115 ഇടങ്ങളിൽ സിബിഐ സൈബർ ക്രൈം വിഭാഗത്തിന്‍റെ റെയ്‌ഡ്‌

 

രാജ്യത്ത് 115 ഇടങ്ങളിൽ സിബിഐ സൈബർ ക്രൈം വിഭാഗത്തിന്റെ റെയ്‌ഡ്‌. അഞ്ച് രാജ്യാന്തര ഏജൻസികളുമായി സഹകരിച്ച് ഓപ്പറേഷൻ ചക്ര എന്ന പേരിലാണ് റെയ്‌ഡ്‌. സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ്‌. 16 സംസ്ഥാനങ്ങളിലെ റെയ്‌ഡ്‌ യുഎസ് കോൾ സെന്ററുമായി ബന്ധപ്പെട്ട തട്ടിപ്പുകേസിലാണ്.ഒന്നര കോടി രൂപയും ഒന്നര കിലോ സ്വർണ്ണവും റെയ്ഡിൽ പിടികൂടിയെന്നാണ് ഔദ്യോഗിക വിവരം.

 

ഇന്റർപോൾ, എഫ്ബിഐ, റോയൽ കനേഡിയൻ മൗണ്ടൻ പൊലീസ്, ഓസ്‌ട്രേലിയൻ ഫെഡറൽ ഏജൻസി എന്നിവർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സൈബർ കുറ്റവാളികൾക്കെതിരെ ‘ഓപ്പറേഷൻ ചക്ര’ എന്ന പേരിൽ പരിശോധന ആരംഭിച്ചത്.

 

300ഓളം പ്രതികൾ നിരീക്ഷണത്തിലാണ്. സൈബർ തട്ടിപ്പ് നടത്തിയ രണ്ട് കോൾ സെന്ററുകൾ പിടിച്ചെടുത്തതായി സിബിഐ അറിയിച്ചു. രാജസ്ഥാനിൽ നടത്തിയ പരിശോധനയിൽ ഒന്നരക്കോടി രൂപയും ഒന്നര കിലോ സ്വർണവും സിബിഐ പിടിച്ചെടുത്തിട്ടുണ്ട്.

ഡല്‍ഹിയിലെ അഞ്ച് സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡിന് പുറമെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, പഞ്ചാബ്, ചണ്ഡീഗഡ്, രാജസ്ഥാന്‍, അസം, കര്‍ണാടക എന്നിവിടങ്ങളിലേക്കും സംഘം പോയി. പരിശോധനകൾക്ക് പിന്നാലെ സിബിഐ ഒന്നിലധികം കേസുകൾ രജിസ്റ്റർ ചെയ്തു. ഡിജിറ്റൽ തെളിവുകൾ പിടിച്ചെടുത്തിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ വിശകലനം ചെയ്തുവരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

CBI WITH PARTICIPATION OF & IN CO-ORDINATION WITH EIGHT STATE/UT POLICE FORCES, FBI, INTERPOL, CANADIAN POLICE AND AUSTRALIAN POLICE CONDUCTS ‘OPERATION CHAKRA’ DURING NATIONWIDE SEARCHES AT AROUND 115 LOCATIONS, SIXTEEN ACCUSED ARRESTED AND CASH OF Rs. 1.8 CRORE (APPROX.) & 1.5 KG GOLD (APPROX.) RECOVERED

konnivartha.com : The Central Bureau of investigation has today carried out ‘Operation Chakra’ nationwide, with participation of & in co-ordination with Police Forces of eight States/Union Territories including Delhi, Punjab, Rajasthan, Assam, Karnataka, Andaman & Nicobar Island, Chandigarh, Haryana, FBI (USA), INTERPOL, Canadian Police, Australian Police and other Private Corporations. The operation intends to dismantle the infrastructure of these international cybercrime gangs in India and bring these perpetrators to justice. India’s fight against trans-national organized cybercrime has thus achieved a major milestone.

 

Searches are being conducted at around 115 locations. Of these, CBI is conducting searches in 11 cases at about 87 locations including 16 States while other State/Union Territory Police are conducting searches at around 28 locations including Assam Police in two places; Andaman & Nicobar Island Police in 4 places; Chandigarh Police in 3 places; Delhi Police in 5 places; Karnataka Police in 12 places; Punjab Police in 2 places.

 

During searches so far, a cash of Rs. 1.8 crore (approx.) & 1.5 kg gold (approx.) were recovered and 2 call centers in Pune & Ahmedabad were also unearthed by CBI. Bank accounts with an amount of around Rs. 1.89 crore have been frozen in the State of Karnataka. Huge digital evidences including mobiles, laptops etc. have also been recovered.