വനം കൂട്ടി കൂട്ടി ഒടുവിൽ നാടും വനമാകും:കോന്നിയിലെ റോഡും വനമാക്കി മാറ്റുവാന്‍ നീക്കം

 

konnivartha.com : വനവിസ്തൃതി കൂട്ടി കൂട്ടി ഒടുവിൽ നാടും വനമാകുമെന്ന് ആശങ്കയിലാണ് പല നഗര ഗ്രാമമേഖലകളും. രാജ്യത്ത് വനവിസ്തൃതി കൂട്ടാനായി വനം വകുപ്പ് നടപ്പാക്കുന്ന പല കുതന്ത്രങ്ങളും നാളെ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന ന്ന ആശങ്ക ഉയരുകയാണ്.

ആഗോളതാപന പോലെയുള്ള പ്രതിസന്ധികളെ മറികടക്കാനായി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായിയുള്ള വനം വിസ്തീര്‍ണ്ണം കൂട്ടണമെന്ന കേന്ദ്ര സർക്കാർ നയത്തെ മറയാക്കിയാണ് വനം വകുപ്പ് സ്വന്തം നിയന്ത്രണത്തിലുള്ള റവന്യൂ ഭൂമി ഉൾപ്പെടെ സംരക്ഷിത വന മേഖലയായി മാറ്റുന്നത്. ഉദ്യോഗസ്ഥർ വന വിസ്തൃതി കൂട്ടുകയും ഇത്തരം പ്രദേശങ്ങളിൽ സ്വഭാവിക വനം വെച്ചു പിടിപ്പിക്കുകയും ആണ് നിലവിൽ ചെയ്യുന്നത്. വിവിധ പേരുകളിലൂടെ പൊതു ജനപങ്കാളിത്തത്തോടെ പൊതു പ്രദേശങ്ങളിൽ വനം നട്ടുപ്പിടിപ്പിക്കുന്ന രീതികളും ആവിഷ്കരിച്ചിട്ടുണ്ട്’ നാട്ടുക്കാർ വിദൂര ഭാവിയിൽ ഉണ്ടായേക്കാവുന്ന ഒരു ബുദ്ധിമുട്ടുകളും തിരിച്ചറിയാതേയാണ് ഇത്തരം പദ്ധതികളിൽ വനം ഉദ്യോഗസ്ഥർക്ക് ഒപ്പം ചേരുന്നത്. വിദൂര പ്രദേശങളിൽ നിന്നും ജോലിക്കെത്തുന്ന ഉദ്യോഗസ്ഥർക്ക് തങ്കൾ ജോലി ചെയ്യുന്ന പ്രദേശങ്ങളുമായി യാതൊരു ബന്ധവുമില്ല. അടുത്ത സ്ഥലങ്ങളിലേക്ക് മാറിപോകുന്നവർ തങ്കളുടെ സർവ്വീസ് കാലാവധിയിലെ കൈയടിക്കായാണ് നഗര ഗ്രാമമേഖലകളിലും വനം വ്യാപിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

ആനത്താവളവും, സാമൂഹ്യ വനവത്ക്കര വിഭാഗവും വനത്തിൽ.

വനം വിസ്തൃതി കൂട്ടാനായി കോന്നി ടൗണിൽ സ്ഥിതി ചെയ്യുന്ന ആനത്താവളം ഇക്കോ ടൂറിസം കേന്ദ്രവും , എലിയറയ്ക്കലിലെ സാമൂഹ്യ വനവത്ക്കര വിഭാഗം ആസ്ഥാനവും വനം വകുപ്പ് സംരക്ഷിത വന മേഖലകളായി വിജ്ഞാപനം ചെയ്തു. 80 വർഷങ്ങളായി റവന്യൂ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന ആനത്താവളത്തിലെ പത്തേക്കർ സ്ഥലവും, എലിയറയ്ക്കലിലെ ഇത്രയും തന്നേ ഭൂമിയുമാണ് വനമായി മാറിയത്.നിലിൽ ഈ ഭൂ പ്രദേശങ്ങൾ മാത്രമാണ് വന നിയമത്തിൽ ഉൾപ്പെടുന്നതെങ്കിലും നാളെ സ്ഥിതി മാറി കൂടായെന്നില്ല.

