ഇടുക്കി അണക്കെട്ട്‌ ഇന്ന്‌ തുറക്കും

ഇടുക്കി അണക്കെട്ട്‌ ഇന്ന്‌ തുറക്കും

ഇടുക്കി അണക്കെട്ട്‌ ഇന്ന്‌ തുറക്കും. രാവിലെ 10ന്‌ ചെറുതോണി ഡാമിന്റെ അഞ്ച്‌ ഷട്ടറിൽ മധ്യത്തിലുള്ളത്‌ 70 സെന്റിമീറ്റർ ഉയർത്തി 50 ക്യുമെക്സ് (സെക്കൻഡിൽ 50,000 ലിറ്റർ) ജലമാണ് പെരിയാറിലൂടെ ഒഴുക്കുക. കരകളിലുള്ളവർക്ക്‌ ജാഗ്രതാ നിർദേശം നൽകി.

ജലനിരപ്പ്‌ 2382.53 അടി ആയതോടെ ശനി പുലർച്ചെ റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചു. വൈകിട്ട്‌ 2383.10 അടിയിലെത്തി. സംഭരണശേഷിയുടെ 77 ശതമാനമാണിത്‌. 2021ൽ 2398 പിന്നിട്ടപ്പോഴാണ്‌ തുറന്നത്‌. 2403 അടിയാണ്‌ പരമാവധി ശേഷി. മുൻകരുതലായാണ്‌ അണക്കെട്ട്‌ തുറക്കുന്നതെന്ന്‌ മന്ത്രി റോഷി അഗസ്‌റ്റിൻ പറഞ്ഞു. മൂലമറ്റത്ത്‌ വൈദ്യുതോൽപ്പാദനം വർധിപ്പിച്ചു.

error: Content is protected !!