കേരള ഗവര്‍ണര്‍ക്ക്‌ എതിരെ പ്രകോപനപരമായ നീക്കം ഉണ്ടായാല്‍ രാഷ്ട്രപതി ഭരണത്തിന് നീക്കം നടന്നേക്കും

 

j k /konnivartha.com 

konnivartha.com 

കേരള സര്‍ക്കാര്‍ നിയന്ത്രിയ്ക്കുന്ന മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയടക്കമുള്ള മന്ത്രിമാരും ചേര്‍ന്ന് കൊണ്ട് കേരള ഗവര്‍ണര്‍ക്ക്‌ എതിരെ ഏറെ ദിവസമായി നടത്തി വരുന്നപ്രസ്താവനകളും അതിനു മറുപടി എന്നോണം ഗവര്‍ണറും നല്‍കുന്ന മറുപടികള്‍ കേരള ജനതയെ അരക്ഷിതാവസ്ഥയിലേക്ക് കൊണ്ട് ചെന്നെത്തിക്കും എന്ന കാര്യത്തില്‍ സംശയം ഇല്ല .

 

ഗവർണർക്കെതിരെ തിരുവനന്തപുരത്ത് പ്രതിഷേധം നടന്നു. ജനറൽ പോസ്റ്റ് ഓഫീസിലേക്കാണ് മാർച്ച് നടന്നത്. പാളയത്തെ രക്ത സാക്ഷി മണ്ഡപത്തിൽ നിന്നാണ് പ്രതിഷേധം ആരംഭിച്ചത്. ഗവർണർ ആർഎസ്എസിന്റെ ചട്ടുകമോ? ചാൻസലർ പദവി ദുരുപയോഗം ചെയ്ത് ഗവർണർ നടത്തുന്ന ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ പ്രതിഷേധിക്കുക എന്നാരോപിച്ചാണ് എൽഡിഎഫ് പ്രതിഷേധം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലയിൽ പ്രതിഷേധ കൂട്ടായ്മ നടത്തുകയാണ്.

 

ഗവർണർക്കെതിരായ പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ ഒരു ലക്ഷംപേരെ പങ്കെടുപ്പിക്കാൻ സിപിഐഎം തീരുമാനിച്ചു. ജില്ലാ കേന്ദ്രങ്ങളിൽ വൻ പങ്കാളിത്തത്തോടെ പ്രതിഷേധ പരിപാടി നടത്തും. പ്രതിഷേധ രീതി വിലയിരുത്താൻ എൽഡിഎഫ് യോഗം ചേരും.സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പങ്കെടുക്കും.നവംബർ 15നാണ് രാജ്ഭവന് മുന്നിലെ പ്രതിഷേധത്തിൽ ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കാൻ ഇടതുമുന്നണിയുടെ തീരുമാനം .

ഈ രീതിയില്‍ ഉള്ള വലിയ പ്രതിഷേധം വലിയ പ്രക്ഷോഭ സമരമായി മാറിയാല്‍ അത് കേരളത്തിനെ തന്നെ അത്യാപത്തിലേക്ക് കൊണ്ട് ചെന്നെത്തിക്കും എന്ന കാര്യത്തില്‍ സംശയം ഇല്ല . കേരള ഭരണം പിരിച്ചു വിട്ടു രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ക്ക്‌ ശുപാര്‍ശ ചെയ്യാന്‍ പൂര്‍ണ്ണ അധികാരം ഉണ്ട് . അങ്ങനെ വന്നാല്‍ ഗവര്‍ണര്‍ അറ്റകൈ പ്രയോഗം തന്നെ നടത്തും . കേരള ഭരണം രാഷ്ട്രപതി ഭരണത്തിലേക്ക് എത്തിക്കാതെ ഇരിക്കാന്‍ ഭരണകര്‍ത്താക്കള്‍ ശ്രദ്ധിക്കണം . നിരവധി ഉപദേശകര്‍ ഉള്ള കേരള മന്ത്രിമാരോടും മുഖ്യ മന്ത്രിയോടും ഇക്കാര്യം മാത്രം ആരും പറഞ്ഞില്ല . കേരളത്തില്‍ രാഷ്ട്രപതി ഭരണത്തിന് എല്ലാ സാധ്യതയും ഉണ്ട് എന്ന് അറിയുന്നു

 

error: Content is protected !!