ഇന്ത്യയുടെ എതിര്‍പ്പ് അവഗണിച്ചു; ചൈനീസ് ചാരക്കപ്പലിന് ശ്രീലങ്കയിലേക്ക് വരാന്‍ അനുമതി

 

ചൈനീസ് ചാരക്കപ്പല്‍ ഹമ്പന്‍ടോട്ട തുറമുഖത്ത് എത്താന്‍ ശ്രീലങ്കയുടെ അനുമതി. ചാരക്കപ്പലിന് ശ്രീലങ്കയില്‍ പ്രവേശിക്കാന്‍ ശ്രീലങ്കന്‍ വിദേശകാര്യ- പ്രതിരോധ മന്ത്രാലയങ്ങളാണ് അനുമതി നല്‍കിയത്. ചൈനീസ് ചാരക്കപ്പല്‍ ചൊവ്വാഴ്ച ഹമ്പന്‍ടോട്ട തുറമുഖത്തെത്തും.

 

ഇന്ത്യയുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് ലങ്കന്‍ നടപടി.സാങ്കേതികമായി വളരെ പുരോഗമിച്ച ചൈനയുടെ സ്‌പേസ് ട്രാക്കിംഗ് കപ്പലാണ് യുവാന്‍ വാങ്-5. ഇന്ധനം നിറയ്ക്കാനെന്ന പേരില്‍ ആണ് ഹംബന്‍തോട്ട തുറമുഖ യാര്‍ഡില്‍ കപ്പല്‍ എത്തുന്നത്.

 

കപ്പല്‍ 7 ഏഴു ദിവസത്തോളം അവിടെയുണ്ടാവും. കരയിലെയും ഉപഗ്രഹങ്ങളിലെയും സിഗ്‌നലുകള്‍ സംഭരിക്കാനും വിശകലനം ചെയ്യാന്‍ ചാരക്കപ്പലിന് കഴിയുമെന്നാണ് പെന്റഗണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചാരക്കപ്പല്‍ ശ്രീലങ്കയില്‍ പ്രവേശിക്കുമെന്ന സൂചന ലഭിച്ചത് മുതല്‍ കേരളത്തിലും തമിഴ്‌നാട്ടിലും അതീവജാഗ്രതയ്ക്ക് നാവികസേന തീരുമാനിച്ചിരുന്നു

error: Content is protected !!