പത്തനംതിട്ട ഇലന്തൂരെ വൈദ്യന്‍റെ വീട്ടില്‍ നടന്ന ഇരട്ട നരബലി: ഷാഫി മുഖ്യ സൂത്രധാരന്‍

 

konnivartha.com : പെരുമ്പാവൂര്‍ സ്വദേശി ഷാഫി(ഷിഹാബ്) പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി ദഗവല്‍സിങ്, ഭാര്യ ലൈല എന്നിവരാണ് രണ്ട് സ്ത്രീകളെ നരബലി നല്‍കിയ കേസില്‍ പോലീസ് പിടിയിലുള്ളത് . കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് പ്രത്യേകമായി അന്വേഷിച്ചു വരുന്നു .

കുടുംബത്തിന്റെ ഐശ്വര്യത്തിനും സാമ്പത്തിക അഭിവൃദ്ധിക്കും വേണ്ടിയായിരുന്നു രണ്ട് സ്ത്രീകളെയും പ്രതികള്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്.സംസ്ഥാനത്ത് കാണാതായ ആളുകളുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു വരുന്നു . പാരമ്പര്യ വൈദ്യനും തിരുമ്മല്‍ വിദഗ്ധനുമായ ഭഗവല്‍സിങ് ഇങ്ങനെയൊരു കൃത്യം ചെയ്‌തെന്ന വാര്‍ത്ത പുറത്തുവന്നതോടെ നാട്ടുകാര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

സെപ്റ്റംബര്‍ 26-നാണ് കടവന്ത്രയിലെ ലോട്ടറി കച്ചവടക്കാരിയായ പത്മത്തെ കാണാതായത്. സെപ്റ്റംബര്‍ 27-ന് ബന്ധുക്കള്‍ ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കി.പോലീസ് നടത്തിയ അന്വേഷണത്തില്‍ പത്മത്തിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അവസാനമായി തിരുവല്ലയിലാണെന്ന് കണ്ടെത്തി.പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഷാഫിയും ഭഗവല്‍സിങ്ങും ഇയാളുടെ ഭാര്യയും ചേര്‍ന്ന് ചെയ്ത ക്രൂരമായ നരബലി വെളിച്ചത്തു വന്നത് .

 

ഇലന്തൂരിലെ ദഗവല്‍സിങ്ങിവീട്ടിലെ നരബലിയില്‍ ആദ്യത്തെ കൊലപാതകം നടന്നത് ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണെന്ന് പോലീസിന്റെ കണ്ടെത്തല്‍.ഇതിനുപിന്നാലെ രണ്ടു മാസത്തിന് ശേഷമാണ് കടവന്ത്രയിലെ ലോട്ടറിക്കച്ചവടക്കാരിയായ പത്മത്തെ ഇലന്തൂരില്‍ എത്തിച്ചത്. ഇവരെയും ആഭിചാരക്രിയകളുടെ ഭാഗമായി കട്ടിലില്‍ കെട്ടിയിട്ട് തലയറുത്തു മാറ്റി . ലൈലയാണ് ആദ്യം റോസ്ലിന്റെ കഴുത്തില്‍ കത്തിവെച്ചതെന്നാണ് വിവരം. തുടര്‍ന്ന് ഇവരുടെ ജനനേന്ദ്രിയത്തില്‍ കത്തി കുത്തിക്കയറ്റി മുറിവുണ്ടാക്കി. ഈ രക്തം പാത്രത്തില്‍ ശേഖരിച്ചു. പിന്നാലെ ശരീരമാസകലം മുറിവുകളുണ്ടാക്കുകയും മൃതദേഹം കഷണങ്ങളാക്കുകയും ചെയ്തു.രക്തം വീടിനു ചുറ്റും തളിച്ച് ശുദ്ധീകരിച്ചു . ഭഗവല്‍സിങ്ങാണ് തലയറുത്ത് മാറ്റിയത്. ഈസമയമെല്ലാം ഷാഫി മന്ത്രങ്ങള്‍ ചൊല്ലി .കഷണങ്ങളാക്കിയ മൃതദേഹം വീട്ടുവളപ്പില്‍ കുഴിച്ചിട്ടു. ഇതിനുശേഷം ദമ്പതിമാരില്‍നിന്ന് രണ്ടരലക്ഷം രൂപ കൂടി കൈപ്പറ്റിയ ശേഷമാണ് ഷാഫി ഇലന്തൂരില്‍നിന്ന് മടങ്ങി.

