പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 13/09/2022 )

കളള് ചെത്ത് വില്‍പ്പന തൊഴിലാളികള്‍ ധനസഹായം കൈപ്പറ്റണം
ജില്ലയില്‍ വില്‍പനയില്‍ പോകാത്തതിനാല്‍ അടഞ്ഞു കിടക്കുന്ന, അടൂര്‍ റേഞ്ചിലെ ഗ്രൂപ്പ് അഞ്ച്, പത്തനംതിട്ട റേഞ്ചിലെ ഗ്രൂപ്പ് ഒന്ന്, മൂന്ന്, കോന്നി റേഞ്ചിലെ ഗ്രൂപ്പ് ഒന്ന് എന്നീ ഗ്രൂപ്പുകളിലെ കളളുഷാപ്പുകളിലെ ചെത്ത്-വില്‍പ്പന തൊഴിലാളികള്‍ക്ക് ഓണക്കാലത്ത് അനുവദിച്ചിരിക്കുന്ന സാമ്പത്തിക സഹായത്തിന് അര്‍ഹതപ്പെട്ട തൊഴിലാളികള്‍ വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്‌പെക്ടറുടെ തിരിച്ചറിയല്‍ കാര്‍ഡ്  സഹിതം ബന്ധപ്പെട്ട എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ നേരിട്ട് ഹാജരായി തുക കൈപ്പറ്റണമെന്ന് ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.എ പ്രദീപ് അറിയിച്ചു.


ഐടിഐ പ്രവേശനം

ചെങ്ങന്നൂര്‍ ഗവ.ഐടിഐയില്‍ 2022 വര്‍ഷത്തെ പ്രവേശനത്തോട് അനുബന്ധിച്ച് വനിത അപേക്ഷകര്‍ ഇല്ലാത്തതിനാല്‍ ഈ മാസം 14 ന് വൈകുന്നേരം അഞ്ച് വരെ ഓഫ് ലൈനായി അപേക്ഷ സ്വീകരിക്കും. ഇതുവരെ ഐടിഐ പ്രവേശനത്തിന് അപേക്ഷിക്കാത്തവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍: 0479 2 452 210, 2 953 150, 8281776330, 9605554975, 6238263032

ദിഷാ യോഗം 22 ന്
വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പ് പുരോഗതി  അവലോകനം ചെയ്യുന്നതിന്  ദിഷ (ഡിസ്ട്രിക്ട് ഡവലപ്മെന്റ് കോ-ഓര്‍ഡിനേഷന്‍ ആന്റ് മോണിറ്ററിംഗ്) യുടെ യോഗം ഈ മാസം 22 ന് രാവിലെ 10.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആന്റോ ആന്റണി എംപിയുടെ അധ്യക്ഷതയില്‍ ചേരും.

 

 

ദേശീയ ബാല ചിത്രരചന മത്സരം 17ന്
ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ദേശീയ ബാല ചിത്രരചന ജില്ലാതല മത്സരം ഈ മാസം 17ന് രാവിലെ 10 മുതല്‍ 12 വരെ പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. 5-9, 10-16 പ്രായപരിധി തിരിച്ചാണ് മത്സരം. ഭിന്നശേഷിക്കാരായ കുട്ടികളുടെ പ്രായപരിധി 5-10, 11-18. ഭിന്നശേഷിക്കാരായ മത്സരാര്‍ഥികള്‍ ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
ക്രയോണ്‍, വാട്ടര്‍കളര്‍, ഓയില്‍കളര്‍, പേസ്റ്റല്‍ എന്നിവ മീഡിയമായി ഉപയോഗിക്കാന്‍ മത്സരാര്‍ഥികള്‍ കരുതണം. നിശ്ചിത അളവിലുള്ള പേപ്പര്‍ സംഘാടകര്‍ നല്‍കും.
ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിച്ച ചിത്രങ്ങള്‍ സംസ്ഥാന തലത്തിലും തിരഞ്ഞെടുക്കുന്നവ ദേശീയതലത്തിലും  പരിഗണിക്കും. ദേശീയതല വിജയിക്ക് 18 വയസ് അല്ലെങ്കില്‍ പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാകുന്നത് വരെയോ ഇതില്‍ ആദ്യം ഏത് എന്ന മാനദണ്ഡത്തില്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കും. ജില്ലാതല വിജയികള്‍ക്ക് പിന്നീട് സര്‍ട്ടിഫിക്കറ്റ് നല്‍കും. ഫോണ്‍: 9645 374 919, 8547 370 322, 9447 151 132


സൗജന്യ പരിശീലനം

എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന അലങ്കാര സസ്യ വളര്‍ത്തലും പരിപാലനവും, ലാന്‍ഡ് സ്‌കേപ്പിംഗ,് വിവിധ തരം ബൊക്കകള്‍, കാര്‍ ഡെക്കറേഷന്‍, സ്റ്റേജ് ഡെക്കറേഷന്‍ എന്നിവയുടെ സൗജന്യ പരിശീലന കോഴ്സിലേയ്ക്ക് 18നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍:  0468 2 270 243, 8330 010 232


മെഴുവേലി വനിത ഐടിഐ പ്രവേശനം

ഗവ.ഐടിഐ (വനിത) മെഴുവേലിയില്‍ എന്‍സിവിടി സ്‌കീം പ്രകാരം  ആരംഭിക്കുന്ന ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്നോളജി എന്നീ ട്രേഡുകളിലെ സീറ്റ് ഒഴിവിലേക്ക് ഓഫ്ലൈന്‍ ആയി ഈ മാസം 14 വരെ അപേക്ഷ ക്ഷണിച്ചു. പ്രവേശനത്തിന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടിസി, ഫീസ് എന്നിവ സഹിതം ഐടിഐയില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍:  0468 2 259 952, 9495 701 271, 9995 686 848


കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

മല്ലപ്പളളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളായ ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിംഗ്, ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, പിജിഡിസിഎ, ഓട്ടോകാഡ്, ഗ്രാഫിക് ഡിസൈന്‍ എന്നിവയാണ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 8078 140 525, 0469 2 961 525, 2 785 525


സൂക്ഷ്മ ജലസേചന സംവിധാനത്തിന് അപേക്ഷിക്കാം

സൂക്ഷ്മ ജലസേചന സംവിധാനങ്ങളായ ഡ്രിപ്, സ്പ്രിംഗ്ലര്‍, റെയിന്‍ ഗണ്‍, മൈക്രോ സ്പ്രിംഗ്ലര്‍ മുതലായവ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജല ഉപയോഗം പരമാവധി ക്രമീകരിച്ചു എല്ലാ വിളകള്‍ക്കും യഥാസമയം കൃത്യമായ അളവില്‍ ജലസേചനത്തിനൊപ്പം വളപ്രയോഗവും കൃത്യമായ രീതിയില്‍ ഈ സംവിധാനത്തിലൂടെ സാധ്യമാണ്. അപേക്ഷ അതാത് കൃഷി ഭവനിലോ, കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, കടയ്ക്കാട് പന്തളം പി ഒ,  എന്നിവിടങ്ങളില്‍ നല്‍കാം. പരമാവധി 5 ഹെക്ടര്‍ സ്ഥലത്തു വരെ സൂക്ഷ്മ ജലസേചന സംവിധാനം സ്ഥാപിക്കുന്നതിന്  കേന്ദ്രാവിഷ്‌കൃത പദ്ധതി പിഎംകെഎസ്‌വൈ-പിഡിഎംസിയില്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. ഫോണ്‍ : 8281 211 692, 7510 250 619, 9496 836 833, 6282 516 897

error: Content is protected !!