അങ്ങനെ ആ റോഡും വനമായി

കോന്നിയിൽ വനവിസ്തൃതി കൂട്ടി ഒടുവിൽ ടൗൺ ഉൾപ്പെടുന്ന ഭാഗങ്ങളിലെ പൊതു ഇടങ്ങളും വനത്തിന്റെ ഭാഗമാക്കാനുള്ള തന്ത്രപൂർവ്വമായ ശ്രമത്തിലാണ് വനം ഉദ്യോഗസ്ഥർ ഇതിന്റെ ഭാഗമായി പോലീസ് സ്റ്റേഷനു മുമ്പിൽ നിന്നും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസു വഴി വള്ളാട്ടുക്കടവ് മമ്മൂട് ഭാഗത്ത് എത്തുന്ന പഞ്ചായത്ത് റോഡിന്റെ വശത്താണ് ഇവിടം വനം ഭൂമിയാണെന്ന് വ്യക്തമാക്കി ബോർഡ് വെച്ചിരിക്കുന്നത്. നൂറ്റാണ്ടുകളായി റവന്യൂ ഭൂമിയുടെ ഗണത്തിൽ ഉൾപ്പെട്ടിരുന്ന പല പ്രദേശങ്ങളും വനത്തിന്റെ ഭാഗമാകും. ഇതോടെ നാളെ കേന്ദ്ര വനമന്ത്രാലയങ്ങൾ എടുക്കുന്ന പല തീരുമാനങ്ങളും വനം അടുത്തറിയാത്ത സാധാരണ ജന വിഭാഗത്തിനും ബാധകമായി തീരുമെന്നതിൽ സംശയമില്ല. വന ഭൂമി അല്ലാതിരുന്ന വനം വകുപ്പിന്‍റെ കോന്നിയിലെ ഇൻസ്പെക്ഷൻ ബംഗ്ലാവ് ഉൾപ്പെടുന്ന ജനവാസ മേഖലകളും വനത്തിലായി മാറുകയാണ്.

 

നഗർവാടിക പദ്ധതിയിൽ കലഞ്ഞൂരും

വനംവകുപ്പ് നടപ്പാക്കുന്ന നഗർവാടിക പദ്ധതി കലഞ്ഞൂർ ഡിപ്പോ ജങ്‌ഷനിലുള്ള വനംവകുപ്പ് വക സ്ഥലത്ത് നടപ്പാക്കുന്നതിനും നടപടികൾ തുടങ്ങി .നഗരവനത്തിന് സമാനമായി പത്തു ഹെക്ടറിൽ താഴെയുള്ള സ്ഥലത്ത് സ്വാഭാവിക വനം നിർമിക്കുക എന്നതാണ് പദ്ധതി.
പൊതുജനങ്ങൾക്ക് ഇവടെ സന്ദർശിക്കാനും വനഭംഗി കൂടുതൽ ആസ്വദിക്കാനുമുള്ള പദ്ധതികളും ഇതിനൊപ്പം പദ്ധതി പ്രദേശത്ത് നടപ്പാക്കുമെന്നാണ് വനം വകുപ്പ് പറയുന്നത്. കലഞ്ഞൂർ ഡിപ്പോ ജങ്‌ഷനിൽ 1.1 ഹെക്ടർ പ്രദേശമാണ് നഗർവാടിക പദ്ധതിക്കായി ഒരുക്കുന്നത്. നിലവിൽ ഇവിടെ വനംവകുപ്പിന്റെ ഒരു പാർക്കും വൃക്ഷത്തൈകളുടെ ജില്ലാ നഴ്‌സറിയും സ്ഥിതി ചെയ്യുന്നുണ്ട്.

