പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഡയബറ്റിക് റെറ്റിനോപ്പതി ലേസര്‍ യന്ത്രം ഉടന്‍ സ്ഥാപിക്കും: മന്ത്രി വീണാ ജോര്‍ജ്

 

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഡയബറ്റിക് റെറ്റിനോപ്പതിയുമായി ബന്ധപ്പെട്ട ലേസര്‍ യന്ത്രം ഉടന്‍ സ്ഥാപിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പൂര്‍ത്തീകരിച്ച പീഡിയാട്രിക് ഐസിയു, നവീകരിച്ച അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, ടോക്കണ്‍ സിസ്റ്റം, ഹൈമാസ്റ്റ് ലൈറ്റ്, കേള്‍വി പരിശോധനാ കേന്ദ്രം എന്നീ അഞ്ച് വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ ആറു വര്‍ഷമായി ജനറല്‍ ആശുപത്രിയില്‍ ഘട്ടം ഘട്ടമായി എല്ലാവിധ ആധുനിക സൗകര്യങ്ങളോടു കൂടിയ വികസനം സാധ്യമാക്കി വരുകയാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വെന്റിലേറ്ററുകളുടെ എണ്ണം രണ്ടു വര്‍ഷം മുന്‍പ് നാലായിരുന്നു. ഇന്ന് 26 വെന്റിലേറ്ററുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

 

പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. താജ് പോള്‍ പനയ്ക്കല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പത്തനംതിട്ട നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്‌സ്, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് ഡോ. വി.ആര്‍. രാജു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതാ കുമാരി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍, നഗരസഭ പ്രതിപക്ഷ നേതാവ് ജാസിം കുട്ടി, ആശുപത്രി വികസന സമിതി അംഗങ്ങളായ അമൃതം ഗോകുലന്‍, പി.കെ. ജേക്കബ്, അന്‍സാരി അസീസ്, ഷാഹുല്‍ ഹമീദ്, ബിജു മുസ്തഫ, എല്‍. സുമേഷ് ബാബു, സാം മാത്യു, സത്യന്‍ കണ്ണങ്കര, സുമേഷ് ഐശ്വര്യ, പി.എസ്. പ്രകാശ്, അഡ്വ. വര്‍ഗീസ് മുളയ്ക്കല്‍, ആര്‍എംഒ ആശിഷ് മോഹന്‍ കുമാര്‍, ഡെപ്യുട്ടി സൂപ്രണ്ട് ഡോ. സി.ആര്‍. ജയശങ്കര്‍, റിജിന്‍ കുരുമുണ്ടയ്ക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!