അമേരിക്കന്‍ മലയാളികള്‍ ഒരുക്കുന്ന നാടകം : ചാര്‍ലി ചാപ്ലിന്‍

 

ജോയിച്ചന്‍ പുതുക്കുളം

konnivartha.com : ലോകസിനിമയിലെ ഏറ്റവും മികച്ച കൊമേഡിയന്‍ ചാര്‍ലി ചാപ്ലിന്‍റെ ജീവിതത്തെ ആസ്പദമാക്കി ഫോമയുടെ നേതൃത്വത്തില്‍ അമേരിക്കന്‍ മലയാളികള്‍ അരങ്ങിലെത്തിക്കുന്ന നാടകമാണ് ചാര്‍ലി ചാപ്ലിന്‍ .

തോമസ് മാളക്കാരന്‍ രചിച്ച നാടകം പൗലോസ് കുയിലാടന്‍ സംവിധാനം ചെയ്യുന്നു . ഏതൊരു നടനും വെല്ലുവിളിയായി മാറുന്ന ചാര്‍ലി ചാപ്ലിനെ അരങ്ങില്‍ അവതരിപ്പിക്കുന്നതും പൗലോസ് കുയിലാടന്‍ തന്നെയാണ് .

നാടകപ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത വേറിട്ടൊരു അനുഭവമായിരിക്കും ചാര്‍ലി ചാപ്ലിന്‍ എന്ന നാടകം സമ്മാനിക്കുന്നത് . നാടകത്തിന്റെ ആദ്യ അവതരണം മെക്‌സിക്കോയിലാണ് .

error: Content is protected !!