നാലുകോടി രൂപയാണ് പദ്ധതിയുടെ അടങ്കൽ തുകയായി ഉൾക്കൊള്ളിച്ചിട്ടുള്ളത്. സ്വാഭാവിക വനവത്കരണം നടത്തി പ്രദേശവാസികൾക്കും വിദ്യാർഥികൾക്കും മറ്റ് പരിസ്ഥിതി സ്നേഹികൾക്കും പ്രയോജനപ്രദമായ തരത്തിൽ നക്ഷത്രവനം, സ്മൃതി വനം, ഇൻഫർമേഷൻ സെന്റർ, ഡോർമിറ്ററി, അമിനിറ്റി സെന്റർ എന്നിവ തയ്യാറാക്കുകയാണ് നഗർ വാടിക പദ്ധതി വിഭാവനം ചെയ്യുന്നത്.

ഇതേ ഭൂ പ്രദേശത്ത് മുൻ യുഡിഎഫ് സർക്കാർ പാർക്കും , ഔഷധ്യ സസ്യങ്ങളുടെ ഉദ്യാനവും സ്ഥാപിച്ചെങ്കിലും സർക്കാർ മാറിയതോടെ വനം ഉദ്യോഗസ്ഥർ പദ്ധതിയെ കണ്ടില്ലെന്ന് നടച്ച് ഇവിടെ കാട്ടുവളർത്തി ലക്ഷങ്ങൾ മുടക്കിയ പദ്ധതിയെ ഇല്ലാതാക്കിയിരുന്നു. ഇതോടെ ചേർന്ന സ്ഥലത്ത് മുൻ സർക്കാർ ആയൂർവേ ധ ഗവേഷണ കേന്ദ്രത്തിന് നടപ്പടിയും തുടങ്ങിയിരുന്നു. കേന്ദ്ര സർക്കാർ ഇതിനായി തുകയും പ്രഖ്യാപിച്ചിരുന്നു.

 

നഗർവാടി പദ്ധതി

നഗർവാടി പദ്ധതിയിൽ നിശ്ചയിക്കപ്പെട്ട പ്രദേശം അതിർത്തികെട്ടി സംരക്ഷിക്കുകയാണ് ആദ്യം ചെയ്യുക.സന്ദർശകർക്കുവേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കുമെന്ന് പറയുന്നുണ്ടെങ്കിലും നിയന്ത്രണ വിധേയമാകും. ഇവിടെനടപ്പാതകൾ വിപുലീകരിക്കുകയും വനവിഭവങ്ങൾ പരിചയപ്പെടുത്തുന്നതിനും വിപണനത്തിനുമായി ഇക്കോ ഷോപ്പ് ആരംഭിക്കുകയും ചെയ്യുമെന്നാണ് അധികൃതർ വിശദീകരിക്കുന്നത്.

മാലിന്യ നിർമാർജനത്തിന് ഉൾപ്പെടെ വിപുലമായ ക്രമീകരണവും പദ്ധതി പ്രദേശത്ത് ഉണ്ടാകും. നഗർവാടി പദ്ധതി പ്രദേശം കാണാനെത്തുന്നവർക്ക് വിശ്രമിക്കുന്നതിനും പ്രത്യേക ഇരിപ്പിടങ്ങൾ ഇവിടെ തയ്യാറാക്കുന്നുണ്ട്. നിലവിൽ മുമ്പ് നടത്തിയ നിർമ്മാണത്തിൽ തന്നെ ഇതെല്ലാം ഇവിടെ ഉണ്ട്.
വനംവകുപ്പിന്റെ ഏറ്റവും ജനകീയമായ പദ്ധതിയായാണ് ഇവിടെ പദ്ധതി നടപ്പാക്കുന്നത്. വന വിസ്തൃതി നാട്ടുക്കാരെ കൂട്ടി നടപ്പാക്കുന്ന കുറുക്കൻ തന്ത്രം.
നഗർവാടിക. സ്വാഭാവിക വനത്തെപ്പറ്റിയും വനംവകുപ്പിന്റെ പദ്ധതികളെപ്പറ്റിയും വനവിഭവങ്ങളെക്കുറിച്ചും അടുത്തറിയാനുള്ള സംവിധാനങ്ങളോടെയാകും ഇതിന്റെ പ്രവർത്തനമെന്ന ധാരണയിലാണ് ഇവിടെ ഉള്ളവർ. കലഞ്ഞൂറിൽ നിന്നും പാടം മേ
ഖലയിലേക്കുള്ള റോഡിന്റെ വശത്താണ് പ്രദേശം. പാടം ഉൾപ്പെടെ ഉള്ള പ്രദേശങ്ങൾ വനത്തോടെ ചേർന്ന് കിടക്കുന്ന ജനവാസ മേഖലകളാണ്. നാളെ ഇവിടെ ഉള്ള ജനങ്ങളെയും കൂടി ഇറക്കില്ലയെന്ന് ആരറിഞ്ഞു.

