പിഐബി മാധ്യമ ശില്‍പശാല പത്തനംതിട്ടയില്‍ നടന്നു

 

 

Konnivartha. Com: കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്  കീഴിലുള്ള തിരുവനന്തപുരം പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, പത്തനംതിട്ട  പ്രസ് ക്ലബ്ബുമായി സഹകരിച്ച് പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കായി പ്രാദേശിക മാധ്യമ ശില്‍പശാല  സംഘടിപ്പിച്ചു.

 

ഓണ്‍ലൈന്‍ ചികിത്സാ സംവിധാനമായ ഇ-സഞ്ജീവനി  ഉള്‍പ്പെടെയുള്ള കേന്ദ്ര ഗവണ്‍മെന്റ് ക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കുന്നതില്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് പങ്കു വഹിക്കാനാകുമെന്ന്  ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത പത്തനംതിട്ട പ്രസ് ക്ലബ് പ്രസിഡന്റ്   സജിത്ത് പരമേശ്വരന്‍ പറഞ്ഞു.

പത്രപ്രവര്‍ത്തക വിദ്യാര്‍ത്ഥികള്‍ക്ക് പിഐബിയില്‍ ഇന്റണ്‍ഷിപ്പ് സൗകര്യം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി  ചടങ്ങില്‍ അധ്യക്ഷത വഹിച്ച പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍  വി പളനിച്ചാമി അറിയിച്ചു. പിഐബിയുടെ കൊച്ചി തിരുവനന്തപുരം ഓഫിസുകളിലാകും ഇതിന് അവസരം ഒരുക്കുക.  വ്യാജ വാര്‍ത്തകള്‍ക്കും പെയ്ഡ് ന്യൂസുകള്‍ക്കുമെതിരായി പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകളെ ഹൃദ്യമാക്കല്‍ എന്ന വിഷയത്തില്‍ ന്യൂ ഇന്ത്യ എക്സ്പ്രസ് അസ്സോസിയേറ്റ് എഡിറ്റര്‍   ബി. ശ്രീജന്‍,  ആരോഗ്യമേഖലയിലെ കേന്ദ്ര ഗവണ്‍മെന്റിന്റെ പദ്ധതികളെക്കുറിച്ച്  മാതൃഭൂമി ആലപ്പുഴ മുന്‍ ബ്യൂറോ ചീഫ്  എസ് ഡി വേണുകുമാര്‍ ,  കാര്‍ഷികമേഖലയിലെ നൂതന സാങ്കേതികവിദ്യകളെക്കുറിച്ച് തിരുവനന്തപുരം ഐസിഎആര്‍ – സിടിസിആര്‍ഐ  ഡയറക്ടര്‍ ഡോ. എം.എന്‍. ഷീല  എന്നിവര്‍ ക്ലാസ്സുകളെടുത്തു. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടര്‍  എന്‍ ദേവന്‍ സംസാരിച്ചു.

പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ തിരുവനന്തപുരം അസിസ്റ്റന്റ് ഡയറക്ടര്‍  നവീന്‍ ശ്രീജിത്ത് യു ആര്‍ സ്വാഗതവും മീഡിയാ & കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍  ഗോപകുമാര്‍ പി നന്ദിയും പറഞ്ഞു.

error: Content is protected !!