പോഷന്‍ അഭിയാന്‍ ദിനാചരണം സംഘടിപ്പിച്ചു

 

ആരോഗ്യമുള്ള സമൂഹം എന്ന ലക്ഷ്യ പ്രാപ്തിക്കായി ഭാരതസര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പോഷന്‍ അഭിയാന്‍ പദ്ധതിയുടെ ഭാഗമായി ദേശീയ ക്യാമ്പയിന് ജില്ല കൃഷി വിജ്ഞാനകേന്ദ്രത്തില്‍ തുടക്കമായി.

പോഷകാഹാരക്കുറവ് മൂലം സമൂഹത്തില്‍ നിലനില്‍ക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ജില്ലാ കൃഷി വിജ്ഞാനകേന്ദ്രത്തിന്റെയും ഇഫ്‌കോയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി പി. എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ശോശാമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം മേധാവിയും സീനിയര്‍ സയന്റിസ്റ്റുമായ ഡോ.സി പി റോബര്‍ട്ട് മുഖ്യപ്രഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു പച്ചക്കറി വിത്തുകളും കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ലാലു തോമസ് ഫലവൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ഉഷ ജേക്കബ്, കൃഷി വിജ്ഞാനകേന്ദ്രത്തിലെ വിദഗ്ധനായ വിനോദ് മാത്യു എന്നിവര്‍ പ്രസംഗിച്ചു. ഇതിനോട് അനുബന്ധിച്ച് നടന്ന പരിശീലന പരിപാടികള്‍ കൃഷി വിജ്ഞാന കേന്ദ്രത്തിലെ വിദഗ്ധയായ ഡോ. ഷാനാ ഹര്‍ഷന്‍, ഇഫ്ക്കോ പ്രതിനിധി ശ്രീ രഞ്ജിത്ത് കെ രാജീവ് എന്നിവര്‍ നേതൃത്വം നല്‍കി.

error: Content is protected !!