കോവിഡ് പരിശോധന കൂടിയ നിരക്ക് ഈടാക്കുന്നത് ശിക്ഷാര്‍ഹം

 

 

കോവിഡ് പരിശോധനയ്ക്ക് പല ലാബുകളും കൂടിയ നിരക്ക് ഈടാക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചുളള പുതുക്കിയ നിരക്ക് മാത്രമേ ഈടാക്കാവൂ എന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതാ കുമാരി അറിയിച്ചു.

ആര്‍.റ്റി.പി.സി.ആര്‍ നിരക്ക് 500 ല്‍ നിന്നും 300 ആയും ആന്റിജന്‍ ടെസ്റ്റിന് 300 ല്‍ നിന്നും 100 രൂപയായും കുറച്ചു. നിലവിലെ കോവിഡ് പരിശോധനാ നിരക്ക് എല്ലാ സ്വകാര്യ ലാബുകളും പ്രദര്‍ശിപ്പിക്കേണ്ടതാണെന്നും ഡിഎംഒ അറിയിച്ചു.

error: Content is protected !!