ദുര്‍മന്ത്രവാദിനി മലയാലപ്പുഴ വാസന്തിമഠത്തിൽ ശോഭനയ്ക്ക് എതിരെ വീണ്ടും കേസ്

 

konnivartha.com : ആഭിചാരവും മന്ത്രവാദ ചികിത്സയും നടത്തി റിമാൻഡിലുള്ള മലയാലപ്പുഴ വാസന്തീമഠത്തിലെ ശോഭന മന്ത്രവാദത്തിൻ്റെ പേരിൽ ആളുകളെ ഉപദ്രവിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. ബാധയൊഴിപ്പിക്കാനുള്ള ആഭിചാര ക്രിയയെന്ന പേരിൽ മുന്നിലിരിക്കുന്ന സ്ത്രീയെ ശോഭന വടി കൊണ്ട് അടിക്കുന്നതിൻ്റേയും നെഞ്ചിൽ ചവിട്ടുന്നതിൻ്റേയും ദൃശ്യങ്ങൾ പുറത്ത് വന്നതിനെ തുടർന്ന് മലയാലപ്പുഴ പോലീസ് കേസെടുത്തു.

കുറച്ചു നാൾ മുൻപ് വാസന്തിമഠത്തിൽ ജോലിക്ക് നിന്ന 35കാരിയെയാണ് ബാധ കേറിയെന്ന് പറഞ്ഞ് ഉപദ്രവിച്ചത്. മലയാലപ്പുഴ സി ഐ കെ എസ് വിജയൻ്റ നേതൃത്വത്തിൽ യുവതിയുടെ മൊഴി എടുത്താണ് കേസ് എടുത്തത് .

സ്ത്രീയുടെ മുടിക്ക് ശോഭന കുത്തിപ്പിടിച്ച് ചീത്ത പറയുന്നതും വീഡിയോയിലുണ്ട്. സത്യം പറയണമെന്നും പറഞ്ഞാണ് സ്ത്രീയെ ശോഭന ഭീഷണിപ്പെടുത്തുന്നത്.

മന്ത്രവാദ കേന്ദ്രത്തിൽ ഒരു കുട്ടിയെ ഉപയോഗിച്ച് പൂജകൾ നടത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ യുവജന സംഘടനകളുടെ പ്രതിഷേധത്തെ തുടർന്നാണ് പോലീസ് ശോഭനയേയും ഭർത്താവ് ഉണ്ണികൃഷ്ണനെയും അറസ്റ്റ് ചെയ്തത്.

error: Content is protected !!