നിരവധി തൊഴില്‍ അവസരങ്ങള്‍ (05/07/2022 )

സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ ഒഴിവ്

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് താൽക്കാലികാടിസ്ഥാനത്തിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കുന്നു. യോഗ്യത എം.ടെക് (ഐ.ടി.)/എം.സി.എ, സോഫ്റ്റ്‌വെയർ സ്ഥാപനങ്ങളിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. പ്രായം 35 വയസുവരെ. അപേക്ഷകൾ ജൂലൈ 10ന് മുമ്പ് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്, വഞ്ചിയൂർ, തിരുവനന്തപുരം -35 എന്ന വിലാസത്തിലോ secretary@kkvib.org യിലോ അയയ്ക്കണം.

 

അധ്യാപക ഒഴിവ്

നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഹൈസ്‌കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) തസ്തികയിൽ താത്കാലിക (ദിവസവേതന അടിസ്ഥാനത്തിൽ) ഒരു ഒഴിവുണ്ട്. ഹൈസ്‌കൂൾതലത്തിൽ സോഷ്യൽ സയൻസ് ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ യോഗ്യതുള്ള അപേക്ഷകർക്ക് ജൂലായ് 8ന് രാവിലെ 10:30 ന് സ്‌കൂളിൽ നടക്കുന്ന അഭിമുഖ പരീക്ഷയിൽ പങ്കെടുക്കാം. യോഗ്യത സർട്ടിഫിക്കറ്റുകൾ, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസൽ അഭിമുഖത്തിന് ഹാജരാക്കണം. വിശദവിവരങ്ങൾക്ക്: 0472 2812686, 9447376337.

 

ക്ലർക്കുമാരെ തിരഞ്ഞെടുക്കുന്നു

കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സിന്റെ തിരുവനന്തപുരം തൈക്കാടുള്ള സംസ്ഥാന കൗൺസിൽ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ക്ലാർക്ക്മാരെ നിയമിക്കുന്നതിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷ 20നകം നൽകണം. വിശദവിവരങ്ങൾക്ക്: www.clinicalestablishments.kerala.gov.in.

 

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ പെയ്ഡ് അപ്പ്രന്റീസ്ഷിപ്പിന് അപേക്ഷിക്കാം

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ വാർത്താ വിഭാഗം, ഇലക്ട്രോണിക് മാധ്യമം, പ്രസിദ്ധീകരണം, പരസ്യം, ഫീൽഡ് പബ്ലിസിറ്റി തുടങ്ങിയ പബ്ലിക് റിലേഷൻസിന്റെ വ്യത്യസ്ത മേഖലകളിൽ ആറു മാസത്തെ പെയ്ഡ് അപ്പ്രന്റീസ്ഷിപ്പിന് അവസരം. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ജില്ലാ ഓഫീസുകളിലും ന്യൂ ഡൽഹി ഓഫീസിലും ഡയറക്ടറേറ്റിലെ  വിവിധ വിഭാഗങ്ങളിലുമായാണ് അപ്പ്രന്റീസ്ഷിപ്.

ഇതിൽ ഡയറക്ടേറേറ്റിലെ അഞ്ച് ഒഴിവുകളിലേക്ക്  ഇപ്പോൾ അപേക്ഷിക്കാം.   ജേർണലിസം, പബ്ലിക് റിലേഷൻസ് എന്നിവയിലേതെങ്കിലും  പ്രധാന വിഷയമായെടുത്ത്  അംഗീകൃത സർവകാലശാലയിൽ നിന്ന് ബിരുദം, ബിരുദാനന്തര ബിരുദം അല്ലെങ്കിൽ  ഏതെങ്കിലും വിഷയത്തിൽ ബിരുദവും അംഗീകൃത സ്ഥാപനങ്ങളിൽ  നിന്നും ജേർണലിസം, പബ്ലിക് റിലേഷൻസ്  എന്നീ വിഷയങ്ങളിലേതിലെങ്കിലും  പി ജി ഡിപ്ലോമയോ നേടിയവർക്ക് അപേക്ഷിക്കാം.

യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം ഡയറക്ടർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, സൗത്ത് ബ്ലോക്ക്,  ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം- 695001 എന്ന വിലാസത്തിലോ prdapprenticeship2021@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ  അപേക്ഷിക്കണം.   2022  ജൂലൈ 8 ന് വൈകുന്നേരം അഞ്ച് മണി വരെ ലഭിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കൂ. ഡയറക്ട്രേറ്റിൽ തപാലിൽ അയയ്ക്കുമ്പോൾ കവറിന്റെ പുറത്ത് അപ്പ്രന്റീസ്ഷിപ് 2022  എന്ന് എഴുതിയിരിക്കണം. യോഗ്യതയുടെയും  അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവർ അക്കാര്യം അറിയിച്ചു കൊണ്ടുള്ള അറിയിപ്പിൽ  പറയുന്ന തിയതിയിലും സമയത്തും അപ്പ്രന്റീസായി ചേരാൻ തയ്യാറായി എത്തണം. ജോലി കിട്ടിയോ മറ്റ് കാരണത്താലോ അപ്പ്രന്റീസ്ഷിപ് ഇടയ്ക്ക് വെച്ച് മതിയാക്കുന്നവർ 15 ദിവസത്തെ നോട്ടീസ് നൽകണം. ഏതെങ്കിലും ഘട്ടത്തിൽ പ്രവർത്തനം തൃപ്തികരമല്ലെന്ന് കാണുകയോ അപ്പ്രന്റീസായി തുടരാൻ അനുവദിക്കാത്ത മറ്റെന്തെങ്കിലും കാരണം ഉണ്ടാകുകയോ ചെയ്താൽ അവരെ മുന്നറിയിപ്പില്ലാതെ അപ്പ്രന്റീസ്ഷിപ്പിൽ നിന്നും ഒഴിവാക്കും.

