വീട്ടുപറമ്പിൽ കഞ്ചാവ് ചെടി വളർത്തിയ കേസിലെ പ്രതി കീഴടങ്ങി

 

konnivartha.com : വീടിനോട് ചേർന്ന അയൽവാസിയുടെ പറമ്പിൽ നട്ടുവളർത്തി പരിപാലിച്ച നിലയിൽ കഞ്ചാവ് ചെടി കണ്ടെത്തിയ കേസിലെ പ്രതി കീഴടങ്ങി. കഞ്ചാവ് കൈവശം വച്ചതുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പുറമറ്റം മുണ്ടമല കുളത്തിന്റെ വടക്കേ വീട്ടിൽ സുകുമാരന്റെ മകൻ സുനിൽ (22) ആണ് ഒളിവിൽ കഴിഞ്ഞശേഷം കീഴടങ്ങിയത്.

ഈവർഷം ജൂൺ 9 നാണ് ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെതുടർന്ന്, അന്നത്തെ നർകോട്ടിക് സെൽ ഡി വൈ എസ് പിയും , ഇപ്പോൾ പത്തനംതിട്ട അഡിഷണൽ എസ് പി യുമായ എ പ്രദീപ്‌ കുമാറിന്റെ നേതൃത്വത്തിൽ കഞ്ചാവ് ചെടി പിടിച്ചെടുത്തത്.

 

ഡാൻസാഫ് സംഘവും കോയിപ്രം പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിൽ
കണ്ടെത്തിയ ചെടി പോലീസ് പിടിച്ചെടുത്തിരുന്നു. സ്ത്രീക്കു നേരേ കയ്യേറ്റം നടത്തി മാനഹാനിയുണ്ടാക്കിയ കേസിലും ഇയാൾ പ്രതിയാണ്. ഈമാസം പത്തിന് പ്രതി കോടതിയിൽ കീഴടങ്ങി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞുവരികയാണ്.

കോയിപ്രം എസ് എച്ച് ഓ സജീഷ് കുമാർ, ഡാൻസാഫ് എസ് ഐ അജിസാമുവൽ, കോയിപ്രം എസ് ഐ അനൂപ്, എസ് ഐമാരായ താഹാകുഞ്ഞ്‌, മോഹനൻ, എ എസ് ഐ വിനോദ്, മോഹനൻ, ഡാൻസാഫ് സംഘത്തിലെ എ എസ് ഐ അജികുമാർ, സി പി ഓമാരായ മിഥുൻ, ബിനു, ശ്രീരാജ്, അഖിൽ, സുജിത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

error: Content is protected !!