അധികം “കാ “ഫലം ഉള്ള തെങ്ങ് അല്ല സി പി എം .കേരളത്തിന്‌ മുകളിലേക്കു അല്പം ചാഞ്ഞു നിൽക്കുന്നു

തന്‍ പോരുമ ,ധാഷ്യം (ഞാൻ തന്നെ എന്നുള്ള ഭാവം ) , ആരും എതിര്‍ക്കാന്‍ ഇല്ല എന്നൊരു മനോഭാവം , വിമര്‍ശനങ്ങളെ അതെ മനോഭാവത്തോടെ കാണുവാന്‍ ഉള്ള കഴിവ് ഇല്ല . വിമര്‍ശങ്ങളെ പുച്ഛമായിരുന്നു , ഇതൊക്കെ ആണ് ഇന്ന് കേരളത്തിലെ സി പി എം എന്ന് ജനത പറയുന്നു .
പണ്ട് വിവാഹം ,അടിയന്തിരം , മറ്റു സല്‍ കര്‍മ്മത്തില്‍ ഈ പാര്‍ട്ടി ഉണ്ടായിരുന്നു . ഇന്ന് വിവാഹം ചെന്നു വിളിക്കണം , നേതാക്കന്‍മാര്‍ ആണ് . അണികള്‍ കുറയുന്നു .കുറഞ്ഞത്‌ തൃക്കാക്കര കണ്ടു .

നേതാക്കന്മാര്‍ രമ്യ ഹര്‍മങ്ങള്‍ പണിതു . കോളനിവാസികളായ അണികള്‍ ഇന്നും മണ്ണും കട്ടയും ചുമക്കുന്നു . നിങ്ങളെ ഊട്ടി ഉറപ്പിക്കാന്‍ . കേരളത്തില്‍ പാര്‍ട്ടിയുടെ അടിത്തറ ഇളകി .ഇളക്കിയത് നിങ്ങള്‍ നേതാക്കള്‍ . ആരോപണം കൃത്യമായി തെളിയിക്കാന്‍ കഴിയുന്നില്ല . എല്ലാം നാവു ഇട്ടു ചിലയ്ക്കല്‍ . ഈ പാര്‍ട്ടി അല്ല സാധാ കണ്ടത് .നല്ല നട്ടെല്ല് ഉള്ള പാര്‍ട്ടിയെ ആണ് .

അധികാരം അപ്പ കഷണം ആയി കാണരുത് . നീതി തേടി അനേക ആളുകള്‍ സമര്‍പ്പിച്ച അപേക്ഷകള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ബന്ധപെട്ട വകുപ്പില്‍ അയച്ചിട്ടും നടപടി ക്രമങ്ങള്‍ക്ക്‌ മാസങ്ങള്‍ എടുക്കും .കുറിയിട്ട് വരുവാന്‍ . ഇതാണ് ഇന്നും കേരളം .

നീതി സാധാരണ ജനത്തില്‍ എത്തുവാന്‍ മാസങ്ങള്‍ താമസം . ഇതാണ് ഇന്നും . വളരെ ഏറെ പ്രതീക്ഷ ഉണ്ടായിരുന്നു തുടര്‍ ഭരണത്തില്‍ . പക്ഷെ സ്വന്തം കാര്യം സിന്ദാബാദ് എന്ന നയം മാറ്റുക . ഇത് കേരളം ആണ് . ഇവിടെ പ്രതികരണ ശേഷി ഉള്ള കുറെ മാധ്യമങ്ങള്‍ ഇപ്പോള്‍ ഉണ്ട് . സര്‍ക്കാര്‍ സംവിധാനം എല്ലാ ചിലന്തി വല പോലെ ആണ് . കുരുക്കില്‍ വീഴുന്നത് സാധാ ജനം .അവരെ രക്ഷിക്കാന്‍ നീതിയുടെ കവാടം തുറക്കണം .പണം ഉള്ളവര്‍ക്ക് മുന്നില്‍ ചിലന്തി വഴി മാറുന്നു . ഇത് ആണ് വിരോധാഭാസം .

error: Content is protected !!