തെരഞ്ഞെടുപ്പിലും മറ്റ് കാര്യങ്ങളിലും അന്തിമ തീരുമാനം വകുപ്പ് ഡയറക്‌ട്രേറ്റിൽ നിക്ഷിപ്തമായിരിക്കും. കൂടൂതൽ വിവരങ്ങൾക്ക്: 9496003235, 0471 2518471.

 

കൺസ്ട്രക്ഷൻ വർക്കേഴ്‌സ് ബോർഡിൽ ഒഴിവ്

കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ ബോർഡിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററെയും ടാലി സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്യാനറിയുന്നയാളെയും കരാറിൽ നിയമിക്കുന്നു.

ബി.ടെക് കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ബി.ടെക് ഇൻഫർമേഷൻ ടെക്‌നോളജി, ഡാറ്റ പ്രോസസിംഗിൽ രണ്ടു വർഷത്തെ തൊഴിൽ പരിചയമോ/ അല്ലെങ്കിൽ സോഫ്റ്റ്‌വെയർ വികസനവുമായി ബന്ധപ്പെട്ട് സർക്കാർ/ അർദ്ധ സർക്കാർ അല്ലെങ്കിൽ രജിസ്റ്റേർഡ് പ്രൈവറ്റ് കമ്പനികളിലെ രണ്ടു വർഷത്തെ തൊഴിൽ പരിചയമോ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർക്ക് ഉണ്ടാവണം. 21 വയസിനും 45 വയസിനും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ബി.കോം, ടാലി സർട്ടിഫിക്കറ്റ് യോഗ്യതയാണ് ടാലി ഓപ്പറേറ്റർക്ക് വേണ്ടത്. പ്രായം 21നും 40നും മദ്ധ്യേയായിരിക്കണം.

അപേക്ഷ 15നകം നൽകണം.  അപേക്ഷ സമർപ്പിക്കേണ്ട വിലാസം: സെക്രട്ടറി, കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ ബോർഡ്, നിർമ്മാൺ ഭവൻ, മേട്ടുക്കട, തൈയ്ക്കാട്. പി.ഒ, തിരുവനന്തപുരം- 695014.

 

ക്ലിനിക്കൽ ഓഡിയോമെട്രിഷ്യൻ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ക്ലിനിക്കൽ ഓഡിയോമെട്രിഷ്യൻ ഗ്രേഡ് II തസ്തികയിൽ എസ്.സി വിഭാഗത്തിന് സംവരണം ചെയ്ത താത്ക്കാലിക ഒഴിവുണ്ട്.

01.01.2022ന് 41 വയസ് കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). 35,600-75,400 ആണ് ശമ്പള സ്‌കെയിൽ. പ്ലസ് ടു പാസായിരിക്കണം. ഡി.എച്ച്.എൽ.എസ്, മൂന്നു വർഷ പ്രവൃത്തിപരിചയം എന്നിവയും വേണം. ബി.എ.എസ്.എൽ.പിയും ഒരു വർഷത്തെ ഓഡിയോമെട്രിഷ്യൻ പ്രവൃത്തിപരിചയമുള്ളവരേയും പരിഗണിക്കും.

ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി 11നകം പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി. ഹാജരാക്കണം.

 

മേട്രന്‍ കം റസിഡന്റ് ട്യൂട്ടര്‍: വാക്ക് -ഇന്‍ ഇന്റര്‍വ്യൂ ജൂലൈ 11 ന്

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള വെളളായണി ശ്രീ. അയ്യങ്കാളി മെമ്മോറിയല്‍ സർക്കാർ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍  ഒഴിവുള്ള നാല് മേട്രന്‍ കം റസിഡന്‍ ട്യൂട്ടര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പുരുഷന്‍മാരുടേയും സ്ത്രീകളുടേയും രണ്ട് ഒഴിവുകള്‍ വീതമാണുള്ളത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. ബിരുദവും, ബി.എഡുമാണ് വിദ്യാഭ്യാസ യോഗ്യത. പ്രതിമാസ വേതനം 12,000 രൂപ. താല്പര്യമുള്ളവര്‍ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും (മാര്‍ക്കിന്റെ ശതമാനം ഉള്‍പ്പെടെ), ജാതി സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂലൈ 11ന് രാവിലെ 10.30 ന് കനകനഗര്‍ അയ്യങ്കാളി ഭവനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍  നടക്കുന്ന വാക്ക് -ഇന്‍ ഇന്റര്‍വ്യൂല്‍ ഹാജരാകണമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2314238, 0471 2381601.

error: Content is protected !!