കൊക്കാത്തോടും , തണ്ണിത്തോടും കടുത്ത നിയന്ത്രണങ്ങളിലേക്ക് മാറും

വനം വകുപ്പ് നിലപാടുകൾ കടുത്ത നിയന്ത്രണങ്ങളിലേക്ക് മാറുമ്പോൾ വനത്തിനുള്ളിലെ കൊക്കാത്തോട്, തണ്ണിത്തോട് ,തേക്കുത്തോട്, വനമേഖലകളിലെ കൂടിയേറ്റ കർഷകരും സാധാരണക്കാരും കടുത്ത നിയന്ത്രങ്ങൾക്ക് വിധേയരാവും. ഇവിടെ പല സ്ഥലങ്ങളിൽ നിന്നും ജനങ്ങളെ ഒഴിവാക്കുന്നതും ഉന്നത കേന്ദ്രങ്ങളുടെ ആലോചനയിലാണ്. വളരെ വിസ്തൃതി കുറഞ്ഞ കേരളം പോലെയുള്ള സംസ്ഥാനത്ത് വനം കൂട്ടിയാൽ ഈ ജനങ്ങൾ എവിടെ പോകുമെന്ന് ആർക്കും ഉത്തരമില്ല. വളഞ്ഞ വഴിയിലൂടെ വനം കുട്ടി തങ്കളുടെ ജോലി ഭദ്രമാക്കാനാണ് ഉദ്യോഗസ്ഥർക്ക് താൽപര്യം. വനം കൂടുന്നത് നല്ലതു തന്നേ. പല പരിസ്ഥിതി പ്രശ്നങ്ങൾക്കും ഇത് പരിഹാരമാണ്. എന്നാൽ കടലും, വനവും, മലയും ചേർന്ന ഭൂപ്രദേശങ്ങൾ ഏറെയുള്ള കേരളത്തിൽ ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

 

വനത്തിലെ കൈയേറ്റങ്ങളും പ്ലാന്റേഷനുകളും എന്തേ ഒഴിപ്പിക്കാത്തത്.

ജില്ലയുടെ പല ഭാഗങ്ങളിലും വൻകിടക്കാർ കൈവശം വെച്ചിരിക്കുന്ന വനം ഭൂമികളും പാട്ടക്കാലാവധി തീർന്ന പ്ലാന്റേഷനുകളും ഏക്കറുകണക്കിനുണ്ട്. കോന്നി വനം ഡിവിഷനിലെ അച്ചൻ കോവിൽ പാതയുടെ വശത്ത് ഉൾവനത്തിൽ സ്വകാര്യ വ്യക്തിയുടെ ഭൂമിയുമുണ്ട്. വർഷങ്ങൾ മുമ്പ് വൈദ്യശാല നടത്തുന്നതിലേക്ക് ഔഷധങ്ങൾ നട്ടുപിടിപ്പിക്കാൻ നൽകിയ സ്ഥലം ഇന്ന് റബ്ബർ തോട്ടമാണ്. ഇവിടെ ഉന്നത ഉദ്യോഗസ്ഥർക്ക് ക്യാമ്പ് ചെയ്യാനുള്ള സൗകര്യങ്ങൾ വരെ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇത്തരം ഭൂമികൾ എന്ത് കൊണ്ട് ഏറ്റെടുത്തു കൂടാ എന്ന ചോദ്യത്തിനും ഉദ്യോഗസ്ഥർക്ക് ഉത്തരമില്ല.

error: Content is protected !!