ജീവനക്കാരെ ആവശ്യമുണ്ട്:ഡോക്ടര്‍, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍

konnivartha.com : യുണീക്ക് ഡിസബിലിറ്റി ഐഡി പ്രോഗ്രാമിനു വേണ്ടി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഡോക്ടര്‍, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസില്‍(ആരോഗ്യം) വച്ച് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തും. ഡോക്ടര്‍ തസ്തികയിലേക്ക് മാര്‍ച്ച് 26ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് അഭിമുഖം. യോഗ്യത: എംബിബിഎസ്, ടിസിഎംസി, രജിസ്‌ട്രേഷന്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം.

 

 

ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് മാര്‍ച്ച് 25ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് അഭിമുഖം. യോഗ്യത: ഏതെങ്കിലും ഡിഗ്രിയും ഡിസിഎയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും.

 

താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും മുന്‍ ജോലി പരിചയ സര്‍ട്ടിഫിക്കറ്റുമായി പത്തനംതിട്ട സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അതത് തീയതിയില്‍ എത്തണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍. അനിത കുമാരി അറിയിച്ചു.

error: Content is protected !!