന്ദു, ജി ആർ അനിൽ, ആൻറണി രാജു എന്നിവരും തിരുവനന്തപുരം നഗരത്തിലെ ശൃംഖലയിൽ പങ്കാളികളാകും.

ആരോഗ്യമന്ത്രി വീണാ ജോർജ് തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് കണ്ണിചേരുന്നത്. മന്ത്രി കെ എൻ ബാലഗോപാൽ കൊല്ലം കളക്ടറേറ്റിലും ജെ ചിഞ്ചുറാണി ചടമംഗലം കരുവോൺ സ്‌കൂളിലും ശൃംഖലയുടെ ഭാഗമാകും. മന്ത്രി കെ രാധാകൃഷ്ണൻ തൃശൂരിലും, പി രാജീവ് കൊച്ചി മറൈൻ ഡ്രൈവിലും, മുഹമ്മദ് റിയാസ് കോഴിക്കോട് കാരപ്പറമ്പിലും, വി എൻ വാസവനും എ കെ ശശീന്ദ്രനും കോട്ടയത്തും, കെ കൃഷ്ണൻകുട്ടി പാലക്കാടും, പി പ്രസാദ് ആലപ്പുഴയിലും ലഹരി വിരുദ്ധ ശൃംഖലയിൽ കണ്ണിചേരും. പൊന്നാനി മുതൽ വഴിക്കടവ് വരെ 83 കിലോമീറ്റർ നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ ശൃംഖലയിൽ മന്ത്രി വി അബ്ദുറഹ്‌മാൻ മലപ്പുറത്ത് കണ്ണിചേരും. ഇടുക്കിയിൽ തങ്കമണി മുതൽ കാമാക്ഷി വരെയുള്ള രണ്ടര കിലോമീറ്റർ നീളമുള്ള ലഹരി വിരുദ്ധ ശൃംഖലയിൽ മന്ത്രി റോഷി അഗസ്റ്റിനും പങ്കെടുക്കും. കാസർഗോഡ് നായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്‌കൂളിലാണ് മന്ത്രി അഹമ്മദ് ദേവർകോവിൽ പങ്കെടുക്കുന്നത്.

 

ലഹരി വിരുദ്ധ കാമ്പയിന്‍ : മനുഷ്യ മഹാ ശൃംഖല ഇന്ന് (നവംബര്‍ 1) അടൂരില്‍

 

സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ലഹരി വിമുക്ത കേരളം കാമ്പയിന്റെ ഭാഗമായി ഇന്ന് ( നവംബര്‍ 1) ഉച്ച കഴിഞ്ഞ് 2.30 ന് അടൂരില്‍ മനുഷ്യ മഹാ ശൃംഖല സംഘടിപ്പിക്കും. അടൂര്‍ യു ഐ ടി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് അടൂര്‍ ഗാന്ധി സ്മൃതി മൈതാനത്ത് സമാപിക്കുന്ന തരത്തിലാണ് ശൃംഖല സംഘടിപ്പിച്ചിട്ടുള്ളത്.

അടൂര്‍ നഗരസഭ, എക്‌സൈസ് വകുപ്പ്, വിമുക്തി ജില്ലാ മിഷന്‍, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ അഭിമുഖ്യത്തില്‍ അടൂര്‍ നഗര പ്രദേശങ്ങളിലെ മുഴുവന്‍ സ്‌കൂളുകള്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍, ഐഎച്ച്ആര്‍ഡി എന്‍ജിനീയറിംഗ്് കോളജ്, മാര്‍ ക്രിസോസ്റ്റം കോളജ്, ഐഎച്ച്ആര്‍ഡി അപ്ലൈഡ് സയന്‍സ് കോളജ്, അടൂര്‍ ബി എഡ് സെന്റര്‍, യുഐടി അടൂര്‍, സിന്ധു ഐടിസി എന്നീ സ്ഥാപനങ്ങളിലെ മുഴുവന്‍ വിദ്യാര്‍ഥികളും, വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, യുവജന സംഘടനകള്‍ എന്നിവര്‍ ഈ ശൃംഖലയില്‍ അണിചേരും.

ലഹരിവിരുദ്ധ നൃത്തശില്പം അടൂര്‍ സെന്റ് മേരീസ് സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിക്കും. ലഹരിവിരുദ്ധ സന്ദേശം പകരുന്ന ഫ്‌ളാഷ് മോബ് മാര്‍ ക്രിസോസ്റ്റം കോളജ് കുട്ടികള്‍ അവതരിപ്പിക്കും. തുടര്‍ന്ന് നടക്കുന്ന ലഹരി വിരുദ്ധ സമ്മേളനത്തില്‍ ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉള്‍പ്പെടെ രാഷ്ട്രീയ, സാമൂഹിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും.

 

 

error: Content is protected !!