കോന്നിയിൽ നാളെ തൊഴിൽ മേള നടക്കും

Konnivartha :കെ യു. ജനീഷ് കുമാർ എം എൽ എ യുടെ യുവ പദ്ധതിയുടെ ഭാഗമായി ജോബ് ഫെസ്റ്റ് 2022 ( കരിയർ എക്സ്പോ 2022) ഇന്ന്.കേരളത്തിലെ അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകർക്ക്, മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജന കമ്മീഷൻ 2022 മാർച്ച് 22 ചൊവ്വാഴ്ച രാവിലെ 9 മുതൽ കോന്നി NSS കരയോഗം ശ്രീ ദുർഗ്ഗ ആഡിറ്റോറിയത്തിൽസംഘടിപ്പിക്കുന്ന തൊഴിൽ മേള അഡ്വ. കെ യു ജനീഷ് കുമാർ ഉദ്ഘാടനം ചെയ്യും.

യൂത്ത് കമ്മീഷൻ ചെയർ പേഴ്‌സൺ ഡോ.ചിന്ത ജെറോം മുഖ്യഥിതിയാകും.”കരിയർ എക്സ്പോ 22 പത്തനംതിട്ട” എന്ന ഈ തൊഴിൽ മേളകൾ 18 നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് സൗജന്യമായി രജിസ്റ്റർ ചെയ്ത് പങ്കെടുക്കാവുന്നതാണ്.

 

നിരവധി കമ്പനികൾ പങ്കെടുക്കുന്ന കരിയർ എക്സ്പോ രണ്ടായിരത്തിലേറെ തൊഴിലവസരങ്ങളാണ് അവതരിപ്പിക്കുന്നത്.

 

പുതുമുഖങ്ങൾക്കും തൊഴിൽ പരിചയമുള്ളവർക്കും കരിയർ എക്സ്പോയിൽ പങ്കെടുക്കാവുന്നതാണ്. പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള യുവജനങ്ങൾക്ക് http://www.ksycjobs.kerala.gov.in എന്ന വെബ്സൈറ്റ് മുഖാന്തിരംനേരിട്ട് തൊഴിൽ മേളയിൽ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2308630, 7907565474

error: Content is protected !!