“ലജ്ജ “ഇല്ലാതെ ഭരണ പക്ഷവും പ്രതിപക്ഷവും : ജനങ്ങളുടെ കഞ്ഞികുടി മുട്ടിക്കരുത്

 

“ലജ്ജ” ഈ വാക്കിനു അര്‍ഥം നാണം എന്നാണെങ്കില്‍ ലവലേശം നാണം ഇല്ലാതെ കേരളത്തിലെ ഭരണ പ്രതിപക്ഷങ്ങള്‍ രണ്ടു സ്ത്രീകളുടെ നാക്കില്‍ നിന്ന് വരുന്ന ജല്പനങ്ങള്‍ക്ക് പിറകെ ആണ് . കേരളത്തിലെ സാംസ്കാരിക പാരമ്പര്യം തച്ചുടച്ചവരെ നിങ്ങള്‍ക്ക് കാലം മാപ്പ് തരില്ല . ഏറെ ദിവസമായി അശ്ലീല കഥകള്‍ പോലും നാണിച്ചു പോകുന്ന നിലയില്‍ കേരള രാഷ്ട്രീയം കലങ്ങി കിടക്കുന്നു .കലക്ക വെള്ളത്തില്‍ നിന്നും എങ്ങനെ മീന്‍ പിടിക്കാം എന്നാണ് ഇരുവശവും കോടി ഇരിക്കുന്ന ഭരണ -പ്രതിപക്ഷ ചിന്ത .

എന്നാല്‍ സാധാരണ ജനത്തിന്‍റെ ഒരു ആവശ്യം പോലും നിയമ സഭയില്‍ ചര്‍ച്ച ചെയ്യുന്നില്ല .കേരള നിയമ സഭയുടെ അന്തസ്സ് ഇനി എങ്കിലും പൊതു ജനം ജയിപ്പിച്ച എം എല്‍ എ മാര്‍ കാത്തു സൂക്ഷിക്കണം

ഉപ്പിനും മുളകിനും മണ്ണെണ്ണയ്ക്കും വിലകൂടി . വെളിച്ചം കാണണം എങ്കില്‍ കനത്ത വിലകൊടുത്തു വൈദ്യുതി ഉപയോഗിക്കണം . ഭൂമിയുടെ ന്യായ വില ഉയര്‍ത്തി .സമസ്ത മേഖലയിലും വില കൂട്ടി . പാവം പിടിച്ച കൂലി തൊഴിലാളികള്‍ ജയിപ്പിച്ചു വിട്ട ആളുകള്‍ അധര വ്യായാമം ചെയ്തു കൊണ്ട് ഉപ ജാപക സംഘത്തിനു പിന്നാലെ പോകുന്നു . സരിതയോ സ്വപ്നയോ അല്ല കേരളം ചര്‍ച്ച ചെയ്യേണ്ടത് .
സാധാ ജനത്തിന് ഉപകാരം ഉള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുക . വില ഉയര്‍ച്ച കേറി കേറി പോകുന്നു . അത് പിടിച്ചു നിര്‍ത്തുവാന്‍ അതിനെ കുറിച്ച് സംസാരിക്കാനോ ആരും ഇല്ല . ഈ പോക്ക് പോയാല്‍ കേരളം കടലില്‍ താഴും . കേരളത്തിലെ രാഷ്ട്രീയക്കാരില്‍ ആരെങ്കിലും വില ഉയര്‍ച്ചയെ പറ്റി സംസാരിച്ചു കേട്ടോ . ജനം വോട്ട് ചെയ്തു ജയിപ്പിച്ചവര്‍ നിയമ സഭയില്‍ ചെന്നിരുന്നു കാട്ടി കൂട്ടുന്ന കോപ്രായം അവസാനിപ്പിക്കുക . ജനത്തിന് ഉപകാരം ഉള്ള കാര്യം ചര്‍ച്ച ചെയ്യുക . ഈ രീതി ശെരിയല്ല .

error: Content is protected !!