നര ബലി നല്‍കിയിട്ടും പ്രതീക്ഷിച്ച ഫലമൊന്നും ലഭിച്ചില്ലെന്ന് ഭഗവല്‍ സിങ് പരാതിപ്പെട്ടതോടെയാണ് രണ്ടാമത്തെ നരബലിക്ക് മൂവരും ചേര്‍ന്ന് വീണ്ടും പദ്ധതി തയാറാക്കിയത് .

 

രണ്ടാമത്തെ ഇരയായ പത്മയെ കണ്ടെത്തി. കടവന്ത്രയില്‍ ലോട്ടറി കച്ചവടം നടത്തിയിരുന്ന ഇവരെയും സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പത്തുലക്ഷം രൂപ വാഗ്ദാനം ചെയ്തു ഇലന്തൂരിലെ വീട്ടില്‍ എത്തിച്ചു . റോസ്ലിനെ കൊലപ്പെടുത്തിയ അതേരീതിയില്‍ തന്നെ പത്മത്തെയും പ്രതികള്‍ കൊലപ്പെടുത്തി . ഇരുപത് കഷണങ്ങളാക്കി കുഴിച്ചിട്ട പത്മത്തിന്‍റെ മൃതദേഹാവശിഷ്ടങ്ങള്‍ ചൊവ്വാഴ്ച വൈകിട്ടോടെയാണ് ഭഗവല്‍സിങ്ങിന്റെ വീട്ടുവളപ്പില്‍നിന്ന് പോലീസ് കണ്ടെടുത്തു.

 

നരബലിയുടെ മുഖ്യആസൂത്രകനെന്ന് കരുതുന്ന ഷാഫിയെ നേരത്തെയും ഇലന്തൂരില്‍ കണ്ടിട്ടുണ്ടെന്നും നാട്ടുകാരില്‍ ചിലര്‍ പോലീസിനോട് വെളിപ്പെടുത്തി.നരബലി നല്‍കിയാല്‍ കൂടുതല്‍ സമ്പത്തും ഐശ്വര്യവും ഉണ്ടാകുമെന്ന് ഷാഫി വിശ്വസിപ്പിച്ചിരുന്നു .

 

സോഷ്യല്‍ മീഡിയ വഴിയാണ് വ്യാജ പേരില്‍ ഷാഫി ഈ കുടുംബവുമായി ബന്ധം പുലര്‍ത്തിയത്‌ . ആഭിചാരക്രിയകളുടെ ഭാഗമായി ലൈലയുമായി ഷാഫി ശാരീരികബന്ധത്തിലേര്‍പ്പെട്ടു. ഭര്‍ത്താവായ ഭഗവല്‍ സിങ്ങിന്റെ മുന്നില്‍വെച്ചാണ് ഷാഫി ലൈലുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ടത്.പൂജയുടെ ഭാഗമായി ഇതെല്ലാം വേണമെന്നാണ് ഷാഫി ദമ്പതിമാരോട് പറഞ്ഞിരുന്നത്.ഷാഫി മറ്റെവിടെങ്കിലും ഇതേ പോലെ നരബലി നടത്തിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നു . ഇതിനായി കാണാതായവരുടെ വിവരം പോലീസ് പൂര്‍ണ്ണമായി ശേഖരിച്ചു തുടങ്ങി . ഭഗവല്‍സിങ്ങിന് രണ്ട് മക്കളാണുള്ളത്. അവര്‍ രണ്ടുപേരും വിദേശത്താണ്.

error: Content is protected !!